കമാല്‍ വരദൂരിനെ വയനാട് പൗരാവലി അനുമോദിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നിന്ന് ആദ്യമായി ഒരു ദിനപത്രത്തിന്റെ പത്രാധിപസ്ഥാനത്തെത്തിയ ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂറിന് വയനാട് പൗരാവലി അനുമോദനമര്‍പ്പിച്ചു. കല്‍പ്പറ്റ ഗ്രീന്‍ഗെയിറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ എം.പി ഉപഹാരസമര്‍പ്പണം നടത്തി. ചന്ദ്രിക റീഡേഴ്‌സ് ക്ലബ് ചെയര്‍മാന്‍ എ.പി ഹമീദ് അധ്യക്ഷത വഹിച്ചു. മുസ്്‌ലിം യൂത്ത് ലീഗ്, എസ്.ടി.യു ജില്ലാ കമ്മിറ്റികളുടെയും മുസ്്‌ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ കമാല്‍ വരദൂറിന് ഉപഹാരം സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് […]

Continue Reading

അഭിനയ ശ്രേഷ്ഠ അവാർഡ് സമർപ്പണവും സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അനുമോദനവും 27-ന്

കൽപ്പറ്റ :യുവകലാ സഹിതി വയനാട് ജില്ലാ കമ്മിറ്റിയുടെയും കോഴിക്കോടൻ കളിത്തട്ട് നാടക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നാടക അഭിനയരംഗത്തു ഏഴു പതിറ്റാണ്ട് പിന്നിട്ട വയനാടൻ കുഞ്ചാക്കോയ്ക്ക് അഭിനയശേഷ്ഠ അവാർഡ് സമർപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.. അതോടൊപ്പം മികച്ച നാടക സംവിധായകനുള്ള സംസ്ഥാന അവാർഡ് അടക്കം ഒൻപത് അവാർഡുകൾ നേടിയ വയനാട് സ്വദേശി രാജേഷ് ഇരുളത്തെയും സംവിധാന രംഗത്തെ യുവപ്രതിഭയും മികച്ച വിദ്യാഭ്യാസ ഡോക്യുമെന്ററിക്കുള്ള സംസ്ഥാന -ദേശീയ അവാർഡ് ജേതാവുമായ തരിയോട് സ്വദേശി നിർമ്മൽ ബേബിക്കുള്ള […]

Continue Reading

യൂത്ത് കോണ്‍ഗ്രസ് സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു

മാനന്തവാടി: ‘പേരില്‍ മാത്രം ഒതുങ്ങിയ മെഡിക്കല്‍ കോളേജ്’വയനാട് മെഡിക്കല്‍ കോളേജ് ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജ് ആക്കി മാറ്റിയതോട് കൂടി പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണെന്നും ഇത് കാരണം പൊതു ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

Continue Reading

പ്രേക്ഷക സ്വീകാര്യത ഉണ്ടായിട്ടും ജാൻ എ മൻ തിയേറ്ററിൽ നിന്നും പിൻ‌വലിക്കുന്നു; തിയേറ്റർ ഉടമകൾക്ക് എതിരെ പ്രതിഷേധം

യുവനിര അണിനിരക്കുന്ന ചിത്രം ജാൻ എ മൻ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴും സിനിമ പല തിയേറ്ററുകളിൽ നിന്നും മാറ്റുന്നു എന്ന പരാതിയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. കാവൽ ഉൾപ്പടെയുള്ള വൻകിട സിനിമകളുടെ റിലീസിന് വേണ്ടിയാണ് തിയേറ്റർ ഉടമകൾ ചിത്രം ഒഴിവാക്കുന്നത്. ചെറുകിട സിനിമകൾക്ക് തിയേറ്റർ ഉടമകൾ കരാർ ഒപ്പിടാറില്ല. സൂപ്പർതാര ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ പല തിയേറ്റർ ഉടമകളും എല്ലാ സ്‌ക്രീനുകളും ഈ സിനിമകൾക്ക് നൽകുന്നു. ഈ അവസ്ഥയിൽ നഷ്ടം […]

Continue Reading

മൊഫിയയുടെ മരണം: ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും പിടിയിലായി

ആലുവ: ഗാർഹികപീഡന പരാതി നൽകിയ എൽഎൽ.ബി. വിദ്യാർഥിനി മൊഫിയ പർവീൺ (21)ജീവനൊടുക്കിയ സംഭവത്തിൽ കുറ്റാരോപിതർ പിടിയിലായി.മൊഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളുമാണ് പിടിയിലായത്. കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ബുധനാഴ്ച പുലർച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യപ്രേരണ കുറ്റമടക്കം ഇവർക്കെതിരെ ചുമത്തിയിരുന്നു. ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടിൽ പ്യാരിവില്ലയിൽ മൊഫിയ പർവീൺ ചൊവ്വാഴ്ച വൈകീട്ട് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത്. കെ. ദിൽഷാദിന്റെയും ഫാരിസയുടെയും മകളാണ്. ഭർത്താവിനെതിരേയും ഭർത്തൃവീട്ടുകാർക്കെതിരേയും ആലുവ സി.ഐ. സി.എൽ. സുധീറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി മൊഫിയ […]

Continue Reading

കെ.ജയചന്ദ്രനെ കുഞ്ഞബ്ദുള്ള തിരുമംഗലം അനുസ്മരിക്കുന്നു

കെ.ജയചന്ദ്രൻവയനാട്ടുകാർക്ക് മറക്കാൻ കഴിയാത്ത ജനകീയ മാധ്യമ പ്രവർത്തകൻ. മാതൃഭൂമിയുടെ ജില്ലാ ലേഖകനായും, ഏഷ്യാനെറ്റ് മലബാർ ലേഖകനായും, തിരുവനന്തപുരം പ്രത്യേക ലേഖകനായും പ്രവർത്തിച്ച ജയചന്ദ്രൻ 1998 നവമ്പർ 24 ന് അരങ്ങൊഴിഞ്ഞു.തിരുനെല്ലി പഞ്ചായത്തിലെ അവിവാഹിതരായ അമ്മമാരെക്കുറിച്ച് അവരുടെ ദയനീയ ചിത്രം മാതൃഭൂമി പത്രത്തിലൂടെ സമൂഹത്തിൻ്റെ മുന്നിലെത്തിച്ച മാധ്യമ പ്രവർത്തകനായിരുന്നു ജയചന്ദ്രൻ. ഇന്നും മാച്ചിയുടെ കഥ ഏവരും ഓർക്കുന്നുണ്ടാകും. വയനാട്ടുകാർക്ക് മറക്കാൻ കഴിയാത്ത അനുഭവമാണ് നക്സലൈറ്റ് വേട്ടക്കായ് ക്യാമ്പുചെയ്തCRP ക്കാരിൽ നിന്നടക്കം ആദിവാസി യുവതികൾക്കനുഭവിക്കേണ്ടി വന്ന ലൈംഗിക ചൂഷണങ്ങൾ .മക്കിമല […]

Continue Reading

കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291, പത്തനംതിട്ട 270, പാലക്കാട് 238, വയനാട് 212, ഇടുക്കി 206, ആലപ്പുഴ 169, മലപ്പുറം 135, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ […]

Continue Reading

ക്രിസ്മസിന് 7 ചിത്രങ്ങൾ; തീയേറ്ററുകളിൽ 4, ഒടിടിയിൽ 3

ഇത്തവണത്തെ ഓണവും വിഷുവും കോവിഡ് രണ്ടാം തരംഗത്തിൽ മുങ്ങി പോയതോടെ, മലയാള സിനിമാ വ്യവസായം ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ഒരു സീസൺ ആണ് ക്രിസ്മസ്. രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകൾ തുറന്നപ്പോൾ വന്ന കുറുപ്പ് എന്ന ദുൽഖർ ചിത്രം മികച്ച വിജയം നേടിയത് തീയേറ്ററുകൾക്കു ഒരു ഉണർവോക്കെ നൽകിയിട്ടുണ്ട്. ഇനി അവർക്കു പ്രതീക്ഷ നൽകുന്നത് സുരേഷ് ഗോപി നായകനായ കാവലും അതുപോലെ മലയാളത്തിലെ ഏറ്റവും വലിയ താരത്തിന്റെ ഏറ്റവും വലിയ ചിത്രമെന്ന ഖ്യാതിയുമായി എത്തുന്ന മോഹൻലാൽ ചിത്രം […]

Continue Reading

ഇനി ക്യൂ നില്‍ക്കേണ്ട;ആശുപത്രി അപ്പോയ്‌മെന്റ് ഇനിഓണ്‍ലൈന്‍ വഴിയും

തിരുവനന്തപുരം:ആരോഗ്യമേഖലയില്‍ ഇ-ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിന് വേണ്ടി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇനി മുതല്‍ ഇ-ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്മെന്റ് എടുക്കാം. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300 ലേറെ ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്മെന്റ് അതുപോലെ തുടരുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Continue Reading

ബൾഗേറിയയിൽ ബസിന് തീപിടിച്ച് 12 കുട്ടികൾ ഉൾപ്പടെ 45 പേർ മരിച്ചു

സോഫിയ: ബള്‍ഗേറിയയില്‍ ബസിന് തീ പിടിച്ച് 12 കുട്ടികളടക്കം 45 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ അധികവും മാസിഡോണിയന്‍ വിനോദസഞ്ചാരികളാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് സോഫിയയിൽ നിന്ന് 45 കിലോമീറ്റർ പടിഞ്ഞാറ് സ്ട്രുമ ഹൈവേയിലാണ് അപകടമുണ്ടായത്. ഹൈവേയുടെ നടുവില്‍ ബസ് കത്തിക്കരിഞ്ഞ നിലയിലാണ്. ഇസ്താംബളിൽ നിന്ന് മാസിഡോണിയയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽ പെട്ടത്.

Continue Reading