കുഞ്ഞ് അനുപമയുടേത് തന്നെ; ഡി.എൻ.എ ഫലം പുറത്ത്
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന അനുപമയുടെ പരാതിയിൽ ഡി.എൻ.എ പരിശോധനാ ഫലം പുറത്ത്. കുഞ്ഞ് അനുപമയുടേതെന്ന് സ്ഥിരീകരിച്ചുള്ള ഫലമാണ് പുറത്തുവന്നത്. ചൈൽഡ് വെൽെഫയർ കമ്മിറ്റി ഡി.എൻ.എ ഫലം കോടതിയിൽ ഹാജരാക്കും. നവംബർ 21നാണ് ആന്ധ്ര ദമ്പതികൾ ദത്ത് നൽകിയ കുഞ്ഞിനെ പ്രത്യേകസംഘം വിമാനമാർഗം ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിലെത്തിച്ചത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചൈൽഡ് വെൽെഫയർ കൗൺസിലിന്റെ സോഷ്യൽ വർക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രയിലെത്തി ദമ്പതികളിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
Continue Reading