വിജയാരവം കർഷക സദസ്സ്

കൽപറ്റ:ഡൽഹി കർഷകസമര വാർഷിക ദിനം നാഷ്ണൽ പീപ്പിൾസ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപറ്റയിൽ വിജയാരവം കർഷക സദസ്സ് സംഘടിപ്പിച്ചു.വയനാട്ടിൽ നിന്നും ഡൽഹി കർഷക സമരത്തിൽ പങ്കെടുത്തവരേ ചടങ്ങിൽ അനുമോദിച്ചു.പരിപാടി ഗഫൂർ വെണ്ണിയോട് ഉദ്ഘാടനം ചെയ്തു.നാഷ്ണൽ പീപ്പിൾസ് ഫോറം ജില്ലാ പ്രസിഡണ്ട് പി. പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ഉമ്മർ, എൻ.ജെ ചാക്കോ.ഷാലു എബ്രഹാം സൈഫുള്ള കെ.വൈത്തിരിഎം.ശമീർ.മടായി ലത്തീഫ് . എം. സെയ്തലവി.സി .പി അശ്റഫ്എം. ലിമേഷ് മാരാർ, ജോൺ മാഷ്, അബ്ദു റഹ്മാൻ, റോയ് തോമസ് […]

Continue Reading

ആദിവാസി പുനരധിവാസ വികസന മിഷന്‍ ;ഭവന നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ആദിവാസി പുനരധിവാസ വികസന മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഭവന നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ കര്‍മ്മവും ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. മാനന്തവാടി താലൂക്കിലെ ഭൂരഹിതരും ഭവനരഹിതരുമായ 47 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പൊരുന്നന്നൂരിലെ 38 കുടുംബങ്ങളും പയ്യംമ്പള്ളി നിട്ടമ്മാനിയിലെ 9 കുടുംബങ്ങളുമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടത്. ടി.ആര്‍.ഡി.എം മുഖേന ലാന്റ് ബാങ്ക് പദ്ധതിയിലൂടെ ഒരു കുടുംബത്തിന് 10 സെന്റ് വീതം ആകെ 5.77 ഏക്കര്‍ ഭൂമി പദ്ധതിക്കായി പട്ടിക വര്‍ഗ്ഗ വികസന […]

Continue Reading

സ്ത്രീധനം വേണ്ട;ശ്രദ്ധേയമായി സെമിനാര്‍

സ്ത്രീധനത്തിനെതിരെയും ഗാര്‍ഹിക പീഡനത്തിനെതിരെയും പെണ്‍കുട്ടികള്‍ക്കെതിരെയും ശബ്ദമുയര്‍ത്തി വനിതാ വികസന വകുപ്പ് ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി സെമിനാര്‍ ശ്രദ്ധേയമായി. കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ സ്ത്രീധന സമ്പ്രദായം, ശൈശവ വിവാഹം എന്ന വിഷയത്തില്‍ അഡ്വ. മനിത മൈത്രിയും,ഗാര്‍ഹിക പീഡനം, സ്ത്രീകള്‍ നേരിടുന്ന മറ്റ് അതിക്രമങ്ങള്‍ മൂലമുണ്ടാകുന്ന സാമൂഹിക മാനസിക പ്രത്യാഘാതങ്ങള്‍, നീതി നിഷേധം,അവകാശ ലംഘനം എന്ന വിഷയത്തില്‍ അഡ്വ.കെ.എം തോമസും വിഷയാവതരണം നടത്തി. സ്ത്രീ പുരുഷ സമത്വത്തിന്റെ പുതിയ ചിന്തകള്‍ ഉണരേണ്ട സമയമാണിത്. കേരളത്തില്‍ […]

Continue Reading

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി റബ്‌കോ തൊഴില്‍ സംരംഭം ഒരുക്കുന്നു

ജില്ലയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി റബ്‌കോ തൊഴില്‍ സംരംഭങ്ങള്‍ ഒരുക്കുന്നു. സങ്കല്‍പ് (സ്‌കില്‍ അക്വസിഷന്‍ ആന്റ് നോളജ് അവെയര്‍നെസ് ഫോര്‍ ലൈവ്‌ലിഹുഡ് പ്രമോഷന്‍) എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ്, സംസ്ഥാന നൈപുണ്യ വികസന മിഷനായ കെ.എ.എസ്.ഇ (കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്) എന്നിവരുടെ സഹകരണത്തോടെയാണ് സംരംഭങ്ങള്‍ തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ ഭിന്നശേഷിക്കാരായിരിക്കും പദ്ധതിയിലൂടെ സംരംഭകരാവുക. വീട്ടുപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ മിച്ചം വരുന്ന മരത്തടികള്‍ ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍, പി.യു ചപ്പലുകള്‍ എന്നിവ നിര്‍മ്മിക്കുന്ന സംരംഭങ്ങള്‍ക്കാണ് റബ്‌കോ […]

Continue Reading

സ്ത്രീധന നിരോധന ദിനാചരണം ബോധവല്‍ക്കരണം നടത്തി

വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും തടയുന്നതിനായി ഓറഞ്ച് ദ വേള്‍ഡ് കാമ്പയിനിന്റെ ഭാഗമായി ഫ്‌ളാഷ് മോബും സ്റ്റിക്കര്‍ പ്രചാരണവും നടത്തി. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ബോധവല്‍ക്കരണ പരിപാടി ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ സ്റ്റിക്കര്‍ ബസില്‍ പതിച്ചാണ് കളക്ടര്‍ ഉദ്ഘാടനം ചെയ്തത്. സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബും നടത്തി. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് […]

Continue Reading

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് നാലരയ്ക്ക് ശാന്തികവാടത്തിൽ. നാനൂറിലേറെ സിനിമകളിൽ ആയിരത്തിലേറേ ഗാനങ്ങൾ രചിചിട്ടുണ്ട്. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങൾ ബിച്ചു തിരുമലയുടെ തൂലികയിൽ പിറന്നു വീണിട്ടുണ്ട്. എഴുപതുകളിലും എൺപതുകളിലും ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.

Continue Reading

ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്

ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ 2022 സീസണിന്റെ മെഗാ താരലേലത്തിനു മുന്നോടിയായി രാജസ്ഥാന്‍ നിലനിര്‍ത്തുന്ന ആദ്യ താരമാണ് സഞ്ജു. 14 കോടി രൂപ പ്രതിഫലം നല്‍കിയാണ് രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തിയത്.

Continue Reading

ദക്ഷിണാഫ്രിക്കയില്‍ ഒന്നിലേറെതവണ ജനിതകമാറ്റംവന്ന കൊറോണവൈറസ്; ജാഗ്രതാ മുന്നറിയിപ്പ്

ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഈ സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി. ജീനോമിക് സീക്വൻസിങ് നടത്തി ബി.1.1.529 എന്ന കോവിഡ് വകഭേദത്തിന്റെ 22 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എൻഐസിഡി പ്രസ്താവനയിൽ പറഞ്ഞു. ഈ വകഭേദം കാരണമാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡ് കേസുകൾ കൂടുന്നതെന്ന് അധികൃതർ പറയുന്നു. വളരെ കുറച്ചുപേരിൽ മാത്രമാണ് നിലവിൽ […]

Continue Reading

കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ചു, ഡ്രൈവറുടെ നില ഗുരുതരം

കെഎസ്ആര്‍ടിസി സ്‌കാനിയ ബസും, ലോറിയും കൂട്ടിയിടിച്ച് അപകടം. തമിഴ്‌നാട് കൃഷ്ണഗിരിയില്‍ വെച്ചാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ചത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം- ബംഗളൂരു ബസിലെ ഡ്രൈവര്‍ ഹരീഷ് കുമാറിനാണ് ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. സേലം-ഹൊസൂര്‍ റോഡില്‍ കൃഷ്ണഗിരിക്ക് ഏഴ് കിലോമീറ്റര്‍ മുമ്പായാണ് അപകടം നടന്നത്. മുന്നില്‍ പോകുകയായിരുന്ന ലോറിയിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ ഡ്രൈവറെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില […]

Continue Reading