കേരളോത്സവം 2021: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. www.keralotsavam.com എന്ന ലിങ്കിലൂടെ മത്സരാർത്ഥികൾക്കും ക്ലബ്ബുകൾക്കും രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. ഡിസംബർ 30 ആണ് അവസാന തീയതി.

Continue Reading

കൃത്രിമ വിലക്കയറ്റം തടയാൻ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ

ഭക്ഷ്യസാധനങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കുന്നുണ്ടോ എന്നും അളവിൽ കുറച്ചു സാധനങ്ങൾ വിൽക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനായി ജില്ലാതലത്തിൽ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ രൂപീകരിക്കാൻ ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർദേശം നൽകി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിന്റെ ഭാഗമായാണു നടപടി. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 1,25,978 പുതിയ റേഷൻ കാർഡുകൾ നൽകിയതായി മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Continue Reading

കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ 131, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,112 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ […]

Continue Reading

വിവാഹ രജിസ്ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നും വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.2008ലെ വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, 2015ൽ ചട്ടത്തിൽ ഭേദഗതി വരുത്തി. […]

Continue Reading

ലാപ്ടോപ്പ് വിതരണം ചെയ്തു

തരിയോട് :ജിഎച്ച്എസ്എസ് തരിയോട് ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 202 ലാപ്ടോപ്പ് വിതരണം ചെയ്തു. മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വിജയൻ തോട്ടുങ്കൽ, പിടിഎ പ്രസിഡണ്ട് ശിവാനന്ദൻ ,പ്രിൻസിപ്പൽ വാസു .എച്ച്എം ടെസ്സി മാത്യു, മുസ്തഫ,മുനീർ,രാജേന്ദ്രൻ,ഷാജു എന്നിവർ സംസാരിച്ചു.

Continue Reading

മാനന്തവാടി ബസ്റ്റാന്റിലെ മാലിന്യപ്രശ്നം;ഡിവൈഎഫ്ഐ നഗരസഭ ഓഫീസ് മാർച്ച് നടത്തി

മാനന്തവാടി ബസ് സ്റ്റാൻഡിലെ ബാത്ത് റൂമിൽ കക്കൂസ് മാലിന്യങ്ങൾ നിറഞ്ഞ് കവിഞ്ഞ് ബസ്റ്റാൻഡ് പരിസരത്തേക്ക് ഒഴുകുന്നതിൽ മുൻസിപ്പാലിറ്റി നടപടി എടുക്കാത്താതിനെതിരെ ഡിവൈഎഫ്ഐ മാനന്തവാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ സെക്രട്ടറി , ഡെപ്യൂട്ടി ചെയർപേഴ്സൺ എന്നിവരെ ഉപരോധിച്ചു. മേഖല സെക്രട്ടറി സിനാൻ, പ്രസിഡന്റ് നിരഞ്ജന, അനുഷ്ക , അഖിൽ , വി ആർ രാജേഷ് എന്നിവർ നേതൃത്വം നൽകി.നാളെ തന്നെ പ്രശ്നത്തിൽ നടപടി ഉണ്ടാവും എന്ന ഡെപ്യൂട്ടി ചെയർപേഴ്സന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

Continue Reading

‘പഠ്‌ന ലിഖ്‌നാ അഭിയാന്‍’ ജില്ലാതല സംഘാടക സമിതി ചേര്‍ന്നു

കേന്ദ്ര കേരളാ വിഷ്‌കൃത പദ്ധതിയായ പഠ്‌ന ലിഖ്‌നാ അഭിയാന്റെ ജില്ലാ തല സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ജില്ലയിലെ പൊതു നിരക്ഷരരായവരില്‍ നിന്ന് 30,000 പേരെ സാക്ഷരരാക്കുന്നതാണ് പദ്ധതി. ജില്ലയിലെ എം.പിമാര്‍ രക്ഷാധികാരികളായും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും, വൈസ് പ്രസിഡന്റ് വൈസ് ചെയര്‍മാനായും, […]

Continue Reading

‘ഭരണഘടന കരുതലും കാവലും’ സെമിനാർ സംഘടിപ്പിച്ചു

ഭരണഘടന കരുതലും കാവലും എന്ന വിഷയത്തിൽ തൊണ്ടർനാട് പഞ്ചായത്ത് ലൈബ്രറി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പുതുശ്ശേരി ജനത ഗ്രന്ഥലയത്തിൽ വെച്ച് സെമിനാർ സംഘടിപ്പിച്ചു. പരിപാടിപഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക ഷാജി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സിനി തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ.ജോഷി മുണ്ടക്കൽ വിഷയം അവതരിപ്പിച്ചു. കൺവീനർ ഹാരിസ് കെപി,മുകുന്ദൻ, രാജപ്പൻ, മുത്തലിബ്,പ്രേംജിത്ത്,ലൈബ്രറി സെക്രട്ടറി ബിനു എന്നിവർ സംസാരിച്ചു.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രച്ഛന്നവേഷ മത്സര വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി.

Continue Reading

മെഡിക്കൽ ലാബ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി

മെഡിക്കൽ ലാബ് ഓണേഴ്സ് അസോസിയേഷൻ വയനാട് ജില്ല സമ്മേളനംപനമരം സെന്റ് ജൂഡ് ചർച്ച് പാരീഷ് ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ട്രഷറർ ഗിരീശൻ നെടുങ്ങാടി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സോജി സിറിയക്ക് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് മോഹനൻ മുത്തോന,സെക്രട്ടറി പ്രതാപ് വാസു, ട്രഷറർ അനീഷ് ആന്റണി, വിജയൻ പി എസ് മൈക്കിൾ വിജെ,ലൂസി തുടങ്ങിയവർ പ്രസംഗിച്ചു .പുതിയ പ്രസിഡന്റായി വിജയൻ പി.എസ്,സെക്രട്ടറിയായി പ്രതാപ് വാസുട്രഷററായി അനീഷ് ആന്റണി എന്നിവരെ തിരഞ്ഞെടുത്തു

Continue Reading

പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ വാനും ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു

നദിയ: വാനും ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. അഞ്ചുപേർക്ക് പരിക് രാത്രിയിലാണ് അപകടം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കല്ലുകൾ നിറച്ച ലോറി പെട്ടെന്ന് റോഡിലേക്ക് പ്രവേശിച്ചതോടെ വാനിലേക്ക് ഇടിച്ചു കയറുയായിരുന്നു. 18 പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ശക്തിനഗർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശവസംസ്കാകര ചടങ്ങുകൾക്കാ‍യി നോർത്ത് 24 പർഗാൻസിലെ ബാഗഡയിലെ നമ്പദീപിലേക്ക് പോവുകയായിരുന്നു വാൻ യാത്രക്കാർ. അതേസമയം, മൂടൽമഞ്ഞും വാഹനത്തിന്‍റെ അമിത വേഗതയും അപടത്തിന് കാരണമായെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊലീസ് […]

Continue Reading