ഇ​ട​പ്പ​ള്ളി​യി​ല്‍ നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ല്‍ നാ​ലു നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. ഹോ​ട്ട​ലും ലോ​ഡ്ജും ഉ​ള്‍​പ്പ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്. ഷോ​ര്‍​ട്ട്‌​സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീപിടിച്ചയുടനെ കെട്ടിടത്തില്‍ നിന്നും ചാടിയ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തുടരുകയാണ്. കെ​ട്ടി​ട​ത്തി​ല്‍ കുടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ത്തി​ച്ചു. നാശനഷ്ടങ്ങൾ കണക്കാക്കപ്പെട്ടിട്ടില്ല.

Continue Reading

രാജ്യത്ത് 6,990 പേർക്ക് കോവിഡ്; 10,116 പേർക്ക് രോഗമുക്തി

ന്യൂഡൽഹി: രാജ്യത്ത് 6,990 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് 15.9 ശതമാനത്തിന്‍റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 3,45,80,832 പേരാണ് ഇതുവരെ കോവിഡ് ബാധിതരായത്. കഴിഞ്ഞ 24 മണിക്കൂറിൽ 190 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,68,790 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 10,116 പേർ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്തരായി. 98.35 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്.

Continue Reading

ഒമിക്രോൺ പടർന്നാൽ പ്രത്യാഘാതം ഗുരുതരമെന്ന് ലോകാരോഗ്യസംഘടന

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതീവ അപകടസാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കൂടുതൽ രാജ്യങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ലോകാരോഗ്യസംഘടന ഇക്കാര്യം വ്യക്തമാക്കിയത്. ഒമിക്രോൺ വകഭേദം പടർന്നുപിടിച്ചാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ദക്ഷിണാഫ്രിക്കയിലാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1. 529 ആദ്യമായി സ്ഥിരീകരിച്ചത്. ഒമിക്രോൺ സംബന്ധിച്ചു പഠനങ്ങൾ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. പുതിയ വകഭേദത്തിന്റെ തീവ്രത, വ്യപനശേഷി തുടങ്ങിയ കാര്യങ്ങൾ കൂടുതൽ പഠനത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ.

Continue Reading

ഒമിക്രോൺ മറ്റ് കോവിഡ് വകഭേദങ്ങളെക്കാൾ അപകടകാരിയോ ?…

ജനീവ: ദക്ഷിണാഫ്രിക്കയിൽ പുതുതായി കണ്ടെത്തിയ കോവിഡിന്റെ ഒമിക്രോൺ വകഭേദം, മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ). ‘ഒമിക്രോൺ മറ്റുവകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവിൽ വിവരങ്ങളൊന്നും ഇല്ല’-ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.

Continue Reading

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. ബില്ലിന്മേൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബിൽ അവതരിപ്പിച്ചത്. ബിൽ പാസാക്കിയതിന് പിന്നാലെ സഭ വീണ്ടും നിർത്തിവെച്ചു. ഉച്ചക്ക് രണ്ടു മണിക്ക് വീണ്ടും ചേരും. രാവിലെ പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത് മുതൽ ലോക്സഭയിൽ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. കാർഷിക നിയമം പിൻവലിക്കുന്നതിനുള്ള ബില്ലിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി […]

Continue Reading

‘അങ്ങിനെയെങ്കിൽ’ ആരിഫ് തണലോട്ട്

അത്ര അനായാസംനിന്നെക്കണ്ടെത്തുവാനുള്ളവഴികളെനിക്കറിയാം എന്നിട്ടും…? നീ പോയതിൻ്റെഅന്നോപിറ്റേന്നോഞാൻ നിന്നെതിരഞ്ഞിറങ്ങുന്നില്ലെങ്കിൽഓർത്തു നോക്കൂ ഏതു പാട്ടാണ്നീഎന്നിലുപേക്ഷിച്ചിട്ടുണ്ടാവുക… ? മറവികൾക്ക് പാകമായഉടുപ്പുകളിലേക്ക്നീയെങ്ങിനെയാണ്എന്നെവലിച്ചു കയറ്റിയിട്ടുണ്ടാവുക….! വിയർപ്പിനു പകരംകണ്ണീരെന്നവിവർത്തനംരക്തത്തിനു പകരമെന്നവാക്കായിപരിവർത്തിപ്പിക്കാൻഎത്ര രാത്രികളെയാണ്നീകൊന്നു തള്ളിയിട്ടുണ്ടാവുക. ഇല്ലനീയിട്ടേച്ചുപോയതൊന്നുംഎന്നിലില്ല വെളിച്ചമുള്ളഒരു രാത്രി…! നക്ഷത്രങ്ങളുള്ളആകാശം …! ഭയമില്ലാത്തപുലരി…! മണമുള്ള പൂവുകൾ …!സ്നേഹമുള്ള വാക്കുകൾ…! അങ്ങിനെയെങ്കിൽ പിന്നെനമ്മളെന്തിനാണുഒരുപാടു രാത്രികളെവെറുതെപകുത്തെടുത്തത്…

Continue Reading

ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്ര സര്‍ക്കാർ

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്ര സര്‍ക്കാര്‍. ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും. രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രയ്ക്ക് മുന്‍പുള്ള 14 ദിവസത്തെ യാത്രാവിവരങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലം നല്‍കണം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ നല്‍കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വന്തം ചെലില്‍ കോവിഡ് പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാന്‍ പാടില്ല. […]

Continue Reading

കനത്ത മഴ;സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ജില്ലാ കളക്ടര്‍ നാളെ (നവംബര്‍-29) അവധി പ്രഖ്യാപിച്ചു.ജില്ലയില്‍ നാളെയും കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അവധി._

Continue Reading

സ്‌കോളർഷിപ്പ് അപേക്ഷാ തീയതി നീട്ടി

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതലത്തിലെ വിവിധ സ്‌കോളർഷിപ്പുകൾക്ക് (2021-22) വിദ്യാർഥികൾ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും മറ്റ് രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 7 ആണ്. സ്ഥാപനമേധാവിയുടെ പരിശോധനയ്ക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി ജനുവരി 15. അർഹരായ വിദ്യാർഥികൾക്ക് www.dcescholarship.kerala.gov.in മുഖേന അപേക്ഷിക്കാം.സുവർണ്ണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്, ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, […]

Continue Reading

ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച ബി.എസ്‌സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ പ്രിന്റൗട്ടെടുത്ത അലോട്ട്‌മെന്റ് മെമ്മോയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 1 മുതൽ 4 നകം കോളേജിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

Continue Reading