ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചു

ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോൺ പരിശോധനക്കയച്ചു. ഈ മാസം 21ന് എത്തിയ ഡോക്ടർക്ക് 26നാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ അമ്മക്കും പോസിറ്റീവാണ്. രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡിഎംഒ പറഞ്ഞു. രോഗിയുടെ അമ്മയുടെയും വേലക്കാരിയുടെയും സ്രവം എടുത്തിട്ടുണ്ട്. നാല് ജിലക്കളിലുള്ളവർ സമ്പർക്ക പട്ടികയിലുണ്ട്. ജില്ലയിൽ ഇയാളുമായി സമ്പർക്കമുള്ളവർ കുറവാണ്. ജനികശ്രേണി പരിശോധനാഫലം ഒരാഴ്ചക്കകം അയക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.

Continue Reading

വിദ്യാർഥികളുടെ ബസ് ചാർജ് വർദ്ധനവ്: ചർച്ച തുടരുമെന്ന് മന്ത്രി

വിദ്യാർഥികളുടെ യാത്രാ കൺസഷൻ നിലവിലെ രീതിയിൽ തുടരണമെന്ന വിദ്യാർഥി സംഘടനകളുടെ ആവശ്യത്തിൽ സ്വകാര്യ ബസുടമകളുമായും ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായും ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ബസ് ചാർജ് വർദ്ധനവ് സംബന്ധിച്ച് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്റണി രാജുവും പൊതു വിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും നടത്തിയ ചർച്ചയിലാണ് കൺസഷൻ നിലവിലുള്ളതുപോലെ തുടരണമെന്ന് വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടത്. വിദ്യാർഥികളുടെ മിനിമം ചാർജ് നിലവിലുള്ള ഒരു രൂപയിൽ നിന്ന് […]

Continue Reading

പുതിയ റേഷൻ കാർഡിന് 65 രൂപയിലധികം ഈടാക്കരുത്: മന്ത്രി ജി.ആർ. അനിൽ

സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങൾ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാൻ പാടില്ലെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. അക്ഷയ കേന്ദ്രങ്ങളിലൂടെയല്ലാതെതന്നെ ഉപഭോക്താക്കൾക്ക് ഓൺലൈനിലൂടെ റേഷൻ കാർഡിന്റെ പ്രിന്റ് എടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.പുതിയ മാതൃകയിലുള്ള ആധാർ സൈസ് റേഷൻ കാർഡുകൾ പ്രിന്റെടുക്കുന്നതിന് ചില അക്ഷയ കേന്ദ്രങ്ങൾ അമിത ചാർജ് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കാർഡ് പ്രിന്റെടുക്കാൻ […]

Continue Reading

ശിശു സൗഹൃദ വിദ്യാഭ്യാസം അനിവാര്യം – ബാലാവകാശ സംരക്ഷണ കമ്മീഷന്‍

വിദ്യാഭ്യാസ അവകാശ നിയമത്തില്‍ അനുശാസിക്കുന്ന പ്രകാരമുളള ഭൗതീക സൗകര്യങ്ങളും ഗുണനിലവാരമുളള വിദ്യാഭ്യാസവും കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട ജില്ലാതല കര്‍ത്തവ്യവാഹകരുടെ കൂടിയാലോചന യോഗത്തിലാണ് കമ്മീഷന്‍ അംഗം അഡ്വ. ബി. ബബിത ഇക്കാര്യം വ്യക്തമാ ക്കിയത്. അധ്യാപക കേന്ദ്രീകൃത രീതിയില്‍ നിന്നും മാറി വിദ്യാഭ്യാസം ശിശു സൗഹൃദമാക്കി തീര്‍ക്കാനുളള ശ്രമം ഉണ്ടാകേണ്ടതുണ്ട്. സ്‌കൂളിലെത്തുന്ന ഓരോ കുട്ടിയുടെയും സവിശേഷതകളും പരിമിതികളും തിരിച്ചറിഞ്ഞ് വേണ്ട ഇടപെടലുകള്‍ നടത്തണം. വ്യക്തിപരമായ […]

Continue Reading

ജനങ്ങൾക്ക് വേണ്ടി കോൺഗ്രസ് കൂടുതൽ പ്രശ്നങ്ങൾ ഏറ്റെടുക്കുമെന്ന് താരിഖ് അൻവർ

കൽപ്പറ്റ: ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾജനങ്ങൾക്ക് വേണ്ടി കൂടുതൽ പ്രശ്നങ്ങൾകോൺഗ്രസ് ഏറ്റെടുക്കുമെന്ന് എ.ഐ. സി.സി.ജനറൽ സെക്രട്ടറി താരിഖ് അൻവർ. അത് പ്രതിപക്ഷ ദൗത്യമാണന്നും കൽപ്പറ്റയിൽ ഡി.സി.സി. ഭാരവാഹികളോട് സംസാരിക്കവെ അദ്ദേഹം. പറഞ്ഞു. ഗ്രാമങ്ങളിലും തെരുവിലും കോൺഗ്രസ് സജീവമാക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന സി.യു.സി.കൾ മാതൃകാപരമാണെന്നും രാജ്യത്ത് കോൺഗ്രസ് നടത്തുന്ന ജൻ ജാഗരൺ അഭിയാൻ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ് ഏറ്റെടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വരുന്നതോടെ സാധാരണക്കാർക്ക് ജീവിതം സുഗമമാകുമെന്നും ആ ലക്ഷ്യത്തിലേക്കാണ് പാർട്ടി ഇപ്പോൾ നീങ്ങുന്നതെന്നും താരിഖ് അൻവർ […]

Continue Reading

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില വീണ്ടും കൂട്ടി

കൊച്ചി: രാജ്യത്ത്​ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കൂട്ടി. സിലിണ്ടറിന്​ 101 രൂപയാണ്​ വർധിപ്പിച്ചത്​​. കൊച്ചിയിൽ ഇതോടെ വാണിജ്യ സിലിണ്ടറിന്‍റെ വില 2095.50 രൂപയായി. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്​ 2101 രൂപയും ചെന്നൈയിൽ ഇത്​ 2233 രൂപയുണ്​. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്​ വില വർധിപ്പിച്ചിട്ടില്ല. നവംബർ ഒന്നിന്​ വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്‍റെ വില കൂട്ടിയിരുന്നു. സിലിണ്ടറിന്​ 266 രൂപയാണ്​ അന്ന്​ വർധിപ്പിച്ചത്​.

Continue Reading

കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ […]

Continue Reading

ഒമൈക്രോണ്‍ ഭീഷണി: കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ രാജ്യത്ത് കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി. മുന്‍കരുതലിന്റെ ഭാഗമായാണ് നിലവിലുള്ള കോവിഡ് നിയന്ത്രണം നീട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനാണ് ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അതിനിടെ, പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതുവരെ ഒരു പുതിയ കേസ് പോലും രാജ്യത്ത് […]

Continue Reading

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വൈറസ് വകഭേദം കണ്ടെത്താൻ സാധിച്ചില്ല

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വൈറസ് വകഭേദം കണ്ടെത്താൻ സാധിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ.സുധാകർ. ഈ വ്യക്തിയുടെ സ്രവം ഐസിഎംആറിലേക്ക് അയച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്ന രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾക്ക് ഡൽറ്റ വകഭേദമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുധാകർ പറഞ്ഞു. ദക്ഷിണാഫ്രിക്ക, ബോസ് വാന, ഹോങ്കോങ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തണമെന്നും കർണാടക ആവശ്യപ്പെട്ടു.

Continue Reading

തൃശൂരില്‍ വ്യാജമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത്(43), പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ബിജു(42) എന്നിവർ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം. ഇരിങ്ങാലക്കുട ചന്തക്കുന്ന് സ്വദേശിയായ നിശാന്ത് ഗോള്‍ഡന്‍ ചിക്കന്‍ സെന്ററിന്റെ ഉടമയാണ്. ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന വ്യക്തിയാണ് ബിജു. ഇരുവരും സുഹൃത്തുക്കളാണ്.

Continue Reading