ജവാന്‍ വസന്തകുമാറിന്റെ സ്മരണക്കായി ജില്ലാ പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയത്തിന് ശിലയിട്ടു

ധീരരക്തസാക്ഷിയായ ജവാന്‍ വസന്തകുമാറിന്റെ സ്മരണക്കായി മേപ്പാടി വാഴക്കണ്ടി കോളനിയില്‍ വയനാട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ സാംസ്‌കാരിക നിലയവും തുടര്‍ന്ന് കോളനിയിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ലൈബ്രറിയുമാണ് വസന്തകുമാറിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഇവിടെ ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അംഗം സിന്ധു എം. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അരുണ്‍ ദേവ്, പി.കെ ചന്ദ്രന്‍, ഗോകുല്‍ വാഴക്കണ്ടി, രവീന്ദ്രന്‍ വാഴക്കണ്ടി, ഊര് മൂപ്പന്‍ […]

Continue Reading

വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു

കല്‍പ്പറ്റ നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിളുകളുടെ വിതരണോദ്ഘാടനം കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൈന ജോയ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍, കൗണ്‍സിലര്‍മാരായ സാജിത മജീദ്, ടി. മണി, നഗരസഭ സെക്രട്ടറി കെ.ജി. രവീന്ദ്രന്‍, […]

Continue Reading

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണം: ഐ.എന്‍.ടി.യു.സി യംഗ് വര്‍ക്കേഴ്‌സ്

കല്‍പ്പറ്റ:നിര്‍മ്മാണ മേലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.ടി.യു.സി യംഗ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ നിര്‍മ്മാണ മേഖല താറുമാറായി കിടക്കുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ അനിയന്ത്രിത വിലവര്‍ധനവ് മേഖലയെ പരിപൂര്‍ണമായും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ആയിരകണക്കിന് തൊഴിലാളികളെ ദുരിതക്കയത്തിലേക്ക് തള്ളിയിടലാവുമെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. വയനാട് ജില്ലയിലെ പട്ടയഭൂമികളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കി തൊഴിലാളികള്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. […]

Continue Reading

മീനങ്ങാടിയിൽ സയൻസ് സെൻ്റർ ഉദ്ഘാടനം വെള്ളിയാഴ്ച

കല്‍പ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ മീനങ്ങാടിയില്‍ ആരംഭിക്കുന്ന ശാസ്ത്രഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് എസ് ടി ഇ ആര്‍ സി ചെയര്‍പേഴ്‌സണ്‍ കെ ബാലഗോപാലന്‍, സിഇഒ എം പ്രകാശ്, പരിഷത് ജില്ലാ പ്രസിഡന്റ് പി ആര്‍ മധുസൂദനന്‍, എം കെ ദേവസ്യ എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനും ഹരിത സാങ്കേതികവിദ്യയും കാര്‍ബണ്‍ എമിഷന്‍ […]

Continue Reading

ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നുവീണു; 11 മരണം

കുനൂർ: സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫൻസ്) ബിപിൻ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലിക്കോപ്ടർ നീലഗിരിയിൽ തകർന്നു വീണു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 11 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ബിപിൻ റാവത്ത് അടക്കമുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ് ലിഡർ, ലെഫ്.കേണൽ […]

Continue Reading

റേഷൻ ഉത്പന്നങ്ങളുടെ തൂക്കവും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി അഡ്വ. ജി.ആർ അനിൽ

റേഷൻ ഉത്പന്നങ്ങളുടെ തൂക്കത്തിനൊപ്പം ഗുണനിലവാരവും പ്രധാനമാണെന്നും അവ സർക്കാർ ഉറപ്പുവരുത്തുമെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ പറഞ്ഞു. താൽക്കാലികമായി റദ്ദ് ചെയ്ത റേഷൻ കടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കുന്നതിനായി പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.റേഷൻ കടകളുടെ ഉടമസ്ഥ അവകാശികൾ ഇല്ലാത്തതും ലൈസൻസ് നൽകാൻ സാധിക്കാത്തതുമായ പ്രശ്നങ്ങളിൽ നോട്ടിഫൈ ചെയ്ത് പുതിയ ഉടമസ്ഥരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയാണ്. താൽക്കാലികമായി ബന്ധിപ്പിച്ചിരിക്കുന്ന കടകളെ സംബന്ധിച്ച് പിൻഗാമിയോ അവകാശിയോ […]

Continue Reading

ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ച നിലവാരത്തിലേക്ക് ഉയർത്തും: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾക്കു സർക്കാർ ഉടൻ തുടക്കംകുറിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ഉന്നതവിദ്യാഭ്യാസ രംഗത്തും കാലാനുസൃതമായ പരിഷ്‌കാരങ്ങൾക്കു സർക്കാർ തുടക്കമിടുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ദേശീയ, രാജ്യാന്തര റാങ്കിങ്ങിൽ കേരളത്തിലെ സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്നിലാണ് ഇപ്പോൾ. ഇതിനു മാറ്റംവരുത്തി ആധുനികകാലത്തിനനുസരിച്ചു കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റും. എല്ലാ പശ്ചാത്തല സൗകര്യങ്ങളും സൃഷ്ടിച്ചുകൊണ്ടായിരിക്കുമിത്.ആധുനിക […]

Continue Reading

തൊഴിൽ അവസരങ്ങൾ ഒരുക്കി എംപ്ലോയ്മെന്റിന് കീഴിൽ തൊഴിൽമേള

കോവിഡ് മഹാമാരിക്കിടെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് എംപ്ലോയ്മെന്റ് വകുപ്പിന് കീഴിൽ തൊഴിലവസരങ്ങളൊരുക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലായി ഡിസംബർ, 2022 ജനുവരി മാസങ്ങളിൽ നടക്കുന്ന തൊഴിൽമേളകളിൽ ആയിരത്തിലധികം തൊഴിൽദായകരും ഇരുപതിനായിരത്തിലധികം ഒഴിവുകളും പ്രതീക്ഷിക്കുന്നു.കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനോടൊപ്പം സ്വകാര്യമേഖലയിലെ അവസരങ്ങളും അഭ്യസ്തവിദ്യർക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് തൊഴിൽ വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.എംപ്ലോയബിലിറ്റി സെന്ററുകളുടെ നേതൃത്വത്തിലുള്ള ജോബ് ഡ്രൈവ് ലക്ഷ്യ തൊഴിൽ മേളകളിലൂടെയും നിയുക്തി തൊഴിൽ മേളയിലൂടെയും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിച്ചു കഴിഞ്ഞു.അക്കാദമിക് വിദ്യാഭ്യാസം കൊണ്ട് മാത്രം […]

Continue Reading

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പൊണ്‍കുട്ടിയെ പീഡിപ്പിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി;യുവാവ് അറസ്റ്റിൽ

ബത്തേരി: സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പൊണ്‍കുട്ടിയെ പീഡിപ്പിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെ സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കര പാടിയേരി സ്രാമ്പിക്കല്‍ ഫൈസല്‍ (20) ആണ് അറസ്റ്റിലായത്.ഇന്‍സ്റ്റാഗ്രാം വഴിയാണ് യുവാവ്‌ പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ചത്. തുടര്‍ന്ന് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കുകയുമായിരുന്നെന്നാണ് പരാതി. നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി രണ്ട് വര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ 15പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു.പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ ഇന്‍സ്‌പെക്ടര്‍ പി.കെ.ബെന്നിയുടെ […]

Continue Reading

പ്രൊജക്ട് കൺവെൻഷൻ നടത്തി

മേപ്പാടി:കൽപ്പ അഡീഷണൽ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ഐ. എൻ . എ. ഇ. എഫ്(ഐ.എൻ.ടി.യു.സി) യൂണിയൻ കൺവെൻഷൻ നടത്തി. പ്രവർത്തകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ഫോണുമായും മറ്റ് അധിക ജോലി ഭാരത്താലും കഷ്തയനുഭവിക്കുന്ന പ്രവർത്തകർക്ക് സ്വന്തം വകുപ്പ് മേധാവികളിൽ നിന്നും പലതരത്തിലുള്ള പീഢനങ്ങൽ ലഭിക്കുന്നതായി ചൂണ്ടികാട്ടി. വർഷങ്ങളായി ജോലി ചെയ്യുന്ന മേലുദ്യോഗസ്ഥരിൽ ചിലർക്ക് അവരുടെ രാഷ്ട്രീയ പിടിപാടുമൂലം ട്രാൻസ്ഫർ വരെ നൽകുന്നതിന് മേലധികാരികൾ തയ്യാറാകുന്നില്ല.. ഇതും അവരുടെ മേൽകോയ്മക്ക് കാരണമാകുന്നു. പ്രവർത്തകർക്കുണ്ടാകുന്ന പ്രശ്നങ്ങളിൽ സംഘടന ശക്തമായ […]

Continue Reading