ഹെൽപ്പേജ് ഇ-ഹെൽത്ത് സെന്ററിന് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ നൽകി
നടവയൽ:ചിറ്റാലൂർകുന്ന്, നടവയൽ, കാവടം, നെല്ലിയമ്പം തുടങ്ങിയ പ്രദേശങ്ങളിലെ വയോജനങ്ങൾക്ക് സൗജന്യ ക്ലിനിക്കൽ സൗകര്യങ്ങൾ നൽകിവരുന്ന ഹെൽപ്പേജ് ഇന്ത്യയുടെ ഇ-ഹെൽത്ത് സെന്ററിലേക്ക് വിതരണത്തിന് ആവശ്യമായ ഒരു ലക്ഷം രൂപയുടെ മരുന്നുകൾ കണിയാമ്പറ്റ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ സൗജന്യമായി സംഘടിപ്പിച്ച് നൽകി. കണിയാമ്പറ്റ പഞ്ചായത്ത് മുൻ രണ്ടാം വാർഡ് മെമ്പറായിരുന്ന എം എം മേരിയുടെ ശ്രമഫലമായിട്ടാണ് ഇ-ഹെൽത്ത് സെന്റ്റിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഹെൽപ്പേജ് ഇന്ത്യ ഒരുക്കി നൽകിയത്. ഇപ്പോൾ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നത് കണിയാമ്പറ്റ പഞ്ചായത്തിന്റെ സഹകരണത്താൽ ആണ്. […]
Continue Reading