വിദ്യാര്‍ഥികളുമായി വിനോദയാത്ര; ആര്‍ടിഒയെ മുന്‍കൂട്ടി അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: സ്‌കൂളില്‍നിന്നോ കോളജില്‍നിന്നോ വിനോദയാത്ര പോകുന്നതിന് മുമ്പ് ബന്ധപ്പെട്ട ആര്‍ടിഒയെ അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓര്‍മ്മപ്പെടുത്തല്‍. വിനോയാത്രയ്ക്ക് മുമ്പ് ഒരാഴ്ചമുമ്പെങ്കിലും വിവരം നല്‍കണം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബസ് പരിശോധിക്കാനും സുരക്ഷ ഉറപ്പാക്കാനും വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും കാര്യങ്ങളെക്കുറിച്ച് വിവരിച്ച് കൊടുക്കുന്നതിനുമാണിത്. മുന്‍വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികളുമായി വിനോദയാത്ര പോകുന്ന ബസുകളില്‍ എമര്‍ജന്‍സി എക്സിറ്റോ അഗ്നിസുരക്ഷാ സംവിധാനമോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ അറിവുമില്ല.ഇത്തരം ബസുകളില്‍ അനധികൃതമായി സ്പീക്കറുകളും ലൈറ്റുകളും സ്ഥാപിച്ചിരുന്നു. ഇത് […]

Continue Reading

മരക്കൂട്ടം മുതല്‍ സന്നിധാനം വരെ വിശ്രമിക്കാന്‍ ബെഞ്ചുകള്‍, സന്നിധാനത്ത് 1005 ശൗചാലയം; താമസിക്കാന്‍ 546 മുറി, ശബരിമല തീര്‍ഥാടനത്തിന് വിപുലമായ ക്രമീകരണം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിന് സജ്ജമായി ശബരിമല. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ ചന്ദ്രാനന്ദന്‍ റോഡില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ ബെഞ്ചുകള്‍ സ്ഥാപിച്ചു. വലിയ നടപ്പന്തല്‍ മുതല്‍ ശരംകുത്തി വരെ ക്യൂ കോംപ്ലക്സിന്റെ ഇരുവശവും 400 മീറ്ററോളം അരമതില്‍ നിര്‍മിച്ച് ഇരിപ്പിടമൊരുക്കി. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇവിടെ കുടിക്കാന്‍ ചൂടുവെള്ളം കിയോസ്‌കുകള്‍ വഴി നേരിട്ടെത്തിക്കും. പമ്പ മുതല്‍ സന്നിധാനം വരെ 56 ചുക്കുവെള്ള വിതരണകേന്ദ്രം തുറക്കും. ജലഅതോറിറ്റിയുടെ കുടിവെള്ള കിയോസ്‌കുകളുമുണ്ട്. വിശുദ്ധി സേനാംഗങ്ങളായ 1,200 പേരും […]

Continue Reading

ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലർട്ട്, ‘കള്ളക്കടലിൽ’ ജാ​ഗ്രത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാ​ഗ്രതയുടെ ഭാ​ഗമായി ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി ജില്ലയിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. […]

Continue Reading

റേഷന്‍ കാര്‍ഡ് തരംമാറ്റാം; മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാന്‍ വീണ്ടും അവസരം

കൊച്ചി: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് (ബിപിഎല്‍) മാറ്റാന്‍ വീണ്ടും അവസരം. ഈ മാസം 17 മുതല്‍ ഡിസംബര്‍ 16 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ റേഷന്‍ കാര്‍ഡ് തരംമാറ്റാന്‍ അപേക്ഷ നല്‍കാം. സാധാരണ പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം വെള്ളകാര്‍ഡാണ് നല്‍കുക. പിന്നീട് വരുമാന സര്‍ട്ടിഫിക്കറ്റും കുടുംബസാഹചര്യങ്ങളും ബോധ്യപ്പെടുത്തി ആനുകൂല്യത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്ക് മുന്‍ഗണനാ വിഭാഗം (ബിപിഎല്‍- പിങ്ക്) കാര്‍ഡ് നല്‍കും. ഇത്തരത്തില്‍ മാറ്റാനാണ് ഇപ്പോള്‍ അവസരം ഒരുക്കിയിരിക്കുന്നത്.

Continue Reading

ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തുലാവര്‍ഷത്തിന്റെ ഭാഗമായി ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. ഇതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് […]

Continue Reading

ഭീകരര്‍ അയോധ്യ രാമക്ഷേത്രവും ലക്ഷ്യമിട്ടു; കാര്‍ ഓടിച്ചത് ഉമര്‍ തന്നെ; ഡിഎന്‍എ ഫലം പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അയോധ്യ രാമക്ഷേത്രവും കാശി വിശ്വനാഥ ക്ഷേത്രവും ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടുവെന്നാണ് വിവരം. കൂടാതെ സേന ആസ്ഥാനം, വ്യോമസേന ഓഫീസ്, ബിജെപി ഓഫീസ് എന്നിവയും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു. സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം 1500 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ ചാവേറായ ഉമര്‍ വന്‍ സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ആവശ്യമായത്ര സ്‌ഫോടക വസ്തുക്കള്‍ ലഭ്യമായിരുന്നില്ലെന്നും അന്വേഷണവൃത്തങ്ങള്‍ പറയുന്നു. ഭീകരാക്രമണം നടത്താന്‍ രണ്ടുവര്‍ഷമായി വന്‍തോതില്‍ അമോണിയം നൈട്രേറ്റ് […]

Continue Reading

ഇഎംഐ കുറയുമോ?; പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍

ന്യൂഡല്‍ഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് താഴ്ചയില്‍. ഒക്ടോബറില്‍ 0.25 ശതമാനമായി കുത്തനെ താഴ്ന്നിരിക്കുകയാണ് പണപ്പെരുപ്പനിരക്ക്. പച്ചക്കറികള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ ഇടിവും ചരക്ക് സേവന നികുതി പരിഷ്‌കരണവുമാണ് പണപ്പെരുപ്പനിരക്ക് കുറയാന്‍ കാരണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡേറ്റ വ്യക്തമാക്കുന്നു. പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടോളറന്‍സ് ലെവലായ രണ്ടു ശതമാനത്തില്‍ താഴെ എത്തി നില്‍ക്കുകയാണ്. ഇത് ഡിസംബറിലോ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലോ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചു. […]

Continue Reading

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ.

വട്ടപ്പാട്ടിൽ ചരിത്രം കുറിച്ച് പടിഞ്ഞാറത്തറ. വൈത്തിരി ഉപജില്ലാ കലോത്സവം എച്ച് എസ് വിഭാഗം വട്ടപ്പാട്ടിൽ പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം നേടി.പ്രശസ്ത മാപ്പിളകലാകാരനും വട്ടപ്പാട്ട് പരിശീലകനുമായ സാലിഹ് ബിൻ ഉസ്മാൻ പരിശീലനം നൽകിയ ടീമിൽ മുഹമ്മദ് റസാൻ,അഹ്നാഫ് ബാബു, മുഹമ്മദ് നാഷിദ്, മുഹമ്മദ് ആഷിൽ, മുഹമ്മദ് റഹാൻ, മുഹമ്മദ് ലസിൻ, മിഷാൽ അക്ബർ,മുഹമ്മദ് മുനവ്വിർ,മുഹമ്മദ് നാസിഫ്, മുഹമ്മദ് ഫഹദ് എന്നിവർ അംഗങ്ങൾ ആണ്. ‎

Continue Reading

പോലീസുകാരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍

ബത്തേരി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണി(26)യാണ് അറസ്റ്റ് ചെയ്തത്. 07.11.2025 തീയതി രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി ജി.ഡി, പാറാവ് ഡ്യൂട്ടിക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇയാളുടെ സഹോദരിയുടെ മകനെതിരെ ഒരു സ്ത്രീ പരാതിപ്പെട്ടതിനെ തുടര്‍ന്നുള്ള അരിശമാണ് പ്രകോപന കാരണം. ജി.ഡി ഡ്യൂട്ടി, പാറാവ് എന്നിവരെ കൈ കൊണ്ട് അടിക്കുകയും അസഭ്യം വിളിക്കുകയും അനുനയിപ്പിക്കാന്‍ ശ്രമിക്കവേ കോളറില്‍ പിടിക്കുകയും ചെയ്തു. ഇയാളെ […]

Continue Reading

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍

ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍ ജോസഫ്(35)നെയാണ് ബത്തേരി പോലീസ് മന്ദംകൊല്ലി ബിവറേജിന് സമീപം വെച്ച്് ശനിയാഴ്ച പിടികൂടിയത്. 2023 ല്‍ കാപ്പ ചുമത്തപ്പെട്ട ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ ബത്തേരി, അമ്പലവയല്‍, കല്‍പ്പറ്റ, താമരശേരി, മീനങ്ങാടി, മേപ്പാടി സ്‌റ്റേഷനുകളിലും കര്‍ണാടകയിലെ ഹൊസൂര്‍ സ്‌റ്റേഷനിലും കൊലപാതകം, പോക്‌സോ, […]

Continue Reading