തൊടുപുഴയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തൊടുപുഴ ഉടുമ്പന്നൂർ മങ്കുഴിയിൽ ഇന്നലെ നവജാതശിശു മരിച്ച സംഭവം കൊലപാതകം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രസവിച്ച ഉടനെ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. ( thodupuzha newborn baby dead murder ) പ്രസവിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് ആദ്യം അമ്മ പറഞ്ഞിരുന്നത്. എന്നാൽ ജനിച്ച ഉടൻ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന്റെ ശരീരത്തിൽ ജലാംശം കണ്ടെത്തി. സംഭവത്തിൽ അമ്മയ്‌ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. അമ്മയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് […]

Continue Reading

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി; രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണ

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂർ ക്രിസ്റ്റഫർ നഗർ പ്രദേശത്താണ് കാറ്റ് വീശിയത്. വീടിന്റെ മേൽക്കൂര തെറിച്ച് പോയി. മരങ്ങൾ കടപുഴകി വീണു. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ക്രിസ്റ്റഫർ നഗറിലെ വീടിന്റെ മുകളിലുള്ള ഷീറ്റ് ഒന്നായി പറന്ന് പൊങ്ങി തൊട്ടടുത്തുള്ള സെന്റ് റാഫേൽസ് സ്‌കൂളിലെ മതിലിനപ്പുറത്തേക്ക് പറന്ന് വീഴുകയായിരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് ട്രസ് പറന്ന് പൊങ്ങിയത്. ഇത് രണ്ടാം തവണയാണ് തൃശൂരിൽ മിന്നൽ ചുഴലിയുണ്ടാകുന്നത്. ഓഗസ്റ്റ് 10നാണ് മിന്നൽ ചുഴലി ആദ്യമായി ഉണ്ടാകുന്നത്. രാവിലെ 6 മണിയോടെയായിരുന്നു […]

Continue Reading

ലൈംഗിക പീഡന പരാതി; രണ്ടാമത്തെ കേസിലും സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം

കോഴിക്കോട്: സാംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനശ്രമ കേസിലും മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചത്. ആക്ടിവിസ്റ്റ് കൂടിയായ യുവഎഴുത്തുകാരിയാണ് പരാതിക്കാരി. അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡന പരാതിയിൽ സിവിക് ചന്ദ്രന്  ഇതേ കോടതി നേരത്തെയും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആദ്യം രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ഉപാധികളില്ലാതെയാണ് സിവികിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് […]

Continue Reading

കുട്ടികൾ ബെല്ലടിച്ചു, മുന്നോട്ടെടുത്ത ബസിൽ ഓടിക്കയറാൻ ശ്രമിച്ച ക്ലീനർ ടയർ കയറി മരിച്ചു

തൊടുപുഴ: സ്കൂൾ ബസിൽ ഓടിക്കയറാൻ ശ്രമിച്ച ക്ലീനർ ടയർ കയറി മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയിൽ (40) ആണ് മരിച്ചത്. ഉടുമ്പന്നൂർ‌ സെന്റ് ജോർജ് സ്കൂളിന്‍റെ ബസ് ക്ലീനറാണ്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം. കുട്ടികളെ കയറ്റാനായി ബസ് നിർത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് കുട്ടികൾ ബെല്ലടിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. ഇതിനിടെ ഓടിക്കയറാൻ ശ്രമിച്ച ജിജോ തെന്നി ബസിനടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം മുതലക്കോടം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

മാനം തെളിഞ്ഞു; നിയന്ത്രണങ്ങൾ നീക്കി

തൊടുപുഴ: പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. രാത്രിയാത്ര നിരോധനം ഒഴികെയുള്ള നിയന്ത്രണങ്ങൾ നീക്കിയാണ് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയിൽ മഴയുടെ ശക്തികുറയുകയും ഓറഞ്ച്, റെഡ് അലർട്ടുകൾ നീങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. കനത്ത മഴയിൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ നിലനിൽക്കുന്നത് കണക്കിലെടുത്ത് മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര, ഓഫ് റോഡ് ട്രക്കിങ്, ഖനന പ്രവർത്തനങ്ങൾ, ജലാശയങ്ങളിലെ മത്സ്യബന്ധനം, വിനോദസഞ്ചാര പ്രവർത്തനങ്ങൾ, സ്വകാര്യ മേഖലയിലേതടക്കം ബോട്ടിങ്ങുകൾ എന്നിവക്കാണ് മുൻകരുതൽ എന്ന നിലയിൽ വിലക്കേർപ്പെടുത്തിയിരുന്നത്. […]

Continue Reading

ബഹു. ഷിബു കുറ്റിപറിച്ചേല്‍ അച്ചന്‍റെ 17-ാം മത് പുസ്തകം അമ്മ എന്ന നന്മ പ്രകാശനം നിര്‍വ്വഹിച്ചു

ആകമാന സുറിയാനി സഭയുടെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവ തിരുമനസ്സ് കൊണ്ട് ദമാസ്ക്കസിലെ മാറാത് സെയ്ദനായിലെ മോർ അഫ്രേം ദയറായിൽ വെച്ച് ബഹു. ഷിബു കുറ്റിപറിച്ചേല്‍ അച്ചന്‍റെ പുതിയ പുസ്തകം “അമ്മ എന്ന നന്മ” പ്രകാശനം നിർവ്വഹിച്ചു. പരിശുദ്ധ ദൈവമാതാവിനേയും നമ്മുടെ എല്ലാ അമ്മമാരുടെ ജീവിതത്തെയും അനുസ്മരിക്കുന്ന 20 ലേഖനങ്ങള്‍ അടങ്ങിയ ഈ പുസ്തകത്തിന് 100 രൂപയാണ് വില… എല്ലാ പള്ളികളിലും പുസ്തകം ലഭ്യമാക്കും. വിറ്റ് കിട്ടുന്ന പണം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് […]

Continue Reading

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഭാഗികമായി തുറക്കും

എടക്കല്‍ ഗുഹ, കുറുവ ദ്വീപ്, കാന്തന്‍പാറ, വെള്ളച്ചാട്ടം ചീങ്ങേരി മല റോക്ക് അഡ്വഞ്ചര്‍ ടൂറിസം എന്നിവ ഒഴികെയുളള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നാളെ (വെള്ളി) മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായ കാരപ്പുഴ മെഗാ ടൂറിസം പാര്‍ക്കിലേക്കും, മുത്തങ്ങ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കും സഞ്ചാരികളെ പ്രവേശിപ്പിക്കും. കെ.എ.ടി.പി.എസ് അംഗീകാരമുള്ള മഡിബൂട്സ് എന്ന കമ്പനിയ്ക്ക് സഞ്ചാരികളുടെ പൂര്‍ണ്ണ സുരക്ഷിതത്വ ഉറപ്പാക്കി സിപ് ലൈന്‍ പ്രവര്‍ത്തിക്കാം. സഞ്ചാരികള്‍ക്ക് എതെങ്കിലും […]

Continue Reading

മികച്ച ഹരിത കര്‍മ്മസേനയായി മീനങ്ങാടി

മീനങ്ങാടി: ജില്ലയിലെ മികച്ച ഹരിതകര്‍മ്മസേനക്കുള്ള പുരസ്ക്കാരം മീനങ്ങാടിക്ക്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍വെച്ച് നടന്ന ഹരിത കര്‍മ്മസേന സംഗമത്തില്‍ വെച്ച് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നസീമയല്‍ നിന്നും ഹരിതകര്‍മ്മസേന അംഗങ്ങള്‍ പുരസ്ക്കാരം ഏറ്റുവാങ്ങി. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള അജൈവമാലിന്യശേഖരണം യൂസര്‍ ഫീ കളക്ഷന്‍ നൂതന സംരഭങ്ങള്‍ എന്നിവയിലെ മികവാണ് പുരസ്ക്കാരത്തിനാധാരം. വിവിധ വാര്‍ഡുകളിലായി 25 ബോട്ടില്‍ ബൂത്തുകള്‍ 102 മിനിമെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകള്‍ ഹരിതകര്‍മ്മസേനക്ക് സ്വന്തമായി വാഹനം പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റ് , ബെയിലിംഗ് മെഷീന്‍, […]

Continue Reading

കൊച്ചിയില്‍ വഴി യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ച സംഭവം; 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: കൊച്ചി ചിലവന്നൂരിൽ കാർ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പൻ എന്നയാളാണ് ടാർ ഒഴിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചി കോർപ്പറേഷന് കീഴിലുള്ള ചിലവന്നൂർ റോഡിൽ ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം നടന്നത്. മുന്നറിയിപ്പ് ബോർഡില്ലാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തപ്പോൾ  ടാറിംഗ് തൊഴിലാളി ആക്രമിച്ചെന്നായിരുന്നു യുവാക്കളുടെ പരാതി. ചിലവന്നൂർ റോഡിൽ കുഴി അടക്കുന്ന ജോലിക്കാരനാണ് തിളച്ച […]

Continue Reading

കാട്ടാന ആക്രമണം:മുട്ടിൽ സ്വദേശി മരിച്ചു

എച്ച്.ഡി കോട്ട: കർണാടകയിൽ ഇഞ്ചി കൃഷിയിടത്തിൽ കയറിയ കാട്ടാനയുടെ ആക്രമണത്തിൽ മുട്ടിൽ സ്വദേശി മരിച്ചു.പാലക്കുന്ന് കോളനിയിലെ ബാലന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. എച്ച്.ഡി കോട്ട എടയാളയിലെ ഷെഡിന് പുറത്ത് പല്ലുതേച്ച് കൊണ്ടിരുന്ന ബാലനെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്ന് തൊഴിലുടമ കാര്യമ്പാടി സ്വദേശി മനോജ് പറഞ്ഞു.സഹ തൊഴിലാളികള്‍ ഷെഡിന്റെ അകത്തുണ്ടായിരുന്നപ്പോഴാണ് സംഭവം .ബാലന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും തൊഴിലാളികളും റോഡ് ഉപരോധിച്ചു.

Continue Reading