മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നതിന് അനുമതി

മഴയ്ക്ക് ശമനം വന്ന പശ്ചാത്തലത്തില്‍ തൊള്ളായിരംകണ്ടി ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളും ശനിയാഴ്ച (13.08.22) മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി ഉത്തരവായി. ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം മാത്രം ഞായറാഴ്ച മുതല്‍ (14.08.22) തുറന്നു പ്രവര്‍ത്തിക്കാനും അനുമതി നല്‍കി.

Continue Reading

ഡോക്യുമെന്ററി പ്രദർശനം നടത്തി

തലപ്പുഴ: ലോക ഗജ ദിനത്തോടനുബന്ധിച്ച് തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ മക്കിമല ഗവ. യു.പി സ്കൂളിൽ ഡോക്യുമെന്ററി പ്രദർശനം നടത്തി. ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ജയേഷ് ജോസഫ്, എം.ഗോപി, പി.വി.ശ്രീധരൻ, ജെ.ഹരികൃഷ്ണ, എൻ.എം.അഖിലേഷ്, കെ.എസ്.റീന, വി.മോഹനൻ, കെ.ഷീന എന്നിവർ സംസാരിച്ചു.

Continue Reading

റോഡിൻ്റെ ശോചനീയാവസ്ഥ; മഹിളാ കോൺഗ്രസ് റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു

മാനന്തവാടി: വയനാട്ടിലെ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി തലശ്ശേരി ദേശീയപാതയിൽ വാഴ നട്ട് പ്രതിഷേധിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസ്ഥാനത്തെ റോഡിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിരുത്തരപമായി സംസാരിച്ചത് ഭരണപരാജയം മറച്ചുവെച്ചു കൊണ്ട് പ്രതിപക്ഷ നേതാവിൻ്റെ ചോദ്യത്തെ വിമർശിക്കുകയാണ് ഉണ്ടായത്.നിലവിലെ റോഡുകളുടെ അവസ്ഥയെക്കുറിച്ച് ഹൈക്കോടതി ഭരണത്തെ വിമർശിച്ചപ്പോഴാണ് മന്ത്രി പ്രസ്താവന തിരുത്താൻ തയ്യാറായതെന്ന് യോഗം ഉദ്ഘാടനം ചെയ്യ്തു കൊണ്ട് എ.ഐ.സി.സി.മെമ്പറും, മുൻ […]

Continue Reading

കായികാധ്യാപകന് വധഭീഷണിയെന്ന് പരാതി

പനമരം: കായിക അധ്വാപകന് വധഭീഷണിയെന്ന് പരാതി. പനമരം ഗവ.എച്ച്എസ്എസിലെ കായിക അധ്യാപകനും, പനമരം സ്പോർട്ടോ എഫ്.സിയുടെ കോച്ചുമായ മുഹമ്മദ് നവാസിനാണ് മലപ്പുറത്ത് വെച്ച് നടക്കുന്ന സംസ്ഥാന തല സുബ്രദോ മുഖർജി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വധഭീഷണിയുള്ളതായി ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ക്ലബ് ഭാരവാഹികൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. വയനാട് ജില്ലാ തല സുബ്രദോ മുഖർജി കപ്പിൽ പനമരം സ്കൂളിനായി സ്പോർട്ടോ ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തിയ ടീമായിരുന്നു ജേതാക്കളായത്. മലയാളി കുട്ടി താരങ്ങൾക്ക് പുറമെ നിയമ […]

Continue Reading

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കമ്പ്യൂട്ടറിസ്ഡ് ഒപി ടിക്കറ്റ് സംവിധാനം

ദിവസം 1300 ല്‍ അധികം രോഗികള്‍ ഒ.പിയില്‍ മാത്രം ചികിത്സക്ക് എത്തുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ഏറ്റവും വലിയ പ്രയാസങ്ങളില്‍ ഒന്നായിരുന്നു ഒ.പി. കൗണ്ടറില്‍ ഉണ്ടായിരുന്ന അസാമാന്യ തിരക്ക്. ഒ.പി. ടിക്കറ്റ് വിതരണം  കമ്പ്യൂട്ടറൈസ്ഡ് ചെയ്താല്‍ ആ തിരക്ക് ഗണ്യമായി ഒഴിവാക്കാന്‍ സാധിക്കും എന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒ.പി. ടിക്കറ്റ് കൗണ്ടറും ബില്ലിംഗ് സെക്ഷനും പൂര്‍ണമായി കമ്പ്യൂട്ടല്‍ വല്‍ക്കരിച്ചു.നഗരസഭാ ചെയര്‍മാന്‍ കേയം തൊടി മുജീബ് ഉല്‍ഘടനം നിര്‍വ്വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത, ആരോഗ്യകാര്യ സ്റ്റാന്റിംഗ് […]

Continue Reading

പുന:സംഘടനയുടെ പേരില്‍ ജി. എസ്. റ്റി വകുപ്പിലെ തസ്തികകള്‍ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നടപടി തിരുത്തണം : കേരള എന്‍. ജി. ഒ അസോസിയേഷന്‍

ചരക്ക് സേവന നികുതി വകുപ്പ് പുന:സംഘടനയുടെ മറവില്‍  376ക്ലര്‍ക്ക് തസ്തികയും 200 ടൈപ്പിസ്റ്റ് തസ്തികയും 140 ഓഫീസ് അറ്റന്‍ഡന്റ് തസ്തികയും  വെട്ടികുറയ്ക്കുന്നതിനെതിരെ എന്‍ജിഒ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.  ഉന്നത തസ്തികയില്‍ 32  ഓളം പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം.  ക്ലാസ്സ് ഫോര്‍ ജീവനക്കാര്‍ക്കും തുല്യ നീതി ഉറപ്പ് വരുത്തണം.  തസ്തികകള്‍ വെട്ടി കുറച്ചു ജീവനക്കാരുടെ മേല്‍ അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണം […]

Continue Reading

തസ്തിക നിര്‍ണ്ണയത്തിലെ അപാകതകള്‍ പരിഹരിക്കണം: കെ പി എസ് ടി എ

കല്‍പ്പറ്റ: അധ്യാപക തസ്തിക നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് കെ പി എസ് ടി എ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .തസ്തിക നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് 1997 മുതല്‍ നിലവിലുണ്ടായിരുന്ന 1:40 എന്ന അനുപാതം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കെ പി എസ് ടി എ നടത്തിയ ഡി ഇ ഒ ഓഫീസ് ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി അനില്‍ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു .പുതിയ ഉത്തരവ് […]

Continue Reading

വീടിന് വാടക കൊടുക്കുന്നതിന് 18 ശതമാനം ജിഎസ്ടി; ബാധകമാകുക ആര്‍ക്കെല്ലാം?, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ജിഎസ്ടി രജിസ്‌ട്രേഷനുള്ള വാടകക്കാരന്‍, വാടകയ്ക്ക് എടുക്കുന്ന ഭവനത്തിന് 18 ശതമാനം ചരക്കുസേവന നികുതി നല്‍കണമെന്ന് ചട്ടം. ജൂലൈ 18ന് പ്രാബല്യത്തില്‍ വന്ന പുതിയ ജിഎസ്ടി ചട്ടത്തിലാണ് ഇക്കാര്യം പറയുന്നത്. നേരത്തെ ഓഫീസുകള്‍ അടക്കം വാണിജ്യ ആവശ്യത്തിന് പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് വാടക കൊടുക്കുന്നുണ്ടെങ്കില്‍ മാത്രമേ, ജിഎസ്ടി പരിധിയില്‍ വരുമായിരുന്നുള്ളൂ. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോ വ്യക്തികളോ വാസയോഗ്യമായ കെട്ടിടങ്ങള്‍ക്ക് നല്‍കിയിരുന്ന വാടക ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ ജിഎസ്ടി ചട്ടം അനുസരിച്ച് വാടകക്കാരന്‍ 18 ശതമാനം ചരക്കുസേവന നികുതി […]

Continue Reading

‘കുടുംബസമേതം സിനിമ കാണാന്‍ വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിട്ടുണ്ട്’; കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാചകങ്ങളാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചത്. സർക്കാരിനെ ലക്ഷ്യം വച്ചുള്ളതാണ് വാചകങ്ങളെന്നായിരുന്നു ആരോപണം. എന്നാൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വളരെ ക്രിയാത്മകമായാണ് എടുത്തത് എന്നു പറയുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. മന്ത്രിയുമായി സംസാരിച്ചതിനു പിന്നാലെയാണ് ചാക്കോച്ചൻ ഇത് വ്യക്തമാക്കിയത്. പരസ്യത്തെ രസകരമായാണ് എടുത്തതെന്നും […]

Continue Reading

പരിക്ക് ഗൗരവമേറിയത്, ബുമ്രയ്ക്ക് ട്വന്റി20 ലോകകപ്പും നഷ്ടമായേക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ബുമ്രയ്ക്ക് ട്വന്റി20 ലോകകപ്പും നഷ്ടമായേക്കും. ബുമ്രയുടെ പരിക്ക് ഗൗരവമേറിയതാണ് എന്നാണ് ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണം. പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പ് ബുമ്രയ്ക്ക് നഷ്ടമായിരുന്നു. 2019ല്‍ താരത്തെ അലട്ടിയതിന് സമാനമായ പരിക്കാണ് ഇപ്പോള്‍ വീണ്ടുമെത്തുന്നത്. ട്വന്റി20 ലോകകപ്പ് സംഘത്തെ പ്രഖ്യാപിക്കാന്‍ ഒരു മാസം മാത്രം മുന്‍പിലുള്ളപ്പോഴാണ് സൂപ്പര്‍ താരം ലോകകപ്പിലുണ്ടാവില്ല എന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയെ അലട്ടുന്നത്. പഴയ പരുക്ക് തന്നെയാണ് വീണ്ടും അലട്ടുന്നത്. ഇതാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നതെന്ന് ബിസിസിഐ ഓഫിഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ്‌സ്‌പോര്‍ട്ട് […]

Continue Reading