മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

മുട്ടില്‍:ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലാ നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും കല്‍പ്പറ്റ പോലീസും മുട്ടില്‍ അമ്പുകുത്തി കോളനിക്ക് സമീപമുള്ള വീട്ടില്‍ തിരച്ചില്‍ നടത്തിയതില്‍ 3.5 കിലോയോളം കഞ്ചാവുമായി മേപ്പള്ളി സജീര്‍(35) എന്നയാളെ പിടികൂടി.ഇയാളെ അറസ്റ്റ് ചെയ്യുകയും എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.ജൂനിയര്‍  ഇന്‍സ്‌പെക്ടര്‍മാരായ മുനീര്‍,വിഷ്ണുരാജ്,സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ അബ്ദുല്‍ മുബാറക്ക്,നൗഷാദ് തുടങ്ങിയവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Continue Reading

മുംബൈ ടീമില്‍ അവസരമില്ല; അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഗോവയിലേക്ക് മാറുന്നു

ന്യൂഡല്‍ഹി: അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മുംബൈ ടീമില്‍ നിന്ന് മാറി ഗോവയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. മുംബൈ ടീമില്‍ അവസരങ്ങള്‍ ലഭിക്കാന്‍ പ്രയാസമാവുന്നതിനെ തുടര്‍ന്നാണ് മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണ്‍ മുതല്‍ മറ്റൊരു സംസ്ഥാനത്തിനായി കളിക്കാന്‍ അനുവിക്കണം എന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് അര്‍ജുന്‍ ആവശ്യപ്പെട്ടു. ഇതോടെഗോവ ടീമിലേക്ക് അര്‍ജുന്‍ എത്തുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. 2020-21 സീസണില്‍ മുംബൈക്ക് വേണ്ടി സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ട് മത്സരം മാത്രമാണ് അര്‍ജുന് കളിക്കാനായത്. […]

Continue Reading

നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

തൊടുപുഴ: നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ ജലാംശം കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവിച്ചയുടനെ കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മയ്‌ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. കഴിഞ്ഞദിവസം തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം. കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം എന്തുകൊണ്ട് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി എന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഭാര്യ ഗര്‍ഭിണിയാണ് എന്ന കാര്യം ഭര്‍ത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് […]

Continue Reading

യുവാവിനെ വിവസ്ത്രനാക്കി ഫ്ലാറ്റിൽ കെട്ടിയിട്ട് കവർച്ച; തുടർച്ചയായ അന്വേഷണത്തിലൊടുവില്‍ പ്രതികൾ പിടിയിൽ

കൊച്ചി: യുവാവിനെ ഫ്ലാറ്റിൽ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. നിരവധി പിടിച്ച് പറിക്കേസുകളിലെ പ്രതികളായ തിരുവാങ്കുളം സ്വദേശി അരുൺ, മട്ടാഞ്ചേരി അർഷദ് എന്നിവരെയാണ് ഹിൽപാലസ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ 28 ന് തൃപ്പൂണിത്തുറ ചാത്താരി സ്റ്റാർ ഹോംസിലെ താമസക്കാരനായ അൽഅമീൻ എന്നയാളുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി ഇയാളെ വിവസ്ത്രനാക്കി കെട്ടിയിട്ട് പണവും മൊബൈൽ ഫോണും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന് പ്രതികള്‍ കടന്നു കളയുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം ഒളിവിൽ പോയവരെ തുടർച്ചയായ അന്വേഷണത്തിലൊടുവിലാണ് പിടികൂടിയത്. പള്ളുരുത്തിയിൽ നിന്നും […]

Continue Reading

എറണാകുളത്ത് ബാറിൽ തർക്കം; യുവാവിന് വെട്ടേറ്റു; കഞ്ചാവ് മാഫിയയുടെ കുടിപ്പകയെന്ന് സംശയം

കൊച്ചി: എറണാകുളം കാഞ്ഞിരമറ്റത്ത് ബാറിൽ ഉണ്ടായ തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. രാത്രി 9 മണിക്കാണ് സംഭവം നടന്നത്. ചാലക്കപ്പാറ പുറത്തേത്ത് സ്വദേശി റിനാസിനാണ്  വെട്ടേറ്റത്. ഇയാളെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ മുറിവുകൾ ആഴത്തിലുള്ളതിനാൽ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഞ്ചാവ് മാഫിയാ യുടെ കുടിപ്പകയാണ് കാരണമെന്ന് പറയപ്പെടുന്നു. ഇന്നലെ രാത്രി കൊച്ചി നഗര മധ്യത്തിൽ കൊലപാതകം നടന്നതിന് പിന്നാലെയാണ് എറണാകുളം റൂറൽ പൊലീസ് പരിധിയിലും ഇന്ന് അക്രമം നടന്നത്. എറണാകുളം ടൗൺ ഹാളിന് സമീപത്തെ […]

Continue Reading

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ ദേശീയപാതയിലെ കുഴിയിൽ വീണ് എസ് ഐക്ക് പരിക്കേറ്റു

കായംകുളം: ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്കിൽ സഞ്ചരിച്ച എസ് ഐക്ക് പരിക്കേറ്റു. കായംകുളം കെപിഎസി ജംഗ്ഷനിലെ കുഴിയിൽ ബൈക്ക് വീണതിനെ തുടർന്നാണ് കായംകുളം എസ് ഐ ഉദയകുമാറിന് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് അപകടം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ബൈക്ക് കുഴിയിൽ വീഴുകയായിരുന്നു. പരിക്കെറ്റ എസ് ഐ ഉദയകുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കരിയിലകുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗങ്ങളിൽ വലിയ കുഴികളാണുള്ളത്. ഇവിടങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും തെരുവു വിളക്കുകളില്ലാത്തത് രാത്രികാലങ്ങളിൽ […]

Continue Reading

ജലനിരപ്പ് കുറഞ്ഞു; ബാണാസുര ഡാമിന്റെ ഒരു ഷട്ടർ അടച്ചു

ബാ​ണാ​സു​ര സാ​ഗ​ര്‍ ഡാ​മി​ന്‍റെ തു​റ​ന്ന മൂ​ന്നു ഷ​ട്ട​റു​ക​ളി​ല്‍ ഒ​ന്ന് അ​ട​ച്ചു. ഡാ​മി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ആ​കെ നാ​ല് ഷ​ട്ട​റു​ക​ളാ​ണ് ഡാ​മി​നു​ള്ള​ത്. ക​ന​ത്ത മ​ഴ​യെ​തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ഡാ​മി​ന്‍റെ ആ​ദ്യ ഷ​ട്ട​ര്‍ 10 സെ​ന്‍റീ​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി​യ​ത്. പി​ന്നീ​ട് ജ​ല​നി​ര​പ്പ് കു​റ​യാ​ത്ത​തി​നെ​തു​ട​ര്‍​ന്ന് ര​ണ്ട് ഷ​ട്ട​റു​ക​ള്‍ കൂ​ടി ഉ​യ​ര്‍​ത്തി​യി​രു​ന്നു.

Continue Reading

തൊഴില്‍ മാര്‍ഗ്ഗ നിര്‍ദേശ ക്യാമ്പ് രജിസ്‌ട്രേഷന്‍ നടത്തി

ഗോത്രവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴില്‍ മാര്‍ഗ്ഗ നിര്‍ദേശ ക്യാമ്പ് രജിസ്‌ട്രേഷന്‍ നടത്തി. കണിയാമ്പറ്റ പഞ്ചായത്ത്തല രജിസ്ട്രേഷന്‍ ഗോത്ര വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ മണിക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമലാ രാമന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി പഠന സഹായികള്‍ വിതരണം ചെയ്തു. ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്‍. രവികുമാര്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ടി.പി ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ലത്തീഫ് മേമാടന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എന്‍ സുനില്‍, എംപ്ലോയ്മെന്റ് ഓഫീസര്‍ അജിത്ത് […]

Continue Reading

കെ.എസ്.ആര്‍ ടി സി നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങും – മന്ത്രി ആന്റണി രാജു

വിനോദ സഞ്ചാരികള്‍ക്കായി ജില്ലയില്‍ കെ.എസ്.ആര്‍ ടി സി നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വേണ്ടി ബത്തേരിയില്‍ നിര്‍മ്മിച്ച വിശ്രമ മന്ദിരത്തിന്റെയും വിനോദ സഞ്ചാരികള്‍ക്കുള്ള സ്ലീപ്പര്‍ ബസ്സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങളൊരുക്കി മെച്ചപ്പെട്ട യാത്രാനുഭവം ഒരുക്കാനുള്ള ശ്രമത്തിലാണ്. കെ.എസ്. ആര്‍.ടി.സി. ജീവനക്കാരുടെ ക്ഷേമത്തിനും മുന്തിയ പരിഗണന നല്‍കും. ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെ.എസ്.ആര്‍ ടി.സി.ജീവനക്കാര്‍ക്കായി വിശ്രമ […]

Continue Reading

സിദ്റ കോളേജ് എൻട്രി ഫെസ്റ്റ് സംഘടിപ്പിച്ചു

വെള്ളമുണ്ട:സിദ്റ കോളേജ് ഓഫ് ലിബറൽ ആർട്സ് നവാഗതർക്കായി എൻട്രി ഫെസ്റ്റ് സംഘടിപ്പിച്ചു. വയനാട്ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ജസീൽ അഹ്‌സനി അധ്യക്ഷത വഹിച്ചു. ഉന്നത വിജയികൾക്കുള്ള അനുമോദനപത്രം മുഖ്യാതിഥിയായി പങ്കെടുത്ത മുൻ മന്ത്രി സി.കെ നാണു വിതരണം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ബാലൻ,ഹൈദർ സഖാഫി,എം.സി.മജീദ്,പി.കെ ശറഫുദ്ധീൻ,വി.പി.സുഫിയാൻ,സുമയ്യ സാദിഖ്,സന്ധ്യ.കെ.പി,അഷ്‌റഫ്.കെ,മറിയം.വി,സ്നേഹ.പി തുടങ്ങിയവർ സംസാരിച്ചു.

Continue Reading