‘പാമ്പ് പാമ്പ്’ എന്നുറക്കെ വിളിച്ച് അലറി, 33 ഡിഗ്രി ചൂടില്‍ എന്തിന് ഹൂഡി ധരിച്ചു?; ലോഹഗഢ് കോട്ടയിലെ അപകടമരണം കൊലപാതകം, പ്രതിശ്രുത വധുവും ആണ്‍സുഹൃത്തും അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ വ്യവസായിയുടെ മകന്റെ മരണം കൊലപാതകമെന്ന് പൊലീസ്. വിനോദസഞ്ചാരകേന്ദ്രമായ ലോഹഗഢ് കോട്ടയില്‍ ഫോട്ടോയെടുക്കുന്നതിനിടയില്‍ പുനെ നഗരത്തിനടുത്തുള്ള ഗഹുഞ്ചെയില്‍ താമസിക്കുന്ന കേതന്‍ വിശാല്‍ അഗര്‍വാള്‍ (26) മലയിടുക്കില്‍ വീണുമരിച്ച സംഭവമാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നത്. സംഭവത്തില്‍ പ്രതിശ്രുത വധു സിയ ഗോയല്‍ (23), ആണ്‍സുഹൃത്ത് ചേതന്‍ ചൗധരി (22) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സംഭവം. സിയ ഗോയലിനൊപ്പം ജന്മദിനം ആഘോഷിക്കാന്‍ കോട്ടയിലേക്ക് പോയ കേതന്‍ വിശാല്‍ അഗര്‍വാള്‍ ഫോട്ടോ എടുക്കുന്നതിനിടെ കാല്‍വഴുതി […]
Continue Reading