അതുല്യയുടെ മരണം: ‘പിന്നിൽ സുഹൃത്ത്, പണവും സ്വർണ്ണവും തട്ടിയെടുത്തു’; ആരോപണവുമായി കുടുംബം

കോഴിക്കോട് ഫറോക്കിൽ ഇരുപത്തിയാറുകാരി അതുല്യ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. മരണത്തിന് പിന്നിൽ സുഹൃത്താണെന്നും പണവും സ്വർണ്ണവും തട്ടിയെടുത്ത മാനസിക വിഷമത്തിലായിരുന്നു അതുല്യയെന്നും കുടുംബം ആരോപിച്ചു. നീതി തേടി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫറോക്കിലെ വാടകവീട്ടിൽ അതുല്ല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബി.ടെക് ബിരുദധാരിയായ അതുല്ല്യ, എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജോലി ഒരു വർഷം മുൻപ് രാജിവെച്ചിരുന്നു. തുടർന്ന് തൃശ്ശൂരിലും എറണാകുളത്തുമായി പ്രവർത്തിക്കുന്ന ഡാൻസ് ഗ്രൂപ്പിൽ ചേർന്നിരുന്നു. ഇക്കാലയളവിൽ കൊടുങ്ങല്ലൂരിലെ […]

Continue Reading

‘വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കണം’: കേന്ദ്ര സർക്കാരിന് കത്തയച്ച് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

വാണിജ്യ സിലിണ്ടർ വില വർധനയിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിന് കത്തയച്ച് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ. വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും പെട്രോളിയം മന്ത്രാലയത്തിനും, മന്ത്രി സുരേഷ് ഗോപിക്കുമാണ് കത്തയച്ചത്. സിലിണ്ടറുകൾക്ക് വില കുറച്ചില്ലെങ്കിൽ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടേണ്ടിവരും എന്നും മുന്നറിയിപ്പ്. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് വാണിജ്യസിലിണ്ടർ വില കുത്തനെ കൂട്ടിയത്. വിലവർധന ഹോട്ടൽ-കാറ്ററിംഗ് മേഖലയ്ക്ക് മേലുള്ള ഇടിത്തീയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഈ മാസം ആറാം […]

Continue Reading

വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി; 993 രൂപ വര്‍ധിപ്പിച്ചു

രാജ്യത്തെ വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടി. 993 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3071. 50 രൂപയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വില വര്‍ധനവ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇപ്പോള്‍ മാറ്റമില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ ലഭിക്കാതെ ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലായിരുന്നു. […]

Continue Reading

കുളിര് പകര്‍ന്ന് വേനല്‍മഴ; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ ഇന്നും തുടരും. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് കോട്ടയം , ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും, നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വൈകുന്നേരങ്ങളില്‍ ഇടിമിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. രാവിലെ ആലപ്പുഴ, എറണാകുളം […]

Continue Reading

ഇവിഎം തിരിമറി ആരോപിച്ച് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധം; ടിഎംസി-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ബംഗാളില്‍ നാടകീയ രംഗങ്ങള്‍

പശ്ചിമ ബംഗാളില്‍ നാടകീയ രംഗങ്ങള്‍. ഇവിഎം തിരിമറി ആരോപിച്ച് ഭബാനിപ്പൂരില്‍ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന ശെഖാവത് മെമ്മോറിയല്‍ സ്‌കൂളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം നടന്നു. തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരു പൊലീസുകാരന് പരുക്കേറ്റു. രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബംഗാളില്‍ നാടകീയ സംഭവങ്ങളുണ്ടാകുന്നത്. താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി മമതാ ബാനര്‍ജി പ്രതിഷേധത്തിന് നേരിട്ട് നേതൃത്വം നല്‍കിയതോടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം കടുത്ത പ്രതിഷേധത്തിലേക്ക് […]

Continue Reading

മൂന്ന് സീറ്റുകളിലും യുഡിഎഫ് വിജയിക്കും

കൽപറ്റ : നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ജില്ലയിലെ യു ഡി എഫ് നേതാക്കളും പ്രവർത്തകരും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്നും സ്ഥാനാർഥികളുടെ ജനസ്വാധീനവും പ്രവർത്തന മികവും പിണറായി സർക്കാരിനോടുള്ള പൊതുജന അമർഷവും തിരഞ്ഞെടുപ്പ് സമിതികളുടെ ചിട്ടയായ പ്രവർത്തന ശൈലിയുമെല്ലാം വയനാട്ടിലെ മൂന്ന് നിയമസഭാ സീറ്റുകളും യുഡിഎഫിന് ഉറപ്പാക്കിയെന്ന് ജില്ലാ യു ഡി എഫ് യോഗം വിലയിരുത്തി. ബത്തേരി സ്ഥാനാർഥി ഐ.സി.ബാലകൃഷണനെതിരേയും കൽപറ്റ സ്ഥാനാർഥി ടി. സിദ്ധിഖിനെതിരെയും സി. പി. എം അഴിച്ചുവിട്ട വ്യർഥമായ ആരോപണങ്ങൾ എൽ ഡി എഫിനു […]

Continue Reading

പനമരം ഗവ.ടിടിഐയില്‍ വി്ദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ ബോധവത്കരണം നല്‍കി

പനമരം: ഗവ.ടിടിഐയില്‍ ‘സഹപഥം’ എന്ന പേരില്‍ സംഘടിപ്പിച്ച സമൂഹ സമ്പര്‍ക്ക സഹവാസ ക്യാമ്പില്‍വിമുക്തി മിഷന്‍ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി.ടിടിഐ പ്രിന്‍സിപ്പല്‍ എം.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. അനീഷ് ദേവദാസന്‍, വിദ്യാര്‍ഥി കണ്‍വീനര്‍മാരായ എം.വി. നസ്‌ല, പി. നന്ദന എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ക്ലാസെടുത്തു. അധ്യാപിക ആര്‍.എസ്. സൗമ്യ സ്വാഗതവും വിദ്യാര്‍ഥി പ്രതിനിധി ദില്‍ന ഫര്‍വീന്‍ നന്ദിയും പറഞ്ഞു.

Continue Reading

ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിൽ UDF: എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കാതെ LDF

എക്സിറ്റ് പോൾ ഫലങ്ങൾ എതിരായത് ഇടത് മുന്നണി നേതൃത്വത്തെ നിരാശരാക്കിയിട്ടുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും മുന്നണി തുടർഭരണം നേടുമെന്നുമാണ് നേതാക്കളുടെ പ്രതീക്ഷ. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വിജയം പ്രവചിച്ചതോടെ സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. പുറത്ത് വന്ന 9 സർവേ ഫലങ്ങളിൽ അഞ്ചിലും എൻ.ഡി.എ സീറ്റ് നേടുമെന്ന് പ്രവചിച്ചിരിക്കുന്നത് ബിജെപിയുടെയും ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. എക്സിറ്റ് പോൾഫലം പുറത്തുവിട്ട ഒറ്റ ഏജൻസിയും എൽ.ഡി.എഫ് കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കാത്തത് യുഡിഎഫിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. സർവേകളിൽ മുന്നണിക്ക് […]

Continue Reading

ബെംഗളൂരുവിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം: രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

ബെംഗളൂരുവിൽ ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. എറണാകുളം രാമമംഗലം സ്വദേശികളായ ലതയും സ്മിതയുമാണ് ഇന്നലെ മരിച്ചത്. ഇന്നലെ രാത്രി പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. പരുക്കേറ്റ മൂന്ന് മലയാളികളുടെ ഉൾപ്പെടെ നില മെച്ചപ്പെട്ടു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മതിലിടിഞ്ഞ് രണ്ട് മലയാളികളുൾപ്പെടെ ഏഴ് പേരാണ് മരിച്ചിരുന്നത്. വിനോദയാത്രയ്ക്ക് എത്തിയ എറണാകുളം രാമമംഗലം […]

Continue Reading

തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം അമ്പൂരിയിൽ പിതാവിനെ മകൻ അടിച്ചു കൊലപ്പെടുത്തി. അമ്പൂരി സ്വദേശി തോമസ് എബ്രഹാം(62) ആണ് മരിച്ചത്. മകൻ ഷൈനു തോമസി(38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൈനുവിന്റെ വിവാഹ വാർഷിക ആഘോഷത്തിനിടയിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. ഷൈനു പിതാവ് തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കു അടിയേറ്റതാകാം മരണകാരമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മദ്യ സത്കാരത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വെള്ളറട പൊലീസ് പറയുന്നത്. വിവാഹ വാർഷികാഘോഷത്തിനിടെയിൽ ബന്ധുക്കൾ തമ്മിൽ തർക്കമുണ്ടായി. ഈ തർക്കം വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് ഷൈനു […]

Continue Reading