കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ: കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെ എന്ന് കോടതി

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ വിവാദ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിറക്കിയ സംഭവത്തില്‍ നവ്യവസായ വകുപ്പ് സെക്രട്ടറി കെ.ബിജുവിന്റെ മാപ്പ് അപേക്ഷ ഹൈകോടതി തള്ളി. പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ആയുധമാകരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ആദ്യ ഉത്തരവില്‍ വീഴ്ച്ച സംഭവിച്ചു. കോടതിയെ അവഹേളിക്കണം എന്ന് ഉദ്ദേശിച്ചിട്ടില്ല. തെറ്റ് തിരുത്തി പുതിയ ഉത്തരവ് ഇറക്കിയെന്നും മാപ്പ് അപേക്ഷിക്കുന്നതായും കെ ബിജു സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഇതാണോ നിരുപധിക മാപ്പ് അപേക്ഷ എന്ന് ചോദിച്ച കോടതി സാങ്കേതിക […]

Continue Reading

കള്ളാടി മണ്ണിടിച്ചില്‍; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസത്തിലേക്ക്

വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസത്തിലേക്ക്. പരുക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍ തുടരുന്നു. വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. അപകടവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മൂന്നാം ദിനത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ ഒന്നാം സോണിലും മൂന്നാം സോണിലും പുഴയിലും തിരച്ചില്‍ നടത്തും. മണ്ണ് അതിവേഗം നീക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കും. കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങള്‍ എംബാം നടപടികള്‍ക്ക് ശേഷം എയര്‍ ലിഫ്റ്റിലൂടെ വീടുകളിലേക്ക് എത്തിക്കും. ഏഴ് പേരാണ് […]

Continue Reading

ഫ്രാന്‍സ്.. ഫാന്‍സാക്കിക്കളഞ്ഞു; മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍

മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലിലെത്തി ഫ്രാന്‍സ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയം. കിലിയന്‍ എംബാപ്പെയും ഒസ്മാന്‍ ഡെംബലെയും ഗോളുകള്‍ നേടി. അമേരിക്കന്‍ മണ്ണില്‍ വീശിയടിച്ച ആഫ്രിക്കന്‍ കാറ്റിനെ വകവെക്കാതെയാണ് ഫ്രഞ്ച് പടയാളികളുടെ തേരോട്ടം. ആദ്യ പകുതിയിലുടനീളം ഉരുക്ക് കോട്ടയെന്നോണം ഉറച്ച് നിന്ന് മൊറോക്കന്‍ പ്രതിരോധ നിരയയെ വിറപ്പിച്ച് കിലിയന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. തകര്‍ന്നുവീണ മൊറോക്കോയ്ക്ക് ശ്വാസമെടുക്കാന്‍ പോലും സമയം ലഭിച്ചില്ല. അറുപത്തിയാറാം മിനിറ്റില്‍, ഒസ്മാന്‍ ഡെംബലെയുടെ കാലുകളില്‍ നിന്ന് അടുത്ത പ്രഹരം. എതിരില്ലാത്ത രണ്ട് […]

Continue Reading

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ക്ലോക്ക് ടവർ തകർന്ന സംഭവം; അടിയന്തര അന്വേഷണം വേണമെന്ന് എം.കെ. രാഘവൻ എം.പി

നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ റെയിൽവേ അടിയന്തര ഉന്നതതല അന്വേഷണം നടത്തണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടു. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന അതീവ തിരക്കുള്ള രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കാണ് കോഴിക്കോട് സ്റ്റേഷന്റെ മുഖവും മുഖ്യ ആകർഷണവുമായിരുന്ന ക്ലോക്ക് ടവർ തകർന്നുവീണതെന്നും, ഒരു വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും എം പി ചൂണ്ടിക്കാട്ടി. ക്ലോക്ക് ടവറിന് സമീപത്തെ പൈലിംഗ് പ്രവൃത്തികൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലോക്ക് ടവറിന്റെ ഘടനാ സ്ഥിരതയെ ബാധിച്ചിരുന്നോ എന്ന് റെയിൽവേ […]

Continue Reading

ഓഫീസിന് മുന്നിലെ MLA ബോർഡ് മാറ്റിയില്ല; എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി

കൊല്ലത്തെ ഓഫീസിന് മുന്നിൽ സ്ഥാപിച്ച എംഎൽഎ ബോർഡ് മാറ്റാതെ എം മുകേഷ്. എംഎൽഎ ആയിരുന്നപ്പോൾ ആനന്ദവല്ലിശ്വരത്തെ ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡാണിത്. ബോർഡ് മാറ്റാത്തത് കുറ്റകരമായ നടപടിയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്, ജില്ലാ കളക്ടർക്കും കൊല്ലം SHOക്കും പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. ആനന്ദവല്ലീശ്വരത്തെ ഓഫീസിന് സമീപത്തെ ബോർഡ് മാറ്റിയില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ കേസെടുക്കണമെന്നുമാണ് ആവശ്യം. പുതിയ സാമാജികർ എത്തിക്കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ മുൻ എംഎൽഎമാറും […]

Continue Reading

സുരക്ഷാ മുൻകരുതൽ; വയനാട് തുരങ്കപാത ആരംഭ പ്രദേശമായ ആനക്കാംപൊയിലില്‍ നിന്ന് തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു

വയനാട് തുരങ്ക പാതയുടെ ആരംഭ പ്രദേശമായ കോഴിക്കോട് ആനാക്കാംപൊയിൽ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാർപ്പിച്ചു. സുരക്ഷാ മുന്കരുതലിന്റെ ഭാഗമായിട്ടാണ് നടപടി. താത്കാലിക ക്യാമ്പായ മുത്തപ്പൻ പുഴയിലെ സെന്റ്‌ സെബാസ്റ്റ്യൻ എൽ പി സ്കൂളിലേക്കാണ് തൊഴിലാളികളെ മാറ്റിയത്. തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾ സർക്കാർ നിർദേശത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ പദ്ധതി പ്രേദേശത്ത് യാതൊരു സുരക്ഷാ പ്രശനങ്ങളും ഇല്ലാ എന്ന് തുരങ്ക പാതാ നിർമാണ കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു. അതേസമയം, കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം ആറായി. […]

Continue Reading

ഇറാനിൽ വൻ നാശനഷ്ടവും ആൾനാശവും, ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും; ഖമനയിയുടെ കബറടക്കം വൈകും

ഇറാനിൽ വൻ നാശനഷ്ടവും ആൾനാശവും. അമേരിക്കൻ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായും 78 പേർക്ക് പരുക്കേറ്റതായും ഇറാൻ. ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും ഉൾപ്പെടും.ഇറാൻ പരമോന്നത നേതാവ് ഖമനയിയുടെ കബറടക്കം വൈകും. ഇന്നു രാവിലെ നടക്കാനിരുന്ന കബറടക്കം പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയിലേക്ക് മാറ്റി. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്കാണ് കബറടക്കം. ഇറാനിലെ മഷാദിലാണ് കബറടക്കം നടക്കുക. ടെഹ്‌റാനിൽ മഷാദിലേക്കുള്ള റെയിൽ ഗതാഗതം നിർത്തിവച്ചതായി റിപ്പോർട്ടുകൾ. മഷാദിൽ ഇന്നു നടക്കുന്ന ഖമനയിയുടെ സംസ്‌കാരത്തിന് ആളുകളെ റോഡ് മാർഗം എത്തിക്കാനുള്ള […]

Continue Reading

കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിൽ, പ്രതിപക്ഷനേതാവ് ഇന്ന് ദുരന്തഭൂമിയിലെത്തും

വയനാട് കള്ളാടി മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിൽ. കാണാതായ അഞ്ചുപേർക്കായി കള്ളാടി ദുരന്ത ഭൂമിയിൽ തിരച്ചിൽ തുടരുകയാണ്. പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഇന്ന് കള്ളാടി സന്ദർശിക്കും. സോണുകൾ തിരിച്ചുള്ള പരിശോധനയിൽ സൂചന കിട്ടിയ മൂന്നാം സോണിലും മീനാക്ഷി പുഴയിലും തിരച്ചിൽ നടത്തും. രണ്ടാം ദിനത്തിലെ പരിശോധനയിൽ കെഡാവർ നായകൾ അടയാളം കാണിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. കള്ളാടി തുരങ്കപാതയുടെ സംരക്ഷണഭിത്തി തകർത്തുണ്ടായ ദുരന്തത്തിൽ മണ്ണിനടിയിലായ അഞ്ച് പേർക്കായുള്ള തിരച്ചിൽ മൂന്നാം ദിനത്തിലേക്ക് എത്തിയിരിക്കുന്നു. നാല് സോണുകളായി തിരിച്ച് […]

Continue Reading

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന് നേരെ അമേരിക്കയുടെ ആക്രമണം, തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി

പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാന് നേരെ അമേരിക്കയുടെ ആക്രമണം. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനു നേരെ ഇറാൻ നടത്തുന്ന ഭീഷണികൾ തടയുന്നതിനാണ് ഈ സൈനിക നടപടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നടന്ന ആക്രമണങ്ങളിൽ ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളും തീരദേശ സൈനിക കേന്ദ്രങ്ങളുമാണ് അമേരിക്ക ലക്ഷ്യമിട്ടത്. ബന്ദർ അബ്ബാസ്, ചബഹാർ, കൊനാറക്, സിറിക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ വാർത്താ […]

Continue Reading

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 12 ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി . ആറ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു . കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മഴയോടൊപ്പം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി മഴക്കെടുതിയും രൂക്ഷമാണ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ മദ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ആണ് ശക്തമായ മഴയ്ക്ക് കാരണം. സംസ്ഥാനത്തെ എല്ലാ […]

Continue Reading