ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

തൊടുപുഴ: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. അടിമാലിയിലാണ് ദാരുണ സംഭവം. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ജോവാന സോജ (9) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ തൊണ്ടയിൽ ഭക്ഷണം കുടിയങ്ങിയതിനു പിന്നാലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Continue Reading

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 53,000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,000 രൂപയാണ്. ഗ്രാം വില 6625 രൂപയും. ഈ മാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന പോയന്റിലെത്തിയ സ്വര്‍ണവില, പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും നിന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വില 53,000 രൂപയില്‍ താഴെ പോയിതിന് ശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. […]

Continue Reading

പെറ്റി കേസിലെ ഫൈന്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടേണ്ട, ഓണ്‍ലൈനില്‍ സംവിധാനം

കൊച്ചി: മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസുകളുടെ ഫൈന്‍ വളരെ എളുപ്പത്തില്‍ അടയ്ക്കാന്‍ അവസരം. ഇനി മുതല്‍ പെറ്റി കേസുകളുടെ ഫൈന്‍ 45 ദിവസത്തിനകം പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അടയ്ക്കുന്നതിനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോടതി നടപടികള്‍ നിന്ന് ഒഴിവാകുന്നതിനായി സംവിധാനം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. മോട്ടര്‍ വാഹനങ്ങള്‍ക്ക് പൊലീസ് ചുമത്തിയിട്ടുള്ള കേസുകളില്‍ വെര്‍ച്വല്‍ കോടതിയുടെയും റെഗുലര്‍ കോടതിയുടെയും പരിഗണനയിലുള്ളവ ഇതോടെ വേഗത്തില്‍ തീര്‍പ്പാക്കാം. വാഹനത്തിന്റെ ഉടമകള്‍ക്ക് തങ്ങളുടെ വാഹനത്തിന് ഇ-ചലാന്‍ വഴി എന്തെങ്കിലും പിഴ […]

Continue Reading

ചാമ്പ്യന്മാര്‍ക്ക് 125 കോടി: ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് പാരിതോഷികം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് എക്‌സിലൂടെ പ്രഖ്യാപനം നടത്തിയത്. കളിക്കാരും പരിശീലകരും മറ്റ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ഉള്‍പ്പെടുന്ന ടീമിനാണ് 125 കോടി രൂപ ലഭിക്കുക. ടൂര്‍ണമെന്റിലാകെ ടീം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്നും ജയ് ഷാ കുറിച്ചു. ഇന്ത്യന്‍ ടീമിന്റെ രണ്ടാമത്തെ ടി20 ലോകകപ്പ് വിജയമാണ് ഇത്. ഐസിസി നേരത്തെ അവാര്‍ഡ് തുക പ്രഖ്യാപിച്ചിരുന്നു. 11.25 മില്യന്‍ ഡോളറാണ് […]

Continue Reading

രണ്ട് ദിവസമായി കാണാനില്ല, യുവതി കിണറ്റിൽ മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ

കൽപ്പറ്റ: വയനാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊഴുതന ഇടിയ വയലിലെ മീന(42)യാണ് മരിച്ചത്. രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇന്നു രാവിലെ മീനയുടെ മകനാണ് കിണറ്റിൽ മൃതദേഹം കണ്ടത്. അതിനിടെ മീനയുടെ ഭർത്താവ് ഒളിവിലാണ്. മദ്യപാനത്തെത്തുടർന്നു വഴക്കുണ്ടായിരുന്നെന്നു നാട്ടുകാർ പറയുന്നു. വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

ജീവനക്കാരില്ല; രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

കോഴിക്കോട്: രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ജീവനക്കാരുടെ കുറവിനെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. കരിപ്പുരിൽനിന്ന് രാത്രി 11.10ന് മസ്ക്കത്തിലേക്ക് പോകേണ്ട വിമാനമാണ് റദ്ദാക്കിയത്. കൂടാതെ മസ്ക്കത്തിൽനിന്ന് രാവിലെ 7.10ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരേണ്ട വിമാനവു സർവീസ് നടത്തില്ല.

Continue Reading

ട്വന്‍റി-ട്വന്‍റി ലോകകപ്പ്; ഫൈനലില്‍ ഇന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം; ബാര്‍ബഡോസില്‍ മഴ ഭീഷണി

ട്വന്‍റി-ട്വന്‍റി ലോകകപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം.ഇന്ത്യ മൂന്നാം തവണ ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. ഫൈനല്‍ പോരാട്ടം നടക്കുന്ന ബാര്‍ബഡോസ് ബ്രിജ്ടൗണിലെ കെന്‍സിങ്ടണ്‍ ഓവലിലും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.ബാര്‍ബഡോസില്‍ ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വാധീനമാണ് കാരണം. പ്രാദേശിക സമയം രാവിലെ 10.30-നാണ് മത്സരം. പകല്‍സമയത്ത് 46 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിവസത്തില്‍ രണ്ട് മണിക്കൂര്‍ സമയം മഴയുണ്ടാവുമെന്നും പ്രവചനമുണ്ട്. മത്സരം നടക്കുന്ന സമയം മുഴുവന്‍ […]

Continue Reading

സൈനിക പരിശീലനത്തിനിടെ അപകടം; അഞ്ച് ജവാന്മാർക്ക് വീരമൃത്യു

സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ച് ജവാന്മാർക്ക് വീരമൃത്യു. ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ ടാങ്കുകളുടെ പരിശീലനത്തിനിടെയായിരുന്നു അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ ടാങ്കുകളിൽ ചിലത് അപകടത്തിൽപ്പെട്ടതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ 5 കരസേനാംഗങ്ങൾ വീരമൃത്യു വരിച്ചു.

Continue Reading

അയോദ്ധ്യ ക്ഷേത്ര മേൽക്കൂരയ്ക്ക് പിന്നാലെ രാമക്ഷേത്ര റോഡുകളിലും തകർച്ച; ബിജെപി ഗവൺമെന്റിന്റെ അഴിമതി പുറത്തെന്ന് കോൺഗ്രസ്

അയോധ്യയില്‍ മേല്‍ക്കൂരയ്ക്ക് പിന്നാലെ രാമക്ഷേത്ര റോഡുകളും തകര്‍ന്നു. 14 കിലോമീറ്റര്‍ ദൂരമുളള രാംപഥ് റോഡാണ് ഒറ്റമഴയില്‍ തകര്‍ന്നത്. റോഡില്‍ വിവിധ ഭാഗങ്ങളില്‍ അഗാധമായ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഒറ്റമഴയില്‍ റോഡും തെരുവുകളും വെളളക്കെട്ടില്‍ മുങ്ങി. ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസത്തിനിടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പിഡബ്ലിയു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് യുപി സര്‍ക്കാര്‍. ബിജെപി സര്‍ക്കാരിന്റെ വന്‍ അഴിമതിയെന്ന് ആരോപണവുമായി കോൺഗ്രസ് രംഗത്ത്.

Continue Reading

സ്വര്‍ണ വിലയില്‍ വര്‍ധന; പവന്‍ വില 53,000 തൊട്ടു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. 80 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപയിലെത്തി. ഗ്രാം വിലയില്‍ 10 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നലെ വില 6625 രൂപയാണ്. ഈ മാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന പോയന്റിലെത്തിയ സ്വര്‍ണവില. പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും നിന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വില 53,000 രൂപയില്‍ താഴെ പോയിതിന് ശേഷമാണ് […]

Continue Reading