പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: എച്ച്എല്‍എല്‍ അപേക്ഷ ക്ഷണിച്ചു
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്ലിന്റെ പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി, പ്രഫഷനല്‍, സാങ്കേതിക കോഴ്‌സുകള്‍ക്കു പഠിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. എച്ച്എല്‍എല്ലിന്റെ സാമൂഹിക ഉത്തിരവാദിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രതീക്ഷ സ്‌കോളര്‍ഷിപ്പ,് ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് നല്‍കുന്നത്. കേരളത്തിനുള്ളില്‍ മെഡിസിന്‍ (എം.ബി.ബി.എസ്), എന്‍ജിനീയറിങ്, ഫാര്‍മസി, ഡിപ്ലോമ, നഴ്‌സിങ്, ഐടിഐ കോഴ്‌സുകള്‍ക്കു പഠിക്കുന്ന തിരുവനന്തപുരം ജില്ലക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രതീക്ഷ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. ഇക്കൊല്ലം 30 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. കഴിഞ്ഞ വര്‍ഷം അര്‍ഹരായവര്‍ക്കു […]
Continue Reading