നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം ഉവൈസിയുടെ പാര്‍ട്ടിയുമായി സഹകരിക്കും?

ഹൈദരബാദ്: അസദുദ്ദിന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം തമിഴ്‌നാട്ടില്‍ 25 സീറ്റുകളിലെങ്കിലും മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി സഹകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഉവൈസി തിങ്കളാഴ്ച തമിഴ്നാട്ടിലെ പാര്‍ട്ടി ഭാരവാഹികളുമായി ഹൈദരാബാദില്‍വെച്ച് ചര്‍ച്ച നടത്തുന്നുമെന്നും തെരഞ്ഞെടുപ്പ് പദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ പാര്‍ട്ടി ജനുവരിയില്‍ തൃച്ചിയിലും ചെന്നൈയിലും സമ്മേളനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.അതേസമയം, വരാനിരിക്കുന്ന തെരഞ്ഞടുപ്പില്‍ താന്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു. എവിടെ മത്സരിക്കുമെന്ന് […]

Continue Reading

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കിയില്ലെങ്കില്‍ രാജിഃചൗതാല

ന്യൂഡല്‍ഹി: കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കിയില്ലെങ്കില്‍ ഹരിയാന മന്ത്രിസഭയില്‍നിന്നും രാജിവെക്കുമെന്ന് ഉപമുഖ്യമന്ത്രിയും ജെജെപി അധ്യക്ഷനുമായ ദുഷ്യന്ത് ചൗതാല. ഹരിയാനയിലെ സഖ്യസര്‍ക്കാരിലെ പ്രധാന ഘടകകക്ഷിയാണ് ജെജെപി. താങ്ങുവില സംബന്ധിച്ച് കേന്ദ്രം രേഖാമൂലം എഴുതി നല്‍കിയ കാര്യങ്ങള്‍ കര്‍ഷകര്‍ തള്ളിയതിന് പിന്നാലെയാണ് ദുഷ്യന്ത് ചൗരാല നിര്‍ണായക തീരുമാനം അറിയിച്ചത്.

Continue Reading

മരുമകളുമായി അവിഹിതം; 55 വയസുകാരനെ കൊലപ്പെടുത്തി

മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയും മൂത്ത മരുമകളും ചേർന്ന് 55 വയസുകാരനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച രാത്രിയില്‍ കൊയ്‌രാന പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ഇളയ മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയും മൂത്ത മരുമകളും ചേർന്ന് ഇയാളെ ആക്രമിക്കുകയും പിന്നീട് കത്തികൊണ്ട് കഴുത്തിൽ വെട്ടുകയുമായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന ഭാദോഹി പോലീസ് സൂപ്രണ്ട് രാം ബദാൻ സിംഗ് പറഞ്ഞു. ഇയാളെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും എത്തുന്നതിന് […]

Continue Reading

വാട്‌സ്ആപ്പിലൂടെ സിനിമാനടിക്ക് അശ്ലീല വീഡിയോ കോൾ

വാട്‌സ്ആപ്പിലൂടെ സിനിമാനടിക്ക് അശ്ലീല വീഡിയോ കോൾ വന്ന സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്തു. താരം തന്നെ നേരിട്ടെത്തി പോലീസിൽ പരാിത നൽകുകയായിരുന്നു. മുംബൈ വെർസോവ പോലീസ് സ്റ്റേഷനിലാണ് സംഭവത്തിൽ എഫ്‌ഐആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് സിനിമ നടിയായ യുവതിക്ക് വാട്‌സ്ആപ്പിൽ അശ്ലീല വീഡിയോ കോൾ വന്നത്. തുടർച്ചയായി രണ്ടുതവണ കോൾ വന്നെങ്കിലും യുവതി കോൾ എഠുത്തിരുന്നില്ല. തുടർന്ന് മൂന്നാംതവണയും കോൾ എടുത്തപ്പോഴാണ് ഒരാൾ സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങളാണുണ്ടായിരുന്നത്. മൊബൈൽ നമ്പറിനൊപ്പം […]

Continue Reading

കര്‍ഷക പ്രക്ഷോഭം 19-ാം ദിവസത്തേക്ക് കടന്നു

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കര്‍ഷക പ്രക്ഷോഭം 19-ാം ദിവസത്തേക്ക് കടന്നു. സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി കർഷകർ ഇന്ന് 9 മണിക്കൂർ നിരാഹാരസമരം അനുഷ്ഠിക്കും. ഇതിന് പിന്തുണയുമായി രാജ്യവ്യാപകമായി കര്‍ഷകസംഘടനകള്‍ ഇന്ന് സംസ്ഥാന ജില്ലാ ഭരണസിരാകേന്ദ്രങ്ങള്‍ ഉപരോധിക്കും.  കര്‍ഷകര്‍ക്കൊപ്പം സത്യാഗ്രഹം നടത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 14 മുതൽ കർഷകസമരം മറ്റൊരു തലത്തിലേക്ക് മാറുകയാണെന്ന് സിംഘു അതിർത്തിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കർഷകസമരനേതാക്കൾ അറിയിച്ചു.ഹരിയാണയിലെയും രാജസ്ഥാനിലെയും കൂടുതല്‍ കര്‍ഷകര്‍ സിംഘുവിലേക്കെത്തി. പഞ്ചാബില്‍നിന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും സമരത്തില്‍ […]

Continue Reading

പ്രണയം തകരുമ്പോഴാണ് ഭൂരിഭാഗം പെണ്‍കുട്ടികളും പീഡന പരാതിയുമായി വരുന്നത്

പീഡനക്കേസുകളിലെ പരാതിക്കാരികളെ അപമാനിക്കുന്ന പരാമര്‍ശവുമായി ഛത്തീസ്ഗഡ്  വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍. പ്രണയവും ലിവ് ഇന്‍ റിലേഷന്‍ഷിപ്പും തകരുമ്പോഴാണ് ഭൂരിഭാഗം പെണ്‍കുട്ടികളും പീഡന പരാതിയുമായി വരുന്നതെന്നും പുരുഷന്മാര്‍ എപ്പോഴും കുറ്റക്കാരല്ലെന്നുമാണ് ഛത്തീസ്ഗഡ്  വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ കിരണ്‍മയി നായകിന്‍റെ പരാമര്‍ശം. ബിലാസ്പൂരില്‍ ജന്‍ സുന്‍വായി എന്ന പരിപാടിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകോട് സംസാരിക്കുകയായിരുന്നു കിരണ്‍മയി. പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം ബന്ധം തകരുമ്പോഴാണ് മിക്കവരുടേയും പരാതിയെന്നും വിവാഹിതരായ പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ അന്തിമഫലം മംഗളമാവില്ലെന്ന് ഓര്‍ക്കണമെന്നും അവര്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു. […]

Continue Reading

സിംഹങ്ങളെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിച്ചു; കൗമാരക്കാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ഗുജറാത്തിലെ ഗിർവനത്തിൽ രണ്ട് സിംഹങ്ങളെ ബൈക്കിൽ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്ത പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബുധനാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബൈക്കിൽ സിംഹങ്ങളെ പിന്തുടരുന്നതും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതും ഹോണടിക്കുന്നതും വീഡിയോയിൽ വ്യക്തമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Continue Reading

പത്തുവർഷം സർക്കാർ മേഖലയിൽ സേവനം ചെയ്യാത്തവർക്ക് ഒരു കോടി രൂപ പിഴ

മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയ ശേഷം സർക്കാർ മേഖലയിൽ പത്തു വർഷം നിർബന്ധ സേവനം അനുഷ്ഠിക്കണമെന്ന നിർദേശവുമായി ഉത്തർപ്രദേശ് സർക്കാർ.സർക്കാർ ആശുപത്രികളിലെയും മറ്റ് സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിലെയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് നികത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ തീരുമാനം.ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദാണ് ശനിയാഴ്ച പുതിയ നിർദേശം പുറത്തിറക്കിയത്.പത്തുവർഷം സർക്കാർ മേഖലയിൽ സേവനം ചെയ്യാത്തവർ ഒരു കോടി രൂപ പിഴ ഒടുക്കേണ്ടി വരും. അവരെ അടുത്ത മൂന്നുവർഷത്തേക്ക് കോഴ്സ് ചെയ്യുന്നതിൽ […]

Continue Reading

ജിയോ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കാന്‍ പ്രഖ്യാപിച്ചിരിക്കുന്നു.!

ഡല്‍ഹി: കര്‍ഷകപ്രതിഷേധം രണ്ടാഴ്ച പിന്നിടുമ്പോള്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് കര്‍ഷകര്‍. സമരം കോര്‍പ്പറേറ്റുകള്‍ക്കെതിരെ കൂടിയാണെന്ന് പ്രഖ്യാപിച്ച കര്‍ഷകര്‍ ജിയോ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കാന്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിയോയുടെ ഫോണുകളും സിം കാര്‍ഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കുമെന്നും ഇനിമേല്‍ ഉപയോഗിക്കുകയില്ലെന്നുമാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രശാന്ത് ഭൂഷണടക്കം നിരവധി പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുള്ളത്. ജയ് കിസാന്‍ എന്നെഴുതിക്കൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം ട്വീറ്റ് […]

Continue Reading

ചാനലുകളോടാണ് ഡിസംബര്‍ 17ന് മാപ്പ് പറയുന്നത്

നടി രാകുല്‍ പ്രീത് സിങിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ചാനലുകള്‍ താരത്തോട് മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി (എന്‍ബിഎസ്എ). സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നടിയെ അനാവശ്യമായി ഉള്‍പ്പെടുത്തിയതിന് എതിരെയാണ് നടപടി.സീ ന്യൂസ്, സീ 24, സീ ഹിന്ദുസ്ഥാനി എന്നീ ചാനലുകളോടാണ് ഡിസംബര്‍ 17ന് മാപ്പ് പറയുന്നത് പ്രക്ഷേപണം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ടൈംസ് നൗ, ഇന്ത്യ ടിവി, ഇന്ത്യ ടുഡെ, ന്യൂസ് ആക്ഷന്‍, ആജ് തക്, എബിപി ന്യൂസ് എന്നീ ചാനലുകളോട് […]

Continue Reading