സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു; മോദിയുടെ സുഹൃത്തായ മുന്‍ ഐഎഎസ് ഓഫീസര്‍ ബിജെപിയില്‍

ലഖ്‌നൗ: ഗുജറാത്ത് കേഡറില്‍ നിന്നുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എ.കെ ശര്‍മ ബിജെപിയില്‍ ചേര്‍ന്നു. ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് നടന്ന ചടങ്ങിലായിരുന്നു പാര്‍ട്ടി പ്രവേശം. യുപി ബിജെപി പ്രസിഡണ്ട് സ്വതന്ത്ര ദേവ് സിങ് ഇദ്ദേഹത്തെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഈയാഴ്ചയാണ് മോദിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന ശര്‍മ സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചത്. സൂക്ഷ്മ-ഇടത്തരം സംരഭ വകുപ്പില്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇതിനു മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു.തെരഞ്ഞെടുപ്പ മുമ്പില്‍ക്കണ്ടുള്ള യോഗി മന്ത്രിസഭയിലെ പുനഃസംഘടനയില്‍ […]

Continue Reading

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് തടഞ്ഞ് സുപ്രിംകോടതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് തടഞ്ഞ് സുപ്രിംകോടതി. ഇനിയൊരു വിധിയുണ്ടാകുന്നതു വരെ നിയമം നടപ്പാക്കരുത് എന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. പ്രശ്‌നത്തിന് പരിഹാരം കാണാനായി സമിതിയെയും കോടതി നിയോഗിച്ചു.ഹര്‍മിസ്രത് മന്‍, കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ അശോക് ഗുലാത്തി, നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍ ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധനാവത് എ്ന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള അധികാരം സുപ്രിംകോടതിക്ക് ഉണ്ടെന്നും പ്രശ്‌നപരിഹാരത്തിനായി സമിതി […]

Continue Reading

രാഷ്ട്രീയ പ്രവേശനത്തില്‍ നിന്നും പിന്മാറിയ രജനികാന്തിനെ പിന്തുണച്ച് സഹോദരന്‍

രാഷ്ട്രീയ പ്രവേശനത്തില്‍ നിന്നും പിന്മാറിയ രജനികാന്തിനെ പിന്തുണച്ച് സഹോദരന്‍ ആര്‍. സത്യനാരായണന്‍ റാവു. ഇത് തന്റെ സഹോദരന്റെ ആഗ്രഹമാണ് അദ്ദേഹത്തിന്റെ മനസ് മാറ്റാന്‍ ആര്‍ക്കും നിര്‍ബന്ധിക്കാനാവില്ലെന്നും സത്യനാരായണന്‍ റാവു പ്രതികരിച്ചു. ആരോഗ്യസ്ഥിതി മോശമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രജനി രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയത്.

Continue Reading

ജനതാദൾ എസ് നേതാവ് ധര്‍മഗൗഡ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

നിയമസഭകൗണ്‍സില്‍ ഉപാധ്യക്ഷനും ജെ ഡി എസ് നേതാവുമായഎസ് എല്‍ ധര്‍മഗൗഡ (64) റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍. കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായ അദ്ദേഹത്തെ കുറിച്ചുള്ള അന്വേഷണത്തിനൊടുവില്‍ ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയില്‍വേ ട്രാക്കില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ധര്‍മഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ നിയമസഭാ സമ്മേളനത്തിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍അടുത്തിടെ പ്രതിഷേധമുയര്‍ത്തിയിരുന്നു.നിയമസഭാ അധ്യക്ഷനായ പ്രതാപ് ചന്ദ്ര ഷെട്ടിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ഭരണകക്ഷിയായ ബി ജെ പിയുമായി അവിഹിതസഖ്യമുണ്ടാക്കിയെന്നാരോപിച്ച് […]

Continue Reading

രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എൻ.‌ഡി.‌എ സഖ്യം ഉപേക്ഷിച്ചു

കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് എൻ.ഡി.എ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി(ആർ.എൽ.പി) മുന്നണി വിട്ടു. കർഷകർക്കെതിരായ ആരുമായും തങ്ങൾ നിലകൊള്ളില്ലെന്ന് ആർ.എൽ.പി നേതാവും രാജസ്ഥാനിലെ നാഗൗറിൽ നിന്നുള്ള ലോക്സഭാ എം.പിയുമായ ഹനുമാൻ ബെനിവാൾ പറഞ്ഞു. പുതിയ കാർഷിക നിയമങ്ങളെച്ചൊല്ലി എൻ.‌ഡി.‌എയിൽ നിന്ന് പുറത്തുപോകുന്ന രണ്ടാമത്തെ സഖ്യകക്ഷിയാണ് ലോക് താന്ത്രിക് പാർട്ടി. അകാലിദളാണ് ഇതിന് മുമ്പ് മുന്നണി വിട്ടത്.അതേസമയം കാർഷിക പരിഷ്കരണ നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകൾ ചർച്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാരിന് കത്തയച്ചു. ഈ […]

Continue Reading

പ്രണബ് മുഖർജിയുടെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്ന് മകൻ

പ്രണബ് മുഖർജിയുടെ ‘പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്ന പുസ്തകത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസ് നേതാക്കളായ അദ്ദേഹത്തിന്റെ മകൻ അഭിജിത് മുഖർജിയും മകൾ ശർമിഷ്ഠ മുഖർജിയും തമ്മിൽ പരസ്യമായ വാക്കേറ്റത്തിന് കാരണമായിരിക്കുകയാണ്.പ്രണബ് മുഖർജിയുടെ ഓർമക്കുറിപ്പുകൾ പരിശോധിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും തന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കരുതെന്നും പ്രസാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് അഭിജിത് മുഖർജി.അതേസമയം അഭിജിത് മുഖർജി വിലകുറഞ്ഞ പ്രസിദ്ധി തേടുകയാണെന്ന് അദ്ദേഹത്തിന്റെ സഹോദരി ശർമിഷ്ഠ മുഖർജി ആരോപിച്ചു. പിതാവിന്റെ പുസ്തകം പുറത്തിറങ്ങുന്നതിൽ “അനാവശ്യ തടസ്സങ്ങൾ” സൃഷ്ടിക്കരുതെന്നും അവർ പറഞ്ഞു.കോൺഗ്രസ് അധികാരത്തിൽ നിന്ന് […]

Continue Reading

ഗുജറാത്തിലെ കച്ചിൽ മോഡി..!

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് 20 ദിവസത്തോളമായി ഡൽഹി അതിർത്തിയിൽ കർഷകർ ഉപരോധം തുടരുന്നതിനിടെ സർക്കാരിന്റെ കാർഷിക മേഖല നിയമങ്ങൾക്ക് വീണ്ടും പിന്തുണ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമങ്ങൾ റദ്ദാക്കുക എന്ന കൃഷിക്കാരുടെ പ്രധാന ആവശ്യം സർക്കാർ നിരസിക്കുകയും തുടർന്ന് പ്രതിഷേധത്തിന്റെ ശക്തി കർഷകരെ വർദ്ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്.കാർഷിക പരിഷ്കാരങ്ങൾ കർഷക സംഘടനകളും പ്രതിപക്ഷ പാർട്ടികളും വർഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പറഞ്ഞു. എന്നാൽ പ്രതിപക്ഷം ഇപ്പോൾ കർഷകരെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുകയും അവരെ […]

Continue Reading

പാചക വാതക വില എണ്ണക്കമ്പനികള്‍ വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: പാചക വാതക വില എണ്ണക്കമ്പനികള്‍ വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 50 രൂപ കൂട്ടി. 701 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വന്നു.വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയാക്കി. ഈ മാസം രണ്ടാം തവണയാണ് പാചകവാതക വില കൂട്ടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂട്ടിയത്.

Continue Reading

ജിയോ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു;ട്രായിയില്‍ പരാതിയുമായി ജിയോ

ജിയോ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു എയര്‍ടെല്ലിനും വോഡാഫോണ്‍ ഐഡിയയ്ക്കുമെതിരേ ട്രായിയില്‍ പരാതിയുമായി ജിയോ. വ്യാജ പ്രചാരണങ്ങള്‍ നടത്തി ആളുകളെ കണക്ഷന്‍ പോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് ജിയോയുടെ പരാതി. വ്യാപകമായ രീതിയില്‍ തെറ്റിധാരണ പടര്‍ത്തുന്നതിന്‍റെ പേരില്‍ എയര്‍ടെല്ലിനും വോഡൊഫോണ്‍ ഐഡിയയ്ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ജിയോ ആവശ്യപ്പെടുന്നത്. ജിയോയ്ക്കെതിരെ അസാന്മാര്‍ഗ്ഗിക മാര്‍ഗങ്ങള്‍ പ്രയോഗിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍കൊണ്ട് റിലയന്‍സിന് ലാഭമുണ്ടെന്നാണ് പ്രചാരണം. പുതിയ നിയമങ്ങളുടെ ഗുണഭോക്താവ് റിലയന്‍സ് ആണെന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമായാണ് ധാരണ പടര്‍ത്തുന്നത്. ഇതുകൊണ്ടാണ് യാതൊരു കാരണവും കാണിക്കാതെ പോര്‍ട്ട് […]

Continue Reading

കാർഷിക നിയമങ്ങൾ റദ്ദാക്കില്ല, ചർച്ചയാവാം: കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ

പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷക നേതാക്കൾ രാജ്യവ്യാപകമായി നിരാഹാര സമരം നടത്തുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി.നവംബർ അവസാനം മുതൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഡൽഹി അതിർത്തിക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും പിന്തുണയോടെ കഴിഞ്ഞ ചൊവ്വാഴ്ച ദേശീയപാതകൾ തടഞ്ഞതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ രാജ്യവ്യാപകമായി നടക്കുന്ന രണ്ടാമത്തെ പ്രതിഷേധമാണിത്. കേന്ദ്രവുമായി പലതവണ ചർച്ചകൾ നടത്തിയിട്ടുംപരാജയമായിരുന്നു ഫലം. പുതിയ നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കർഷകർ […]

Continue Reading