മൂത്രം പരിശോധിച്ച് ആരോ​ഗ്യം വിലയിരുത്തും; ചൈനയിൽ സ്മാർട്ട് ടോയ്‌ലറ്റുകൾ ട്രെൻഡ് ആകുന്നു

ചൈനയിൽ ട്രെൻഡ് ആയി സ്മാർട്ട് ടോയ്‌ലറ്റുകൾ. മൂത്രം പരിഷോധിച്ച് മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ ആരോ​ഗ്യം വിലയിരുത്തുന്ന തരത്തിലാണ് സ്മാർട്ട് ടോയ്‌ലറ്റുകൾ സജ്ജമാക്കിയിരിക്കുന്നത്. ചൈനയിലെ പ്രധാന നഗരങ്ങളായ ബെയ്ജിങ്‌, ഷാങ്‌ഹായ്‌ എന്നിവിടങ്ങളിൽ പുരുഷന്മാര്‍ക്കായാണ് ആദ്യ ഘട്ടത്തില്‍ സ്മാര്‍ട്ട് ടോയ്‌ലറ്റ് സജ്ജമാക്കിയിരിക്കുന്നത്. 20 യുവാൻ ( 230 രൂപ) ആണ് സ്മാട്ട് ടോയ്‌ലറ്റ് ഉപയോ​ഗിക്കുന്നതിനുള്ള ചാർജ്. വീ-ചാറ്റിലൂടെ പണം അടച്ച ശേഷം ഇവിടെ കയറി മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ ആരോഗ്യം വിലയിരുത്തി നിങ്ങളുടെ മൊബൈലിലേക്ക് സന്ദേശം വരും. സ്വകാര്യ […]

Continue Reading

തിയറ്ററിൽ ഇപ്പോഴും ഹൗസ്ഫുൾ: ഇനി ഒടിടി പിടിക്കാൻ രം​ഗണ്ണനും പിള്ളേരും, ‘ആവേശം’ പ്രൈമിൽ എത്തി

തിയറ്ററിൽ നിറസദസ്സിൽ പ്രദർശനം തുടരുന്നതിനിടെ ഫഹദ് ഫാസിലിന്റെ ആവേശം ഒടിടിയിൽ. ആമസോൺ പ്രൈമിലൂടെയാണ് സൂപ്പർഹിറ്റ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളം ഭാഷയിൽ മാത്രമാണ് ചിത്രം കാണാനാവുക. റിലീസ് ചെയ്ത് ഒരു മാസം തികഞ്ഞതിനു പിന്നാലെയാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായാണ് തിയറ്ററിൽ എത്തിയത്. കൂടെ എത്തിയ വമ്പൻമാരെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു ചിത്രത്തിന്റെ കുതിപ്പ്. യുവാക്കൾ ചിത്രം ഏറ്റെടുത്തതോടെ തിയറ്ററിൽ വൻ ആവേശം തീർത്തു. ചിത്രം ഇപ്പോഴും ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുന്നതിനിടെ […]

Continue Reading

അമ്പലവയലിൽ പുലിയിറങ്ങി : കൂട്ടിലുണ്ടായിരുന്ന വളര്‍ത്തുനായയെ ആക്രമിച്ചു

അമ്പലവയൽ : അമ്പലവയലിലെ ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി. വീടിന് പുറത്ത് കൂട്ടിലുണ്ടായിരുന്ന വളര്‍ത്തു നായയെ പുലി ആക്രമിച്ചു. അമ്ബലവയലിലെ ആറാട്ടുപാറ സ്വദേശി കേളുവിന്റെ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വീടിന് പുറത്തുനിന്ന് ശബ്ദം കേട്ടാണ് വീട്ടുടമസ്ഥന്‍ ഉണര്‍ന്നുനോക്കിയത്. കേളു എത്തിയപ്പോഴെക്കും പുലി ഓടി മറഞ്ഞു. പിന്നീട് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വളര്‍ത്തുനായയെ കടുവ കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ […]

Continue Reading

നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി

അന്താരാഷ്ട്ര നഴ്സസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ബത്തേരി അസംപ്ഷന്‍ നഴ്സിങ് കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.ദിനീഷ് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലാ നഴ്സിംഗ് ഓഫീസര്‍ ശാന്ത പയ്യ പതാക ഉയര്‍ത്തി. ‘നമ്മുടെ നഴ്സുമാര്‍ നമ്മുടെ ഭാവി പരിചരണത്തിന്റെ സാമ്പത്തിക ശക്തി ‘എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. അസംപ്ഷന്‍ നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. നഴ്സസ് വാരാചരണത്തോടാനുബന്ധിച്ച് ജില്ലയില്‍ വിവിധ ബോധവത്ക്കരണ പരിപാടികളും കലാ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മെയ് 12 […]

Continue Reading

മാലിന്യ കൂമ്പാരം നീക്കം ചെയ്ത് ഹരിത കര്‍മ്മ സേന

മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ ടൂറിസ്റ്റ് കേന്ദ്രമായ 900 കണ്ടി കള്ളാടിയില്‍ റോഡരികില്‍ കൂടി കിടന്ന മാലിന്യ കൂമ്പാരം ഹരിത കര്‍മ്മ സേന അംഗങ്ങള്‍ നീക്കം ചെയ്തു. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന തൊള്ളായിരംകണ്ടിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി നൗഷാദ് അലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോണി തോമസ്, ഹരിത കര്‍മ്മ സേന അംഗങ്ങളായ രേഖ, രജിത പി, രമ്യ, മുബീന, പ്രശാന്തി, നിഷ, […]

Continue Reading

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

തിരുവനന്തപുരം: തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ആലപ്പുഴയില്‍ ഉയര്‍ന്ന രാത്രി താപനില തുടരാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെട്ട പാലക്കാട് ജില്ലയില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയേക്കും. ആലപ്പുഴയ്ക്ക് പുറമേ തൃശൂര്‍, […]

Continue Reading

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നതില്‍ സുപ്രീം കോടതി വിധി പറഞ്ഞില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെ കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. അടുത്ത വ്യാഴാഴ്ച ഹര്‍ജി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ച് വീണ്ടും പരിഗണിച്ചേക്കും. അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുകയായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന പരിഗണന വച്ച് ജാമ്യം അനുവദിക്കാനാവില്ലെന്ന് […]

Continue Reading

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തികളിൽ ഒരാളായ ജേസൺ ഹോൾട്ടൺ അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിന് 317 കിലോയാണ് ഉണ്ടായിരുന്നത്. 34-ാം പിറന്നാളിന് ഒരാഴ്ച മുൻപാണ് അദ്ദേഹത്തിന്റെ അന്ത്യം. അവയവങ്ങളുടെ തകരാറും അമിതവണ്ണവുമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ജേസണിന്റെ വൃക്കകളാണ് ആദ്യം തകരാറിലായത്. അച്ഛന്റെ മരണത്തെ തുടർന്നുള്ള വിഷമം മറികടക്കുന്നതിന് കൗമാരം മുതലാണ് ജേസൺ അമിതമായി ഭക്ഷണം കഴിക്കാൻ ആരംഭിച്ചത്. 10,000 കലോറിയാണ് ജേസൺ ഒരു ദിവസം മാത്രം കഴിച്ചിരുന്നത്. അന്ധിരക്ഷാ സേനയുടെ സഹായത്തോടെയാണ് ജേസണിനെ റോയൽ സറേ […]

Continue Reading

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

ബംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ഗുജറാത്ത് മുന്നോട്ടുവെച്ച 148 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറില്‍ ബംഗളൂരു മറികടന്നു. ബംഗളൂരുവിനായി കോഹ് ലിയും നായകന്‍ ഡുപ്ലെസിസും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 92 റണ്‍സ് ആണ് ഇരുവരും അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ ഔട്ടായതിന് പിന്നാലെ തുടരെ തുടരെ വിക്കറ്റ് വീണത് ബംഗളൂരുവിന്റെ വിജയസാധ്യതയ്ക്ക് മേല്‍ മങ്ങലേല്‍പ്പിച്ചുവെങ്കിലും വിക്കറ്റ് കളയാതെ പിടിച്ചുനിന്ന ദിനേഷ് കാര്‍ത്തിക്കും സ്വപ്‌നില്‍ സിങ്ങും ചേര്‍ന്ന് ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു. ഇടംകൈയന്‍ പേസറായ […]

Continue Reading

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടുന്ന 94 മണ്ഡലങ്ങളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച. പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഗുജറാത്തിലെ 25 മണ്ഡലത്തിലും ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലെ ഒട്ടേറെ നിര്‍ണായക മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും ഈഘട്ടത്തിലാണ് വോട്ടെടുപ്പ്. ആദ്യ രണ്ടുഘട്ട വോട്ടെടുപ്പില്‍ ഒന്നാംഘട്ടത്തില്‍ 66.14 ശതമാനവും രണ്ടാംഘട്ടത്തില്‍ 66.71 ശതമാനവുമായിരുന്നു പോളിങ്. മൂന്നാംഘട്ടത്തില്‍ അസം (4), ബീഹാര്‍ (5), ഛത്തീസ്ഗഡ് (7), ഗോവ (2), […]

Continue Reading