കണ്ണ് നിറഞ്ഞ് ആസിഫ് അലി: ‘തലവൻ’ കണ്ട് വികാരാധീനനായി താരം

ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷങ്ങളിൽ എത്തിയ തലവൻ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തിയറ്ററിൽ എത്തി ചിത്രം കണ്ട് മടങ്ങുന്ന ആസിഫ് അലിയുടെ വിഡിയോ ആണ്. ചിത്രത്തിന് ലഭിച്ച സ്വീകരണം കണ്ട് വികാരാധീനനായി കണ്ണ് നിറയുന്ന ആസിഫ് അലിയെ ആണ് വിഡിയോയിൽ കാണുന്നത്. മാധ്യമങ്ങളോട് സിനിമയെക്കുറിച്ച് പ്രതികരിക്കുന്നതിനിടെ താരത്തിന്റെ കണ്ണ് നിറയുകയായിരുന്നു. താൻ ഏറെ സന്തോഷവാനാണ് എന്നാണ് താരം മാധ്യമങ്ങളോട് പറയുന്നത്. കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ തിയറ്ററിലെ പ്രതികരണം […]

Continue Reading

മഴ തുടരും; 7 ജില്ലകളിൽ യെല്ലോ; ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ ഇന്നും തുടരും. ഏഴ് ജില്ലകളിൽ യല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ […]

Continue Reading

ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ്: ഡൽഹിയിലെ ഉൾപ്പടെ 58 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡൽഹിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. കൂടാതെ ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കും. 889 സ്ഥാനാർത്ഥികളാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഉത്തർപ്രദേശിൽ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മെഹബൂബ മുഫ്തി, മനോഹർലാൽ ഖട്ടാർ, മേനക ഗാന്ധി, അഭിജിത് ഗംഗോപാധ്യായ, […]

Continue Reading

പൊരുതാന്‍ പോലും നില്‍ക്കാതെ രാജസ്ഥാന്‍; കൊല്‍ക്കത്ത- ഹൈദരാബാദ് ഫൈനല്‍

ചെന്നൈ: ഒന്നു പൊരുതാന്‍ പോലും നില്‍ക്കാതെ രാജസ്ഥാന്‍ റോയല്‍സ് കീഴടങ്ങി. രണ്ടാം ക്വാളിഫയര്‍ വിജയിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ ഫൈനലില്‍. നാളെ നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഹൈദരാബാദ് ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയറില്‍ 36 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി. വിജയം തേടിയിറങ്ങിയ സഞ്ജുവിനും സംഘത്തിനും 7 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സില്‍ എത്താനെ സാധിച്ചുള്ളു. സ്പിന്നര്‍മാരാണ് […]

Continue Reading

ശക്തമായ മഴ തുടരും; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴ തുടരും. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പില്ല. അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് ഏഴ് ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളികളിലാണ് ഓറഞ്ച് അലര്‍ട്ട് . മറ്റ് ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. അതേസമയം കേരള തീരത്ത് ഉയര്‍ന്ന തിരമാലയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. വടക്കന്‍ ജില്ലകളില്‍ […]

Continue Reading

പത്തനംതിട്ടയിൽ 22കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

പത്തനംതിട്ട: 22കാരി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ആര്യയെ കണ്ടെത്തുന്നത്. പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ആര്യയും ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷും. സംഭവസമയത്ത് ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ‍ കാണുന്നത്. പൊലീസ് എത്തി മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്കു […]

Continue Reading

ആര്‍സിബിയുടെ കുതിപ്പിന് അവസാനം; സഞ്ജുവും സംഘവും ക്വാളിഫയറില്‍, എതിരാളി സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്

അഹമ്മദാബാദ്: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നാലു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിലേക്ക്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബംഗളൂരു നിശ്ചിത 20 ഓവറില്‍ ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു-174/6. വെള്ളിയാഴ്ച ചെന്നൈയില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. യശസ്വി ജയ്‌സ്വാള്‍ 30 പന്തില്‍ 45 റണ്‍സെടുത്ത് ടോപ് സ്‌കോററായപ്പോള്‍ റിയാന്‍ […]

Continue Reading

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച നിര്‍ണായകമാണെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. പനി, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപ്പിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, […]

Continue Reading

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിധ ഏജന്‍സികള്‍ 8889 കോടിയുടെ സാധനങ്ങളും പണവും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരെ സ്വാധീക്കാന്‍ ലക്ഷ്യമിട്ടുള്ള പണവും സാധനങ്ങളുമാണ് പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നത്. പിടിച്ചെടുത്തതില്‍ വലിയ ഭാഗം മയക്കുമരുന്നാണ്. ഏകദേശം 3,959 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മയക്കുമരുന്ന്, മദ്യം, വിലയേറിയ ലോഹങ്ങള്‍, സൗജന്യങ്ങള്‍, പണം എന്നിവ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ശ്രമിച്ചത്. ചിലത് നേരിട്ട് പണമായി നല്‍കിയും മറ്റുള്ളവ പണത്തിന് പകരം സാധനസാമഗ്രികളിലൂടെയുമാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ […]

Continue Reading

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ നേട്ടം. പ്രത്യേക വ്യാപാരത്തില്‍ 88 പോയിന്റ് മുന്നേറിയതോടെ സെന്‍സെക്‌സ് വീണ്ടും 74,000 കടന്നു. നിഫ്റ്റി 22,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. അപ്രതീക്ഷിത തടസ്സങ്ങളുണ്ടായാല്‍ തത്സമയം പരിഹരിച്ച് വ്യാപാരം തുടരാന്‍ സഹായിക്കുന്ന ബദല്‍ സംവിധാനം (ഡിസാസ്റ്റര്‍ റിക്കവറി സൈറ്റ്) പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശനിയാഴ്ച പ്രത്യേക വ്യാപാരം നടന്നത്. മാര്‍ച്ച് രണ്ടിനും ഇത്തരത്തില്‍ പ്രത്യേക വ്യാപാരം സംഘടിപ്പിച്ചിരുന്നു. രാവിലെ 9.15 മുതല്‍ പത്തുവരെ പ്രാഥമിക സൈറ്റിലും 11.30 […]

Continue Reading