വിജയക്കുതിപ്പ് തുടർന്ന് ജർമൻ പടയോട്ടം, ഹംഗറിയെ രണ്ട് ഗോളിന് കീഴടക്കി; പ്രീക്വാര്‍ട്ടർ ഉറപ്പിച്ചു
സ്റ്റട്ട്ഗര്‍ട്ട്: യൂറോ കപ്പിൽ ജർമനിയുടെ വിജയക്കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് എ മത്സരത്തിൽ ഹംഗറിയെ രണ്ട് ഗോളിന് കീഴടക്കി ജര്‍മനി പ്രീക്വാര്‍ട്ടർ ഉറപ്പിച്ചു. ജർമനിക്ക് വേണ്ടി യുവതാരം ജമാല്‍ മുസിയാലയും ക്യാപ്റ്റന്‍ ഇല്‍കായ് ഗുണ്ടോഗനുമാണ് ഗോളുകൾ നേടിയത്. യൂറോ കപ്പിൽ ഇത് ജർമനിയുടെ രണ്ടാം ജയമാണ്. ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനെ ജർമൻപട 5–1നു തോൽപിച്ചിരുന്നു. മത്സരത്തില്‍ പിങ്കും പര്‍പ്പിളും ഇടകലര്‍ന്ന ജര്‍മനിയുടെ പുതിയ ജേഴ്‌സി ഏറെ ശ്രദ്ധേനേടി. മത്സരത്തിലുടനീളം ജര്‍മനി ആധിപത്യം തുടര്‍ന്നെങ്കിലും ലഭിച്ച മികച്ച അവസരങ്ങള്‍ ഗോളാക്കിമാറ്റാന്‍ സാധിക്കാത്തത് […]
Continue Reading