‘LDF വഞ്ചിച്ചു’ ; കാരാട്ട് റസാഖ് വീണ്ടും മുസ്‍ലിം ലീഗിലേക്ക്, ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും
കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് തിരികെ മുസ്‍ലിം ലീഗിലേക്ക്. പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. എൽഡിഎഫ് വഞ്ചിച്ചെന്നും കഴിഞ്ഞ തവണ പരാജയപ്പെടുത്തിയെന്നും കാരാട്ട് റസാഖ് ആരോപിച്ചു. മുൻ ലീഗ് നേതാവായ കാരാട്ട് റസാഖ് ഇടതു പക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. വഞ്ചന ഇങ്ങോട് കാണിച്ചാൽ തിരിച്ചും കാണിക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ എൽഡിഎഫ് വഞ്ചിച്ചു.അതുകൊണ്ടാണ് വിജയിക്കുന്ന സാഹചര്യമായിട്ടും പരാജയപ്പെട്ടത്. അതിന് ശേഷവും വഞ്ചന മാത്രമാണ് എൽഡിഎഫ് കാണിച്ചിട്ടുള്ളത്. തന്നെ തിരിച്ചുകൊണ്ടുവരാൻ ചർച്ചയ്ക്ക് മുന്നിൽ നിന്നത് ലീഗ് […]
Continue Reading