പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ഇന്നു തുടക്കം; എസ്‌ഐആറും ഡൽഹി സ്ഫോടനവും ചർച്ചയാക്കാൻ പ്രതിപക്ഷം
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ഇന്നു തുടക്കം. ആണവോർജ ബിൽ, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ ബിൽ അടക്കമുള്ള ബില്ലുകളാണ് 19 വരെ നീളുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുക. ഡൽഹിയിലെ വായുമലിനീകരണം, വിലക്കയറ്റം, തൊഴിലില്ലായ്മ, പുതിയ തൊഴിൽനയം, സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം, തുടങ്ങിയവയും ചർച്ചയാകും. വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്കരണവും (എസ്‌ഐആർ) ഡൽഹി സ്ഫോടനവും അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ഡൽഹി സ്ഫോടനം ആഭ്യന്തരസുരക്ഷ അപകടത്തിലാക്കിയെന്നും ചർച്ചചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യണമെന്ന് സിപിഎമ്മും സിപിഐയും അടക്കമുള്ള പ്രതിപക്ഷകക്ഷികൾ സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്‌ഐആർ […]
Continue Reading