തോക്കുചൂണ്ടി തട്ടിക്കൊണ്ട് പോവല്‍, പ്രവാസി വ്യവസായിയെ കണ്ടെത്തി; ശരീരമാസകലം മര്‍ദനമേറ്റ പാടുകൾ
പാലക്കാട്: മുഖംമൂടിസംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ പ്രവാസിവ്യവസായിയെ കണ്ടെത്തി. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശി വലിയപീടിയേക്കല്‍ മുഹമ്മദലി (ആലുങ്ങല്‍ മുഹമ്മദലി-68)യെയാണ് ചെര്‍പ്പുളശ്ശേരിക്ക് സമീപം കോതകുറിശിയില്‍ നിന്ന് കണ്ടെത്തിയത്. സൗദി അറേബ്യയിലും മലപ്പുറം ജില്ലയിലും ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ഉടമയായ മുഹമ്മദലിയെ ശനിയാഴ്ച വൈകീട്ട് ആറങ്ങോട്ടുകര-കൂട്ടുപാത റോഡില്‍ കോഴിക്കാട്ടിരി പാലത്തിനുസമീപത്ത് നിന്നാണ് നാലുപേരടങ്ങുന്ന സംഘം കടത്തിക്കൊണ്ടുപോയത്. ശനിയാഴ്ച വൈകീട്ട് ആറേകാലോടെയാണ് സംഭവം. കാളികാവിലെ വീട്ടില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. ഇയാളെ പിന്നീട് കോതകുറിശ്ശിയിലെ ഒരു വീട്ടില്‍ പൂട്ടിയിട്ട നിലയിലാണ് കണ്ടെത്തയത്. […]
Continue Reading