‘മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം; ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തും’; രമേശ് ചെന്നിത്തല

General

മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിവാദങ്ങൾ വിജയിപ്പിക്കാൻ കാത്തിരിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് സുധാകരൻ തന്റെ നല്ല സുഹൃത്ത് എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

സാമൂഹ്യ മാധ്യമങ്ങളോട് എന്നും ബഹുമാനം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മെഷീൻ പൊട്ടിച്ചിട്ടില്ല, എണ്ണിയിട്ടില്ല. അതിനുമുമ്പ് ഇത്തരം വിവാദങ്ങൾ അനാവശ്യമാണെന്ന് അദേഹം പറഞ്ഞു. ഈ വിവാദത്തിൽ പങ്കെടുക്കാത്ത ആളാണ് താനെന്നും ആർക്കുവേണ്ടിയും താൻ എഴുതിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തരം വിവാദങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണമെന്ന് അദഹേം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *