ആശ്വാസമേകാൻ; മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും
കൊച്ചി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ ഇന്ന് വയനാട് സന്ദർശിക്കും. ആർമി ക്യാമ്പിൽ എത്തിയ ശേഷമാകും ലെഫ്റ്റനന്‍റ് കേണൽ കൂടിയായ അദ്ദേഹം ദുരന്തഭൂമി സന്ദർശിക്കുക. തുടർന്ന് രക്ഷാപ്രവർത്തകരെ അഭിവാദ്യം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരെയും മോഹൻലാൽ കാണും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം താരം പങ്കുവച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, […]
Continue Reading