മാനന്തവാടി ടൗണിൽ വാഹനാപകടം; സ്ത്രീ മരിച്ചു

മാനന്തവാടി: മാനന്തവാടി കോഴിക്കോട് റോഡിൽ വാലുമ്മൽ ജ്വല്ലറിയ്ക്ക് സമീപം വാഹനാപകടം ഒരു സ്ത്രീ മരിച്ചു. റോഡ് മുറിച്ച് കടക്കവെ ഹിന്ദുസ്ഥാൻ എന്ന സ്വകാര്യ ബസ്സ് ഇടിച്ചാണ് അപകടം. കല്ലോടി എടപ്പാറയ്ക്കൽ ശുഭ (49) ആണ് മരണപ്പെട്ടത്.

Continue Reading

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ 800 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,640 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുക്രൈന്‍ യുദ്ധഭീതിയില്‍ അയവുവന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. ശനിയാഴ്ച 800 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്. 37,440 രൂപയായിരുന്നു അന്ന് ഒരു […]

Continue Reading

ഹയര്‍ സെക്കന്‍ററി പരീക്ഷാ മാന്വല്‍ പ്രസിദ്ധീകരിച്ചു

സ്വന്തമായി പരീക്ഷാമാന്വല്‍ ഉള്ള ഇന്ത്യയിലെ ചുരുക്കം ചില ബോര്‍ഡുകളില്‍ ഒന്നാണ് കേരള ഹയര്‍ സെക്കന്‍ററി പരീക്ഷാബോര്‍ഡ്. അതുകൊണ്ടുതന്നെ നമ്മുടെ പരീക്ഷാമാന്വലിന് വളരെയേറെ അംഗീകാരവും ആവശ്യക്കാരുമുണ്ട്. 2005 ലാണ് ഹയര്‍ സെക്കന്‍ററി പരീക്ഷാ മാന്വല്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. 2005 ലെ മാന്വലിലെ വ്യവസ്ഥകളില്‍ പലതും ഇന്നത്തെ പരീക്ഷാസമ്പ്രദായവുമായി പൊരുത്തപ്പെടാത്ത സാഹചര്യമുണ്ട്. കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമായതിനാല്‍ മാന്വല്‍ പരിഷ്ക്കരിക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ട് 17.08.2018 ല്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.പരിഷ്കരണ നടപടികള്‍ ആരംഭിച്ചു എങ്കിലും കോവിഡ് മഹാമാരി മൂലം […]

Continue Reading

നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ എക്സറേ മെഷിന്‍ ഉടന്‍ സ്ഥാപിക്കും

നല്ലൂര്‍നാട്:നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ എക്സറേ മെഷിന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ എ.ഗീത ക്യാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ചു. സിവില്‍ ഇലക്ട്രിക് ജോലികള്‍ അടിയന്തരമായി പൂര്‍ത്തികരിച്ച് എകസറേ മെഷിന്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, ഡോ. സാവന്‍ സാറാ മാത്യൂ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Continue Reading

മീഡിയ വണ്ണിന് നിരോധനം; വയനാട് പ്രസ്‌ക്ലബ് പ്രതിഷേധിച്ചു

കല്‍പ്പറ്റ:മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ വയനാട് പ്രസ് ക്ലബ് പ്രതിഷേധിച്ചു. നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ വിലക്ക് ഉപയോഗിച്ച് നേരിടുന്നത് ഭരണകൂട ഭീകരതയാണെന്ന് പ്രസ് ക്ലബിന് മുന്നില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ജനാധിപത്യ ധ്വംസനമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നടപടിയിലൂടെ നടത്തിയത്. വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കലാണ്. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഭരണകൂടം തങ്ങളുടെ ഇഷ്ടങ്ങള്‍ മാത്രമെ വാര്‍ത്തയാകാവൂ എന്ന ഏകാധിപത്യ നിലപാടാണ് നിലവില്‍ സ്വീകരിക്കുന്നത്. ഇത്തരം […]

Continue Reading

വീഡിയോ കാണാം.. ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം?

ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം? വീഡിയോ കാണാം

Continue Reading

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

തിരുവനന്തപുരം:ഒരാഴ്ചക്കിടെ തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് ദിവസവും വില കുറയുകയായിരുന്നു. ഒരു ദിവസം വിലയില്‍ മാറ്റമുണ്ടായില്ല. ഇന്ന് ഒരു ഗ്രാം സ്വര്‍ണ വില 10 രൂപ കുറഞ്ഞു. 4490 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ഇന്നലെ 80 രൂപയുടെ കുറവുണ്ടായി. 35920 രൂപയാണ് ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 15 രൂപയാണ് […]

Continue Reading

ഡോ.സി.കെ ഷമീം ജെ.ഡി.എസ് സംസ്ഥാന കൗൺസിലിലേക്ക്

ജനതാദൾ എസ് സംസ്ഥാന കൗൺസിൽ അംഗമായി യുവജനതാദൾ എസ് സംസ്ഥാന സെക്രട്ടറിയും ജനതാദൾ എസ് കുന്നമംഗലം നിയോജക മണ്ഡലം പ്രസിഡണ്ടുമായ ഡോ.സി.കെ ഷമീമിനെ തിരഞ്ഞെടുത്തു. അധ്യാപകനും പ്രസ്സ് ലൈവ് എഡിറ്ററുമായ ഷമീം മികച്ച സംഘാടകൻ കൂടിയാണ്. പ്രവാസി ജനത കൾച്ചറൽ ഫോറത്തിന്റെ ഖത്തർ ചാപ്റ്ററിന്റെ മുൻ ജനറൽ സെക്രട്ടറിയുമാണ്

Continue Reading

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; മെഡൽ തിളക്കത്തിൽ മലയാളി ഉദ്യോഗസ്ഥൻ

റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് 10 പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചു.കേരളത്തിൽ നിന്ന് ഐജി സി നാഗരാജു, ഡപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് കബീർ റാവുത്തർ, ഡപ്യൂട്ടി സൂപ്രണ്ട് വേണുഗോപാലൻ രാജഗോപാലൻ കൃഷ്ണ, ഡപ്യൂട്ടി കമാൻഡന്റ് ശ്യാം സുന്ദർ, ഡപ്യൂട്ടി സൂപ്രണ്ട് ബി കൃഷ്ണകുമാർ, എസ്പി ജയശങ്കർ രമേശ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷീബ കൃഷ്ണൻകുട്ടി […]

Continue Reading

ജൂബിലി ഭവന നിർമ്മാണത്തിന് തുടക്കം കുറിച്ചു

മാനന്തവാടി:ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മിഷൻലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെയും രൂപതയുടെ ഗോൾഡൻ ജൂബിലിയുടെയും സ്മാരകമായി നിർമ്മിക്കുന്ന ഭവനങ്ങളുടെ നിർമ്മാണ ആരംഭത്തിന് ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത, സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ തുടക്കം കുറിച്ചു. സി.എം.എൽ രൂപത പ്രസിഡന്റ് രഞ്ചിത്ത് മുതുപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ മുണ്ടേരി ഇടവക വികാരി ഫാ.ജിമ്മി ഓലിക്കൽ , അലോഷിൻ കൊല്ലപള്ളി, വിൻസെന്റ് തലിച്ചിറ, ജോസഫ് തോട്ടുംങ്കര, ബിജു ചിറ്റേടം, സാന്റി പാലത്തിങ്കൽ, എഡ്വവിൻ തലച്ചിറ, എന്നിവർ […]

Continue Reading