രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; മെഡൽ തിളക്കത്തിൽ മലയാളി ഉദ്യോഗസ്ഥൻ

റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് 10 പേർക്ക് സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചു.കേരളത്തിൽ നിന്ന് ഐജി സി നാഗരാജു, ഡപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് കബീർ റാവുത്തർ, ഡപ്യൂട്ടി സൂപ്രണ്ട് വേണുഗോപാലൻ രാജഗോപാലൻ കൃഷ്ണ, ഡപ്യൂട്ടി കമാൻഡന്റ് ശ്യാം സുന്ദർ, ഡപ്യൂട്ടി സൂപ്രണ്ട് ബി കൃഷ്ണകുമാർ, എസ്പി ജയശങ്കർ രമേശ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷീബ കൃഷ്ണൻകുട്ടി […]

Continue Reading

ജൂബിലി ഭവന നിർമ്മാണത്തിന് തുടക്കം കുറിച്ചു

മാനന്തവാടി:ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മിഷൻലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെയും രൂപതയുടെ ഗോൾഡൻ ജൂബിലിയുടെയും സ്മാരകമായി നിർമ്മിക്കുന്ന ഭവനങ്ങളുടെ നിർമ്മാണ ആരംഭത്തിന് ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത, സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ തുടക്കം കുറിച്ചു. സി.എം.എൽ രൂപത പ്രസിഡന്റ് രഞ്ചിത്ത് മുതുപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ മുണ്ടേരി ഇടവക വികാരി ഫാ.ജിമ്മി ഓലിക്കൽ , അലോഷിൻ കൊല്ലപള്ളി, വിൻസെന്റ് തലിച്ചിറ, ജോസഫ് തോട്ടുംങ്കര, ബിജു ചിറ്റേടം, സാന്റി പാലത്തിങ്കൽ, എഡ്വവിൻ തലച്ചിറ, എന്നിവർ […]

Continue Reading

കളമശ്ശേരിയിൽ വാഹനാപകടം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കൊച്ചി കളമശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. എച്ച് എം ടി ജംങ്ക്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ചാണ്അപകടം. കൊച്ചി മഞ്ഞുമ്മൽ സ്വദേശികളായ അലൻ ആൻറണി,ജിൻസൻ കെ സിറിൽ, പാലക്കാട് സ്വദേശി റിജോ അഗസ്റ്റിൻ എന്നിവർക്കാണ് പരിക്കേറ്റത്.ആലുവ ഭാഗത്ത് നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് സിഗ്നൽ തെറ്റിച്ചെത്തിയ ബൈക്ക് കളമശേരി മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

കടുവശല്യം:യു.ഡി.എഫ്. റിലേ സമരം രണ്ടാം ദിവസം;ജേക്കബ്ബ് സെബാസ്റ്റ്യൻ സത്യാഗ്രഹം തുടങ്ങി

മാനന്തവാടി : ശല്യക്കാരനായ കടുവയെ പിടികൂടണമെന്നും വന്യ മൃഗശല്യത്തിൽ നഷ്ട പരിഹാര തുക വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തുന്ന റിലേ സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജേക്കബ്ബ് സെബാസ്റ്റ്യൻ സത്യാഗ്രഹം ആരംഭിച്ചു. ആദ്യ ദിവസം ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ആദ്യ ദിനം സത്യാഗ്രഹം അനുഷ്ടിച്ചിരുന്നു. രണ്ടാം ദിവസത്തെ സമരം എ.ഐ. സി.സി.അംഗം മുൻ മന്ത്രി പി.കെ. ജയ ലക്ഷ്മി ഉദ്ഘാടനം ചെയ്തു അഡ്വ: എൻ.കെ. […]

Continue Reading

എം.ടെക് പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 2021-22 ലെ എം.ടെക്/എം.ആർക് പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും അനുബന്ധ വിവരങ്ങളും admissions.dtekerala.gov.in ൽ ലഭ്യമാണ്. ലിസ്റ്റിൽ പുതുതായി ഉൾപ്പെട്ടവർക്ക് നവംബർ 22 വൈകുന്നേരം അഞ്ച് മണി വരെ ഫീസടയ്ക്കാം. നവംബർ 23, 24 തീയതികളിൽ അതത് കോളേജുകളിലെത്തി പ്രവേശനം നേടണം.

Continue Reading

വാട്സാപ്പിൽ പുതിയ 4 മാറ്റങ്ങൾ;അറിയാം ആ മാറ്റങ്ങൾ

വാട്സാപ്പിൽ നാല് പ്രധാന മാറ്റങ്ങൾ വരുന്നതായി സൂചന. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫീച്ചറുകൾ നിലവിൽ വരുമെന്നു വാബീറ്റാഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. നാല് ഫീച്ചേഴ്സുകൾ ഇങ്ങനെ. 1 പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ എന്നിവ ചിലരെ മാത്രം കാണിക്കാൻ അനുവദിക്കാം ചില വാട്‌സാപ് ഉപയോക്താക്കള്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ ഉപയോഗിക്കാറില്ല. ചിലരാകട്ടെ തങ്ങളുടെ ഫോട്ടോ കോണ്ടാക്ട്‌സിലുള്ള ചിലര്‍ കാണുന്നതില്‍ അസ്വസ്ഥരുമാണ്. ഇത്തരക്കാര്‍ക്ക് ആശ്വാസകരമാകുന്ന ഒരു ഫീച്ചർ കൂടി വരുന്നു. ഇനിമുതൽ പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്, ‘എബൗട്ടില്‍’ നല്‍കിയിരിക്കുന്ന […]

Continue Reading

ബസിൽ പാട്ടും വീഡിയോയും വിലക്കി കോടതി

ബസിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ ലൗഡ് സ്പീക്കർ ഓണാക്കി പാട്ട് കേൾക്കുന്നതും വീഡിയോ കാണുന്നതും വിലക്കി ഹൈക്കോടതി. കർണാടക ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കർണാടക ആർടിസി ബസുകളിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ലൗഡ് സ്പീക്കർ ഓണാക്കി വീഡിയോ കാണുകയോ പാട്ടു കേൾക്കുകയോ ചെയ്യരുതെന്ന് ഉത്തരവിൽ പറയുന്നു.റിട്ട് പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ബസിനുള്ളിൽ ശബ്ദ മലിനീകരണം നിയന്ത്രിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ബസിൽ യാത്ര ചെയ്യവേ ഇയർഫോൺ ഉപയോഗിക്കാതെ മൊബൈൽ ഫോണിൽ പാട്ടു കേൾക്കുന്നതും വീഡിയോ കാണുന്നതും നിയന്ത്രിക്കണമെന്നും […]

Continue Reading

വളർത്തു നായയ്ക്കും കൊറോണ വൈറസ്

യുകെയിൽ വളർത്തുനായയ്‌ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം യുകെയിലെ ചീഫ് വെറ്റിനറി ഓഫീസർ ക്രിസ്റ്റീൻ മിഡിൽമിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവംബർ മൂന്നിന് വെയ്ബ്രിഡ്ജിലെ അനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഏജൻസിയിൽ നടത്തിയ പരിശോധനയിലാണ് വളര്‍ത്തു നായയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. കൊറോണ പോസിറ്റിവായ ഉടമയിൽ നിന്നാണ് നായയ്‌ക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് സൂചന. നായയുടെ യജമാനന് കൊറോണ പോസിറ്റീവ് ആയിരുന്നു.നായ ഇപ്പോൾ വീട്ടിൽ ചികിത്സയിലാണ്.

Continue Reading