സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവെച്ചു

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവെച്ചു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.അടുത്തിടെ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഹാല്‍ സീറ്റില്‍ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എംപി സ്ഥാനം രാജിവെച്ചത്. അസംഗഢില്‍ നിന്നാണ് 2019-ല്‍ അഖിലേഷ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് 111 സീറ്റുകള്‍ ലഭിച്ച് രണ്ടാമത് എത്താനേ ആയുള്ളൂ. 255 സീറ്റുകളോടെ ബിജെപിയാണ് അധികാരം നിലനിര്‍ത്തിയത്. അഖിലേഷ് യാദവ് യുപി […]

Continue Reading

133 യാത്രക്കാരുമായി പറന്ന വിമാനം തകർന്നു വീണു

133 യാത്രക്കാരുമായി പറന്ന വിമാനം ചൈനയിൽ തകർന്നു വീണു. 133 യാത്രക്കാരുമായി പറന്ന ചൈന ഈസ്റ്റേൺ പാസഞ്ചർ ജെറ്റ് ആണ് തകർന്നുവീണത്. ആളപായമുണ്ടായതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു.ബോയിംഗ് 737 വിമാനമാണ് ഗുവാങ്‌സി മേഖലയിലെ വുഷൗ നഗരത്തിനടുത്തുള്ള ഗ്രാമീണ ഗ്രാമപ്രദേശത്ത് തകർന്നുവീണത്. രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

Continue Reading

KSIDC Recruitment 2022 

Kerala State Industrial Development Corporation (KSIDC) is the premier agency of the Government of Kerala, mandated to for industrial and investment promotion in Kerala. Formed in 1961, KSIDC’s primary objective was to promote, facilitate and finance large and medium scale industries and catalyze the development of physical and social infrastructure required for industrial growth in […]

Continue Reading

കാസര്‍ഗോഡ് ഉദുമയില്‍ വാഹനാപകടം ; 2 മരണം

കാസര്‍ഗോഡ് ഉദുമ പള്ളത്ത് മീൻ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷിബിൽ(21) ജംഷീർ (22) എന്നിവരാണ് മരിച്ചത്.ഗോവയിൽ ഐ എസ് എൽ മത്സരം കാണാൻ പോവുന്നതിനിടെയാണ് അപകടം.ഹൈദരാബാദ് ടീമിൽ കളിക്കുന്ന മലയാളി താരം അബ്ദുൾ റബീഹിന്റെ ബന്ധുവാണ് മരിച്ച മുഹമ്മദ് ഷിബിൽ.

Continue Reading

സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4810 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 38480 രൂപയാണ് വില. 18 കാരറ്റ് വിഭാഗത്തിലും സ്വർണ്ണ വില ഇന്ന് കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 25 രൂപയാണ് കുറഞ്ഞത്. 3975 രൂപയാണ് ഇന്നത്തെ വില. ഒരുപവൻ 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിൽ ഇന്ന് 200 രൂപയുടെ […]

Continue Reading

സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിന് ശേഷം കൊവിഡ് കേസുകള്‍ 1000ത്തിൽ താഴെ

ഒന്നര വര്‍ഷത്തിന് ശേഷം കൊവിഡ് കേസുകള്‍ 1000ത്തിൽ താഴെയായി. കുറച്ച് നാള്‍ കൂടി ജാഗ്രത തുടരണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. പൂര്‍ണമായും കൊവിഡ് മുക്തമാക്കുക ലക്ഷ്യംമെന്നും മന്ത്രി കൂട്ടിച്ചേർത്തു.നീണ്ട ഒന്നര വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ആയിരത്തിന് താഴെയായത് . 2020 ആഗസ്റ്റ് 3 നാണ് സംസ്ഥാനത്ത് ആയിരത്തില്‍ താഴെ കേസുകള്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം തരംഗത്തിലും മൂന്നാം തരംഗത്തിലും സംസ്ഥാനം ആവിഷ്‌ക്കരിച്ച കൊവിഡ് പ്രതിരോധ സ്ട്രാറ്റജി ഫലം കണ്ടതാണ് കൊവിഡ് രോഗബാധ […]

Continue Reading

ബജറ്റ് 2022 -23

1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. മൂലധന ചെലവിനായി 14891 കോടി രൂപ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.3 ശതമാനം റവന്യൂ കമ്മി, 3.91 ശതമാനം ധനക്കമ്മി, 37.18 ശതമാനം പൊതുകടം. വിജ്ഞാനത്തെ ഉല്‍പ്പാദനവുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ 1000 കോടി രൂപ ചെലവില്‍ 4 സയന്‍സ് പാര്‍ക്കുകള്‍. നോളജ് എക്കോണമി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 350 കോടി രൂപ ചെലവില്‍ ഡിസ്ട്രിക്ട് സ്കില്‍ പാര്‍ക്കുകള്‍. ഈ പാര്‍ക്കുകളില്‍ ഭാവി […]

Continue Reading

നിയമസഭാ സമ്മേളനം ഇന്നവസാനിക്കും; ബജറ്റ് മാര്‍ച്ച് 11 ന്

പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാംസമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന് അവസാനിക്കും.ഇന്ന് പിരിയുന്ന സഭ ഇനി മാര്‍ച്ച് 11 നാണ് ചേരുക. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റ് മാര്‍ച്ച് 11 ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും.കഴിഞ്ഞ ദിവസം രാഷ്ട്രീയ കൊലപാതകങ്ങള്‍ നിയമസഭയിലുന്നയിച്ച പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുമതി നിഷേധിച്ചിരുന്നു. ഇതോടെ പ്രതിപക്ഷ നേതാക്കള്‍ സഭയില്‍ നിന്നിറ ങ്ങിപ്പോയി.

Continue Reading

റഷ്യൻ ആക്രമണം… ആഗോള വിപണികളിൽ വൻ തകർച്ച, പരിഭ്രാന്തി. ക്രൂഡ് ഓയിൽ വില 100ഡോളറിന് മുകളിലെത്തി. സെൻസെക്സ് 1100 പോയിൻറ് കുറഞ്ഞു. കേരളത്തിൽ സ്വർണവിലയിൽ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 680 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപ.ഗ്രാമിന് 85 രൂപ കൂടി 4685ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. റഷ്യന്‍ യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചതോടെ രാജ്യാന്തര തലത്തില്‍ ഓഹരി വിപണിയിലുണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. മൂലധന വിപണി തകര്‍ന്നതോടെ നിക്ഷേപകര്‍ സുരക്ഷിതമാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞെന്നാണ് വിലയിരുത്തല്‍. അതേസമയം ഓഹരി വിപണികളിൽ വൻ തകർച്ചയാണ്. സെൻസെക്സ് 1100 […]

Continue Reading

റോഡ് ഉദ്ഘാടനം ചെയ്തു

തരുവണ:കോൺക്രീറ്റ് ചെയ്ത അടിവാരം- അരീക്കര കോളനി റോഡ് ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടക്കാട് നിർവഹിച്ചു.ഇബ്രാഹിം കൊടുവേരി, ബാരിസ് എടവെട്ടൻ, റഷീദ് കെ,സുരേഷ് കെ, രഘു, സൗദ കൊടുവേരി, ഇബ്രാഹിം ഇ, സിറാജ് എം കെ, ആലി എം കെ,മൊയ്‌തു എം കെ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading