രാഷ്ട്രീയമുണ്ട്, പക്ഷേ..!

രാഷ്ട്രീയമുണ്ട്, പക്ഷേ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മലയാളത്തിന്‍റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി. സിനിമയാണ് തന്‍റെ രാഷ്ട്രീയമെന്നും മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒരു രാഷ്ട്രീയപ്പാർട്ടിയും ഇത് വരെ സമീപിച്ചിട്ടില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. തമിഴ്നാട്ടിലെ പോലെ മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പോകാന്‍ സാധ്യത കുറവാണെന്നും മമ്മൂട്ടി പറഞ്ഞു.ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആ പ്രശ്നം പരിഹരിച്ചതായി മമ്മൂട്ടി വ്യക്തമാക്കി. ദി പ്രീസ്റ്റ് സിനിമ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി രാഷ്ട്രീയ, സിനിമാ വിശേഷങ്ങള്‍ […]

Continue Reading

പത്ത്‌ ദിവസത്തിനകം റിപ്പോർട്ട്‌ നൽകണമെന്ന്‌ വിജിലൻസ്‌ കോടതി

മുസ്ലീം ലീഗ്‌ സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എയ്‌ക്കെതിരായ അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ പത്ത്‌ ദിവസത്തിനകം അന്വേഷണ റിപ്പോർട്ട്‌ നൽകണമെന്ന്‌ വിജിലൻസ്‌ കോടതി. റിപ്പോർട്ട്‌ സമർപ്പിക്കാൻ പത്ത്‌ ദിവസം കൂടി സമയം അനുവദിക്കണമെന്ന വിജിലൻസ്‌ അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ്‌ കോഴിക്കോട്‌ വിജിലൻസ്‌ കോടതി ജഡ്‌ജി കെ വി ജയകുമാറിന്റെ ഉത്തരവ്‌.നവംബർ 11നാണ് അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ‌ കെ.എം. ഷാജിക്കെതിരെ അന്വേഷത്തിന്‌ കോടതി ഉത്തരവിട്ടത്‌. ചൊവ്വാഴ്‌ച റിപ്പോർട്ട്‌ നൽകണമെന്നായിരുന്നു ഉത്തരവ്‌. പ്രാഥമികാന്വേഷണം ആരംഭിച്ചതായും റിപ്പോർട്ട്‌ ഹാജരാക്കാൻ കൂടുതൽ […]

Continue Reading

സ്ഥാനാർത്ഥികളെ ജെഡിഎസ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ  ജെഡിഎസ് മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ജെഡിഎസ് പ്രഖ്യാപിച്ചു. നീലലോഹിതദാസ നാടാർ കോവളത്ത് സ്ഥാനാർത്ഥിയാകും. മാത്യു ടി തോമസ് തിരുവല്ലയിലും കെ കൃഷ്ണൻകുട്ടി ചിറ്റൂരിലും ജോസ് തെറ്റയിൽ അങ്കമാലിയിലും സ്ഥാനാർത്ഥികളാകും. 

Continue Reading

ഇത് കുടിച്ചാൽ കിട്ടുന്ന ആശ്വാസം വേറെയൊരു പാനീയത്തിനും ഈ ചൂടുകാലത്ത് കിട്ടില്ല

ചൂടുകാലത്ത് മനസ്സിനും ശരീരത്തിനും ഒരുപോലെ ആശ്വാസം നൽകുന്നൊരു പാനീയമാണ് മോര് അഥവാ സംഭാരം. മോരുംവെള്ളത്തിൽ കുറച്ച് ഉപ്പും കറിവേപ്പിലയും ഇഞ്ചിയും ചതച്ചിട്ട് കുടിച്ചാൽ കിട്ടുന്ന ആശ്വാസം വേറെയൊരു പാനീയത്തിനും ഈ ചൂടുകാലത്ത് നൽകാൻ സാധിക്കില്ല. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ലിപ്പിഡുകള്‍, എന്‍സൈമുകള്‍ എന്നിവയെല്ലാം മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ ഇവ സഹായിക്കും. ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കാനും മോര് നല്ലതാണ്. സംഭാരം ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്തുന്നതിനും സഹായകമാണ്. വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്ന മോര് ദാഹത്തിനും ആരോഗ്യത്തിനും […]

Continue Reading

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വച്ചേക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു. ഈ മാസം 17 ന് തുടങ്ങുന്ന പരീക്ഷ മാറ്റി വയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് ആവശ്യം. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടിയിരിക്കുന്നത്. ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ സര്‍ക്കാരിന്റെ കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. ഇക്കാര്യം നേരത്തെ അധ്യാപക സംഘടനകള്‍ […]

Continue Reading

അമിത് ഷാ നാടിനെ അപമാനിച്ചു; മുസ്ലിം എന്ന് ഉച്ചരിക്കുമ്പോൾ സ്വരം കനക്കുന്നു, കേന്ദ്ര ആഭ്യന്ത്രമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തെ അഴിമതിയുള്ള സംസ്ഥാനമെന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. എന്നാൽ രാജ്യത്തെ വിവിധ ഏജൻസികൾ അഴിമതി കുറഞ്ഞ സംസ്ഥാനമായാണ് കേളത്തെ കാണുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.സ്വന്തം സ്ഥാനം മറന്നാണ് അമിത് ഷാ സംസാരിച്ചതെന്നും സ്ഥാനത്തിന് നിരക്കാത്തത് പറഞ്ഞാൽ തിരിച്ചു പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വർ​ഗീയതയുടെ ആൾരൂപമാണ് അമിത് ഷാ എന്ന് മുഖ്യമന്ത്രി കുറ്റപ്പെട്ടുത്തി. മുസ്ളിം എന്ന വാക്ക് ഉച്ചരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ സ്വരം കനക്കുന്നു.2002ൽ ഗുജറാത്തിൽ നടന്നത് വർഗ്ഗീയ കലാപം അല്ല വംശഹത്യയാണ് എന്നും പിണറായി വിജയൻ പറഞ്ഞു.കണ്ണൂരിൽ പാർട്ടി പ്രവർത്തകർ […]

Continue Reading

ദേഷ്യപ്പെടുകയായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ മേലില്‍ ചോദിക്കരുത്

സ്ത്രീകള്‍ക്കും ആഗ്രഹങ്ങളുണ്ട്, ഒരിക്കലും ഇത് ആവര്‍ത്തിക്കരുത്’; മാധ്യമ പ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് വിവാഹം എന്നാണെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് നടി വരലക്ഷ്മി. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ചോദ്യം. വരലക്ഷ്മി ഉടന്‍തന്നെ ദേഷ്യപ്പെടുകയായിരുന്നു. ഇത്തരം ചോദ്യങ്ങള്‍ മേലില്‍ ചോദിക്കരുത്. പുരുഷനെ പോലെ സ്ത്രീക്കും അവരുടേതായ സ്വപ്‌നങ്ങളുണ്ടെന്ന് അവർ പറഞ്ഞു

Continue Reading

നിയമസഭ തെര‌ഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിലെത്തും

നിയമസഭ തെര‌ഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിലെത്തും. ജന്മനാട്ടിൽ  മുഖ്യമന്ത്രിക്ക് നൽകുന്ന സ്വീകരണത്തോടെയാണ് എൽഡിഎഫിന്‍റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുക. ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പിണറായിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണവും ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ റെഡ് വൊളന്റിയർമാരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ പിണറായിലേക്ക് ആനയിക്കും.‘ഉറപ്പാണ് എൽഡിഎഫ്’ എന്ന മുദ്രാവാക്യവും മുഖ്യമന്ത്രിയുടെ ചിത്രവും ധരിച്ചാകും വോളന്‍റീയർമാർ ഇരുചക്രവാഹനത്തിൽ അകമ്പടി സേവിക്കുക. വൈകീട്ട് അഞ്ച് മണിക്ക് പിണറായി […]

Continue Reading

മുഹ്‌സിന്‍ പാര്‍ട്ടിയുമായി ഒത്തുപോകുന്നതില്‍ വീഴ്ച്ച വരുത്തി

പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന് ശാസനയുമായി സിപിഐ ജില്ലാ എക്‌സിക്യുട്ടീവ്. മുഹ്‌സിന്‍ പാര്‍ട്ടി ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി. ശാസനയ്ക്ക് പിന്നാലെ മുഹ്‌സിനെ സിപിഐയുടെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തി.മുഹ്‌സിന്‍ പാര്‍ട്ടിയുമായി ഒത്തുപോകുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ചുകൊണ്ട് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുഹ്‌സിന് പകരം ഒകെ സെയ്ദലവിയെ മത്സരിപ്പിക്കണമെന്നും ആവശ്യവും ഇവര്‍ ഉയര്‍ത്തിയിരുന്നു.പാലക്കാട് ജില്ലയിലെ സിപിഐയുടെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയുടെ രൂപരേഖ […]

Continue Reading

മുസ്​ലിം പണ്ഡിതരോട്​ ചോദിച്ചപ്പോൾ പറഞ്ഞത്​ ഞാൻ ബി.ജെ.പിയിൽ ചേരണമെന്നാണ്; തുറന്നു പറഞ്ഞ് ദേവൻ

കെ.സു​രേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തിൽ പ​ങ്കെടുത്തുകൊണ്ട്​ബി.ജെ.പിയിൽ ചേർന്നതിന്​ പിന്നാലെ വൈകാരിക പ്രസംഗവുമായി നടൻ ദേവൻ.ന്യൂനപക്ഷങ്ങളുമായി ഒരുപാട്​ ബന്ധമുള്ളയാളാണ്​ ഞാൻ. മുസ്​ലിം പണ്ഡിതരോട്​ ചർച്ച ചെയ്​തപ്പോൾ പറഞ്ഞത്​ എന്‍റെ പരിചയം നാടിന്​ ഉപയോഗിക്കാനായി ബി.ജെ.പിയിൽ ചേരണമെന്നാണ്​.ഞാൻ ചർച്ച ചെയ്​ത ആറു ബിഷപ്പുമാരും പറഞ്ഞത്​ ഇതുതന്നെയാണ്​. അതിന്‍റെ വെളിച്ചത്തിലാണ്​ ഇങ്ങനൊരു നീക്കം. ഈ നിമിഷം മുതൽ ഞാൻ ബി.ജെ.പിയോടൊപ്പമുണ്ടാകും”. ദേവൻ പറഞ്ഞു.

Continue Reading