ഇനി മുറിഞ്ഞാല്‍ കരയരുത്. മനസ്സിലായോ?

കഴിഞ്ഞ അവധി ദിവസം ഞാന്‍ പഠിച്ച എന്‍റെ വീടിന്റെ തൊട്ടടുത്തു തന്നെ തല ഉയർത്തി നിൽക്കുന്ന സ്കൂളില്‍ ( Ghssneervaram Neervaram ) ഒരിക്കല്‍ കൂടി പോയിരുന്നു. ഏറ്റവും പ്രീയപ്പെട്ട ഓര്‍മ്മവരമ്പുകളിലൂടെ ഒന്ന് പിന്തിരിഞ്ഞു നടന്നാല്‍ മനസ്സ് ചെന്ന് വഴിമുട്ടി നില്‍ക്കുക ഈ ക്ലാസ്സ് മുറികളിലാകും! കാലം ഓര്‍മകളില്‍ മഞ്ഞു തുള്ളികള്‍ പോലെ മറവി ഇറ്റിച്ച് വീഴ്ത്തുന്നുവെങ്കിലും, കൌതുകത്തിന്‍റെ കണ്ണാന്തളിര്‍ വിടരുന്ന കണ്ണുകള്‍ കൊണ്ട് ഞാന്‍ ഇവിടെ അക്ഷരപ്പിച്ചവച്ച് നടന്ന കാലങ്ങള്‍ എങ്ങനെ മറക്കുവാന്‍ കഴിയും? വേരുകള്‍ […]

Continue Reading

ഭാരവാഹികള്‍ നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്ത്

കോഴിക്കോട്: നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് മുസ്ലിം ലീഗില്‍ പൊട്ടിത്തെറി. ലീഗിന്റെ കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികള്‍ നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.ഇക്കാര്യം പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് ആവശ്യപ്പെടാനാണ് മണ്ഡലം കമ്മറ്റിയുടെ നീക്കം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടാനും നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ കമ്മറ്റികള്‍ ചര്‍ച്ച നടത്തുകയാണ്.

Continue Reading

മണ്ഡലം നഷ്ടമായതില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് ഖുശ്ബു

എ.ഐ.ഡി.എം.കെയുമായുള്ള ബി.ജെ.പിയുടെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ചെപ്പുക്ക്-തിരുവല്ലിക്കേനി മണ്ഡലം നഷ്ടമായതില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് ഖുശ്ബു. തന്റെ പ്രിയപ്പെട്ട മണ്ഡലം നഷ്ടപ്പെട്ടതില്‍ പരാതിയില്ലെന്നും ചെപ്പുക്കുമായുള്ള ബന്ധം തുടരുമെന്നും ഖുശ്ബു പറഞ്ഞു. സീറ്റ് നല്‍കാത്തതില്‍ പരിഭവമില്ലെന്നും യഥാര്‍ത്ഥ പടയാളി ഒന്നും ആഗ്രഹിക്കില്ലെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. സീറ്റ് വിഭജന ചര്‍ച്ചയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി എ.ഐ.ഡി.എം.കെ ചെപ്പുക്ക് പി.എം.കെയ്ക്ക് നല്‍കിയതിന് പിന്നാലെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. മണ്ഡലത്തില്‍ ഖുശ്ബു പ്രചാരണമുള്‍പ്പെടെ തുടങ്ങിയിരുന്നു. ” എന്റെ കൂടെ നിന്നവരോടും എന്നെ വിശ്വസിച്ചവരോടും നന്ദി പറയുന്നു. […]

Continue Reading

ജോസ് കെ മാണിയുടെ കോലം കത്തിച്ച്‌ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍

പിറവത്ത് മുന്‍ സിപിഎം പ്രവര്‍ത്തക സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണിയുടെ കോലം കത്തിച്ചാണ് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി എന്നനിലയിൽ സിന്ധുമോള്‍ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് കോലം കത്തിച്ചത്.

Continue Reading

ഇതൊന്നും ചെയ്യാൻ താൽപര്യമില്ലാത്ത സ്ത്രീകളില്ലേ..

എല്ലാ വിമൻസ് ഡേയ്ക്കും സ്ഥിരമായി കാണാറുള്ള ചില പോസ്റ്റുകളുണ്ട്. ഒരു സ്ത്രീ രൂപം രണ്ട് സൈഡിലും കുറെ കൈകൾ വിടർത്തി പിടിച്ച്, ഓരോ കൈയിലും ഓരോ ടാസ്‌ക് മാനേജ് ചെയ്യുന്നു. ഒന്നിൽ ചൂല്, ഒന്നിൽ ഫുഡ് ഉണ്ടാക്കൽ, മൂന്നാലെണ്ണത്തിൽ കുഞ്ഞുങ്ങൾ, ഒന്നിൽ ഭർത്താവിന്റെ കോണാൻ തിരുമ്മുന്നു, കുട്ടികളുടെ ഹോംവർക്ക്, ഭർത്താവിന്റെ വീട്ടിലെ മുഴുവൻ തുണി കഴുകൽ, പറമ്പിലെ പണി, പിന്നെ പുതുതായിട്ട് തെങ്ങ് കേറ്റം, പ്ലെയിൻ പറത്തൽ, അങ്ങനെ ഫുൾ ടാസ്‌കോട് ടാസ്‌കായി പത്ത് നാൽപത് കൈകൾ. […]

Continue Reading

ഉടൻ അറിയാം

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ക്രീനിംഗ് കമ്മറ്റി ചർച്ചകൾ പൂർത്തിയാക്കി വൈകീട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചേരും. 20 സിറ്റിംഗ് എം.എൽ.മാരുടെ ഉൾപ്പെടെ 65 സീറ്റുകളിൽ തീരുമാനമായിട്ടുണ്ട്. നേമത്ത് ഉമ്മൻചാണ്ടി തന്നെ മത്സരിച്ചേക്കും.കോണ്‍ഗ്രസിന്‍റെ ഡല്‍ഹിയിലെ സ്ഥാനാർഥി ചർച്ച നാലാം ദിവസത്തിലേക്ക് കടന്നു. പതിവ് പോലെ ജംബോ പട്ടികയിൽ നിന്ന് തുടങ്ങി അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ് ചർച്ച. ദേശീയ – സംസ്ഥാന നേതാക്കൾ എം.പിമാരുടെ കൂടി അഭിപ്രായങ്ങൾ ആരാഞ്ഞ് ചർച്ചയിലൂടെ 65 മണ്ഡലങ്ങളിൽ ധാരണയായി.ശക്തമായ പോരാട്ടം ലക്ഷ്യം […]

Continue Reading

മൂക്കിന് പരിക്കേറ്റ് ചോരയൊലിപ്പിച്ചുകൊണ്ട്

സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചതായി യുവതിയുടെ പരാതി. യുവതി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും കയ്യാങ്കളിയില്‍ എത്തുകയുമായിരുന്നു എന്ന് യുവതി പറഞ്ഞു. മൂക്കിന് പരിക്കേറ്റ് ചോരയൊലിപ്പിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്​റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മേക്കപ്പ് ആര്‍ട്ടിസ്​റ്റ് ഹിതേഷ ചന്ദ്രാനെയാണ് സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചുവെന്ന പരാതിയുമായി

Continue Reading

മമതയുടെ മുറിവ് മാരകമെന്ന് റിപ്പോർട്ട്

മമതാ ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ബംഗാളിൽ വ്യാപക പ്രതിഷേധം. ആശുപത്രിയിൽ മമതയെ കാണാനെത്തിയ ഗവർണർ ജഗ്ദീപ് ദങ്കറിന് നേരെയും പ്രതിഷേധം ഉണ്ടായി. തന്നെ നാല്-അഞ്ച് പേര്‍ ചേര്‍ന്ന് ആക്രമിച്ചെന്ന് മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ മമതയെ വാഹനത്തില്‍ എടുത്തു കയറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മമതയുടെ കാലില്‍ മുറിവ് പറ്റിയതായാണ് റിപ്പോര്‍ട്ട്.

Continue Reading

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി

നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രമേശ് ചെന്നിത്തലയോ കെ. മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കെ. ബാബു അടക്കം താന്‍ നിര്‍ദ്ദേശിച്ചവരെല്ലാം വിജയസാധ്യതയുള്ളവരാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തം.

Continue Reading

പിറവത്ത് രണ്ടില ചിഹ്നത്തിൽ തന്നെ മല്‍സരിക്കുമെന്ന് സിന്ധുമോൾ

പിറവത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. പിറവത്ത് മല്‍സരിക്കുന്നത് പാര്‍ട്ടിയോട് പറയാതെയെന്ന് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സിന്ധു.പിറവത്ത് രണ്ടില ചിഹ്നത്തിൽ തന്നെ മല്‍സരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബ് നേരത്തെ പറഞ്ഞിരുന്നു. പേയ്മെന്‍റ സീറ്റെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിന്ധുമോള്‍ പറഞ്ഞു. നിലവിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിംഗമാണ് സിന്ധു. അതേസമയം രണ്ടില ചിഹ്നത്തിൽ മൽസരിക്കണമെങ്കിൽ സിപിഎമ്മിൽ നിന്നും […]

Continue Reading