ഭ്രാന്തമായ അഭിനിവേശങ്ങളും പിരിമുറുക്കങ്ങളും
അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര; ഓരോ താളുകളിലായി അനവധി പുസ്തകങ്ങളിലൂടെയും മനുഷ്യരിലൂടെയും അസാധാരണമായും അനായാസമായും സാങ്കല്പികമായും യാഥാർഥ്യ ബോധത്തോടെയും സഞ്ചരിക്കുന്നൊരു പുസ്തകം ഇതാദ്യമായാണ് ഞാൻ വായിക്കുന്നത്. പുസ്തകത്തിലൂടെ ഞാൻ അനുഭവിച്ചത് കഥാപാത്രങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നൊരു പ്രതീതി ആയിരുന്നു. വായനയുടെയും എഴുത്തിന്റെയും ഭ്രാന്തമായ അഭിനിവേശങ്ങളും പിരിമുറുക്കങ്ങളും മനോഹരമായി നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. സ്വന്തം നോവലിൽഅനേകം എഴുത്തുകാരെയും അവരുടെ രചനകളെയും അനുഭവങ്ങളേയും ഒരൊറ്റ നൂലിൽ ഭംഗിയുള്ള വർണ്ണമുത്തുകൾ ചേർത്ത് വെച്ച പോലെ കോർത്തെടുക്കുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. കാഫ്കയും ബോര്‍ഹസും നെരൂദയും […]
Continue Reading