കൈ പിടിച്ചു കൂടെ നിർത്തിയതിന്..ഐ ലവ് യൂ

അനുഗ്രഹീതന്‍ ആന്റണിയുടെ വിജയാഘോഷത്തില്‍ സണ്ണി വെയ്നിനൊപ്പം പങ്കുചേർന്ന് ദുൽഖർ സൽമാൻ. സണ്ണിക്കൊപ്പം കേക്ക് മുറിച്ചാണ് വിജയാഘോഷത്തില്‍ ദുൽഖർ പങ്കാളിയായത്. എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയർച്ചകളിൽ എന്റെ താഴ്ചകളിൽ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിർത്തിയതിന്..ഐ ലവ് യൂ ആശാനേ.. എന്ന കുറിപ്പോടെയായിരുന്നു ആഘോഷത്തിന്റെ ചിത്രം സണ്ണി വെയ്ൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

Continue Reading

തകര്‍ന്ന പാര്‍ട്ടി ഓഫിസും മറ്റും സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ പാനൂര്‍ പെരിങ്ങത്തൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തകര്‍ന്ന പാര്‍ട്ടി ഓഫിസും വീടുകളും മറ്റും സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനും മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമാണ് ഇന്ന് രാവിലെയോടെ സ്ഥലം സന്ദര്‍ശിച്ചത്. ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. പക്ഷേ അതിന്റെ പേരില്‍ ആസൂത്രിതമായ കലാപമാണ് ലീഗിന്റെ ക്രിമിനലുകള്‍ സംഘടിപ്പിച്ചതെന്ന് എം വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്റെ ഓഫിസുകള്‍, വായനശാല, കടകള്‍, സ്റ്റുഡിയോ, […]

Continue Reading

അനഘ ലൈവ് റിപ്പോർട്ടിങ്ങിനിടയിൽ അപകടസ്ഥലത്തേക്ക് ഓടിയെത്തി

ലൈവ് റിപ്പോർട്ടിങ്ങിനിടെ തൊട്ടുപിന്നിൽ അപകടം നടന്നാൽ എന്തു ചെയ്യണം? അപകടം അവഗണിച്ച് സ്വന്തം ജോലി തുടരുമോ. അതോ അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തുമോ? ജോലിക്കിടെ കൺ മുന്നിൽ അപകടമുണ്ടായപ്പോൾ മറ്റൊന്നും നോക്കാതെ ഓടിയെത്തിയ മാധ്യമപ്രവർത്തകയെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ.റിപ്പോർട്ടർ ചാനൽ വയനാട് റിപ്പോർട്ടർ ആയ അനഘ റീജ ഭരതൻ ആണ് ലൈവ് റിപ്പോർട്ടിങ്ങിനിടയിൽ അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള പരസ്യപ്രചരണത്തിന്റെ അവസാനദിവസം ലൈവ് റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് അനഘയുടെ പിന്നിൽ വാഹനാപകടമുണ്ടായത്.അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിൽ പുറകിൽ  ശബ്ദം കേട്ട് […]

Continue Reading

കാടുകളിലെ കുരങ്ങനും തെരുവിലെ പട്ടിക്കും പൂച്ചക്കുമൊക്കെ ഭക്ഷണമുണ്ടോ

മുഖ്യമന്ത്രിയുടെ ധര്‍മ്മടത്തെ അവസാനഘട്ട പ്രചരണത്തില്‍ സജീവ സാന്നിധ്യമായി സിനിമാ താരങ്ങളായ ഇന്ദ്രന്‍സും ഹരിശ്രീ അശോകനും. മുഖ്യമന്ത്രിയുടെ റോഡ്‌ഷോയിലും ഇരുവരും പങ്കെടുത്തു. പിണറായി വിജയന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചിട്ടാണ് ഇരുവരും മടങ്ങിയത്. എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ ഭരണമുണ്ടാകുമെന്ന പ്രതീക്ഷവും ഇവര്‍ പങ്കുവെച്ചു.‘എല്ലാവര്‍ക്കും ലാല്‍സലാം. നമുക്ക് മുമ്പ് ഒരുപാട് മുഖ്യമന്ത്രിമാര്‍ വന്നുപോയിട്ടുണ്ട്. എല്ലാവരും ആദരിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, നമുക്ക് കേട്ടുകേള്‍വിയില്ലാത്ത ദുരന്തങ്ങളും മഹാമാരിയുമാണ് വന്നുപോയത്. അപ്പോഴൊക്കെ നമ്മള്‍ പകച്ചുനിന്നപ്പോള്‍, നമുക്ക് അന്നമുണ്ടോ വസ്ത്രമുണ്ടോ കിടക്കാന്‍ ഇടമുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊടൊപ്പം തന്നെ കാടുകളിലെ കുരങ്ങനും […]

Continue Reading

മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍

ബിജെപി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍. പാലക്കാട് മണ്ഡലത്തില്‍ നാട്ടുകാരെല്ലാം തനിക്ക് വോട്ട് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും ഇ.ശ്രീധരന്‍. വി.മുരളീധരനും കെ.സുരേന്ദ്രനും ഇ.ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പ്രഖ്യാപിക്കുകയും പിന്നീട് തിരുത്തുകയും ചെയ്തിരുന്നു. താന്‍ എത്തുന്നതിന് മുന്‍പ് നടത്തിയ സര്‍വേകളായതിനാലാണ് ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കാത്തത്. താനെത്തിയതിന് ശേഷം ബിജെപി വലിയ മുന്നേറ്റം കാഴ്ച വെക്കുകയാണെന്നും ഇ. ശ്രീധരന്‍. നാട്ടുകാരെല്ലാം എനിക്ക് വോട്ട് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഞാന്‍ ബിജെപിയില്‍ ചേര്‍ന്ന ശേഷം […]

Continue Reading

മർകസിൽ നിന്ന് ഒരേ ദിവസം ബിരുദദാരികളായി ഉപ്പയും മകനും

മർകസിൽ നിന്ന് ഒരേ ദിവസം സനദ് സ്വീകരിച്ച് ഉപ്പയും മകനുംസുൽത്താൻ ബത്തേരി: കാരന്തൂർ മര്കസുസ്സഖാഫത്തി സുന്നിയ്യയിൽ നിന്ന് ഒരുമിച്ച് സനദ് സ്വീകരിച്ച് പിതാവും മകനും. സുൽത്താൻ ബത്തേരി ഓടപ്പള്ളം സ്വദേശി അബ്ദുൽ ഖാദിർ സഖാഫി ‘മൗലവി ഫാളിൽ സഖാഫി’ സനദും മകൻ ഹാഫിള് ബിഷ്ർ ‘ഹിഫ്ള്’ സനദുമാണ് കഴിഞ്ഞ ദിവസം സ്വീകരിച്ചത്.നേരത്തെ പൊന്മള മുഹ്‌യിദ്ദീൻ കുട്ടി ബാഖവിയുടെയും മറ്റും ദർസിൽ പഠനം നടത്തിയ അബ്ദുൽ ഖാദിർ സഖാഫി പ്രവാസ ലോകത്തേക്ക് പോകേണ്ടി വരികയും നാല് വർഷം മുമ്പ് […]

Continue Reading

ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക്

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ്. പുതിയ റെക്കോര്‍ഡിട്ട് കൊണ്ടാണ് ഷാരൂഖിന്റെ ഇപ്പോഴത്തെ മടങ്ങിവരവ്. പുതിയ സിനിമയ്ക്കായി 100 കോടി രൂപയാണ് ഷാരൂഖ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന ‘പത്താന്‍’ എന്ന സിനിമയ്ക്കാണ് ഷാരൂഖ് 100 കോടി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

മെപ്പോട്ട് നോക്കി തെറ്റിപോവല്ലേ..! അത് നമ്മുടെ തന്നെ വിജയമാവും,നാടിന്റെ വിജയവുമാവും.

ഒരൊറ്റ അഴിമതികേസില്ല.കൈക്കൂലി വാങ്ങിയില്ല.പക്ഷപാതം കാണിച്ചില്ല.ബന്ധു നിയമനം നടത്തിയില്ല.ആരെയും അവഗണിച്ചില്ല..എതിരാളികൾക്ക് പോലും ഇക്കാര്യത്തിൽമറുവാക്കില്ല.പകരം തന്റെ മണ്ഡലത്തിൽ എല്ലായിടത്തും ഓടിനടന്നു മനോഹരങ്ങളായ റോഡുകളും പാലങ്ങളും ഹൈടെക് ആശുപത്രികളും ഹൈസ്കൂളുകളും കോളേജുകളും അംഗനവാടി കെട്ടിടങ്ങളും തനിക്ക് കിട്ടാവുന്ന സോഴ്സുകൾ എല്ലാം ഉപയോഗിച്ച് നിർമ്മിച്ചു കൊണ്ടിരിക്കുന്ന കേളു എംഎൽഎ വീണ്ടും വരണം.വയനാടൻ ജനത വർഷങ്ങളോളം കാത്തിരുന്ന മെഡിക്കൽ കോളേജ് മാനന്തവാടിയിൽ യാഥാർത്ഥ്യമാക്കിയ,കാടുപിടിച്ചു മൂടിക്കിടന്ന പഴശ്ശി പാർക്ക് വിനോദസഞ്ചാരികൾക്ക് വേണ്ടി സുന്ദരമായൊരു പാർക്ക് ആക്കി മാറ്റിയ ഈ മനുഷ്യൻ ജയിക്കണംവൻ ഭൂരിപക്ഷത്തിൽ.തനിക്ക് കിട്ടിയ അവസരംമാറിയിരുന്നു […]

Continue Reading

പിണറായി പ്രത്യേക ശക്തിയും ഊർജവും കഴിവുമുള്ള മഹാമനുഷ്യനാണ്

കണ്ണൂർ: തിരഞ്ഞെടുപ്പ് രാഷ്ട്രീയം താൻ അവസാനിപ്പിച്ചെന്ന് മന്ത്രി ഇ.പി.ജയരാജൻ. പാർട്ടി പറഞ്ഞാലും ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ല. പാർട്ടിയെ നിലപാട് ബോധ്യപ്പെടുത്തുമെന്നും ജയരാജൻ പറഞ്ഞു.ഈ കാണുന്ന പോലെയല്ല. എനിക്ക് പ്രായമായി. രോഗം വന്നു. ഇപ്പോഴത്തെ പോലെ തിരഞ്ഞെടുപ്പുകളിലും ജനസേവന പ്രവർത്തനങ്ങളിലും ഇറങ്ങി പ്രവർത്തിക്കാനുള്ള ആരോഗ്യപരമായ സാധ്യതകൾ കുറഞ്ഞ് വരുന്നു ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ.ഇനി താൻ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. അതിന് ആഗ്രഹിക്കുന്നില്ല. രണ്ടു ടേം അവസാനിച്ചവർ മത്സരിക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. തന്റെ ടേം […]

Continue Reading

അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ജോയ്‌സ് ജോര്‍ജ്

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ജോയ്‌സ് ജോര്‍ജ്. തന്റെ പ്രസംഗത്തില്‍ അനുചിതമായ ചില വാക്കുകള്‍ വന്നു. ഒഴിവാക്കേണ്ടതായിരുന്നു ഇത്. ഇത് നിരുപാധികം പിന്‍വലിച്ച് ഖേദ പ്രകടിപ്പിക്കുന്നതായി ജോയ്‌സ് ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ ജോയ്‌സ് ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ യു ഡി എഫ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ ഇതിന് വലിയ പ്രാധാന്യം നല്‍കിയതോടെ സി പി എം നേതൃത്വം ഇത് തള്ളി രംഗത്തെത്തിയിരുന്നു. രാഹുലിന്റെ രാഷ്ട്രീയത്തെയാണ് എല്‍ ഡി എഫ് എതിര്‍ക്കുന്നതെന്നും […]

Continue Reading