കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി എന്ന് കരുതി നിരന്തരം വേട്ടയാടുന്നത് ശരിയല്ല

സലിം മടവൂർ എഴുതുന്നു… ”ശ്രീ കെ.ടി ജലീൽ മുസ്ലിം ലീഗിൽ നിന്നും രാജിവെച്ചുവെന്നും കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയെന്നും കരുതി അദ്ദേഹത്തെ നിരന്തരം വേട്ടയാടുന്നത് ശരിയല്ല. പി.കെ.കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടത് മുസ്ലിം ലീഗിൻ്റെ തന്നെ നേതാവായ എം.കെ മുനീർ ചെയർമാനായിരുന്ന ഇന്ത്യാ വിഷൻ ചാനൽ പുറത്ത് വിട്ട ഒരു വാർത്തയുമായി ബന്ധപ്പെട്ടാണ്.ഒരു ജോലിയും ഇല്ലാത്ത ഒരാളെ കെ.ടി ജലീൽ ന്യൂനപക്ഷ കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽ നിയമിച്ചിരുന്നെങ്കിൽ അതിനെ സ്വജനപക്ഷപാതം എന്നു വിളിക്കാം. ചില സംവിധാനങ്ങളിൽ സർക്കാരിൻ്റെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്നവരെ […]

Continue Reading

വൃഷണങ്ങള്‍ ഞെരിച്ചുടയ്ച്ചു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും ക്രൂരമര്‍ദ്ദനം

കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും ക്രൂരമര്‍ദ്ദനം. അച്ഛന്‍റെ ഇരു ചെകിടത്തും മാറി മാറി മര്‍ദിച്ച പൊലീസുകാര്‍ മകന്‍റെ വൃഷണങ്ങള്‍ ഞെരിച്ചുടയ്ക്കാനും ശ്രമിച്ചു. അപകടത്തില്‍ പെട്ട വാഹനം പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടുകിട്ടാന്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു പട്ടികജാതിക്കാരായ അച്ഛനും മകനും നേരെയുളള പൊലീസ് ക്രൂരത. തൃക്കണ്ണമംഗല്‍ സ്വദേശി ശശിയും മകന്‍ ശരത്തുമാണ് കൊട്ടാരക്കര പൊലീസിന്‍റെ ക്രൂരതയ്ക്ക് ഇരകളായത്. അപകടത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വാഹനം […]

Continue Reading

ഫേസ്ബുക്കിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കുഞ്ഞു വീടാണ്

ഫേസ്ബുക്കിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കുഞ്ഞു വീടാണ്. റാഞ്ചി ഐ ഐ എമ്മിലെ അസിസ്‌റ്റന്റ് പ്രൊഫസറായ രഞ്ജിത്ത് ആർ പാണത്തൂർ ആണ് താൻ കടന്നു വന്ന വഴികളെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. തന്റെ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് തന്റെ വിജയമെന്നും രഞ്ജിത്ത് കുറിക്കുന്നു.ഫേസ്ബുക്കിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കുഞ്ഞു വീടാണ്. റാഞ്ചി ഐ ഐ എമ്മിലെ അസിസ്‌റ്റന്റ് പ്രൊഫസറായ രഞ്ജിത്ത് ആർ പാണത്തൂർ ആണ് താൻ കടന്നു വന്ന വഴികളെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്. തന്റെ കഥ […]

Continue Reading

ജലീലിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം

ബന്ധുനിയമനത്തിൽ മന്ത്രി കെ ടി ജലീൽ കുറ്റക്കാരനാണെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നുമുള്ള ലോകായുക്ത വിധിയെത്തുടർന്ന് ജലീലിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കും. ജലീലിനെ പുറത്താക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോപണം ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയാൻ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.അതേസമയം വിധിയിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് ചികിത്സയിലായതിനാൽ അദ്ദേഹവുമായി ആലോചിച്ച് നിയമമന്ത്രി എ […]

Continue Reading

തിരുവല്ല കവിയൂരില്‍ ആനയിടഞ്ഞു

തിരുവല്ല കവിയൂരില്‍ ആനയിടഞ്ഞു. വൈദ്യുതി പോസ്റ്റുകളും വീടുകളുടെ മതിലുകളും ഗേറ്റും തകര്‍ത്തു. മരങ്ങള്‍ പിഴുതെറിഞ്ഞു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ശിവം അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. തടി പിടിക്കാന്‍ എത്തിച്ചതായിരുന്നു ആനയെ. രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ സമീപത്തെ പുരയിടത്തില്‍ തളച്ചു.

Continue Reading

കിലോ കണക്കിന് പോസ്റ്ററുകളാണ് 10 രൂപ വിലയിൽ ആക്രികടയില്‍ വിറ്റിരിക്കുന്നത്.

വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രികടയില്‍. ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക് ആക്രികടയില്‍ വിറ്റിരിക്കുന്നത്. നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനിലെ ആക്രികടയിലാണ് പോസ്റ്ററുകള്‍ കെട്ടികിടക്കുന്നത്.കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന വട്ടിയൂര്‍കാവില്‍ 50 കിലോയിലധികം പോസ്റ്ററുകള്‍ ബാക്കിവന്നത് പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.നേമത്തിനുശേഷം ബിജെപി വലിയ പ്രതീക്ഷ വെയ്ക്കുന്ന തിരുവന്തപുരം ജില്ലയിലെ എന്‍ഡിഎയുടെ എ പ്ലസ് മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011-നുശേഷം എല്‍ഡിഎഫ് യുഡിഎഫ് എന്‍ഡിഎ മുന്നണികളുടെ ത്രികോണമത്സരത്തിന് വേദിയായ മണ്ഡലം. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ […]

Continue Reading

12, 13 തിയതികളിലും ട്രഷറി ഇടപാടുകൾ ഭാഗികമായി തടസ്സപ്പെടാൻ സാധ്യത

പുതിയ ട്രഷറി സെർവർ സ്ഥാപിക്കുന്നതിനുള്ള അവസാനഘട്ട ക്ഷമതാ പരീക്ഷണ പരിശോധന പ്രവർത്തനങ്ങൾ ഏപ്രിൽ 10, 11 തിയതികളിൽ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ട്രഷറി ആപ്ലിക്കേഷനുകൾ ലഭിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. പരിശോധന പൂർത്തീകരിക്കുന്നതിന് തടസ്സങ്ങളുണ്ടായാൽ 12, 13 തിയതികളിലും ട്രഷറി ഇടപാടുകൾ ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ഡയറക്ടർ അറിയിച്ചു

Continue Reading

എസ്‌യുവിയായ സോണറ്റിന്റെ 7 സീറ്റ് വകഭേദം അവതരിപ്പിച്ച് കിയ

ചെറു എസ്‌യുവിയായ സോണറ്റിന്റെ 7 സീറ്റ് വകഭേദം അവതരിപ്പിച്ച് കിയ. ഇന്തോനീഷ്യന്‍ വിപണിയിലായിരിക്കും പുതിയ വാഹനം ആദ്യം പുറത്തിറങ്ങുക. ഇന്ത്യന്‍ പതിപ്പിനേക്കാള്‍ നീളമുണ്ട് എന്നതാണ് ഈ മോഡലിന്റെ പ്രത്യേകത. 4,120 മില്ലിമീറ്റര്‍ നീളമുള്ളതിനാല്‍ വാഹനത്തിനുണ്ടായിരുന്ന ബൂട്ട് സ്‌പേസ് ഉപയോഗിച്ചാണ് അധിക മൂന്നാം നിര സീറ്റ് കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അനന്തപുരിലെ കിയയുടെ ഉത്പാദന കേന്ദ്രത്തില്‍ തന്നെയാണ് ഇന്തോനേഷ്യന്‍ വിപണിക്കായുള്ള സോണെറ്റും നിര്‍മിക്കുന്നത്.

Continue Reading

വിജയം ഇടതുമുന്നണിക്കെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി എണ്‍പത്തിയഞ്ചോ അതിലധികമോ സീറ്റുകള്‍ നേടാമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ കോവളം സീറ്റ് മാത്രമാണ് യുഡിഎഫിന് ഉറപ്പുള്ളത്. മറ്റുള്ള സീറ്റുകളിലെല്ലാം എല്‍ഡിഎഫ് വിജയം നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 93 സീറ്റുകള്‍ വരെ നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. സിറ്റിങ് സീറ്റുകളില്‍ 90 ശതമാനവും നിലനിര്‍ത്താനാവുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. മഞ്ചേശ്വരം, നേമം, കോന്നി എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്ക് അനുകൂലമായ ഫലം ഉണ്ടാവില്ലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. കഴക്കൂട്ടത്ത് 5000-10000 വോട്ടിന്റെ […]

Continue Reading

ഏറ്റവും കൂടുതല്‍ പണം മുടക്കിയ തെരഞ്ഞെടുപ്പ് പരസ്യം

ഇന്ത്യയിലെ ഗൂഗിളില്‍ വരുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ഗൂഗിള്‍. ഗൂഗിള്‍ അഡ് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ ഫെബ്രുവരി 19, 2019 മുതല്‍ 2021 ഏപ്രില്‍ 8വരെ ചെയ്ത പരസ്യങ്ങളുടെ കണക്കാണ് ഗൂഗിള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ ഈക്കാലയളവില്‍ ഗൂഗിള്‍ വഴി ചെയ്തിരിക്കുന്നത് 22,439 രാഷ്ട്രീയ പരസ്യങ്ങളാണ്. ഇതിനായി ഇതുവരെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുടക്കിയത് 68 കോടി രൂപയാണ്.ഏറ്റവും കൂടുതല്‍ പണം ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി ചിലവഴിച്ച സംസ്ഥാനം തമിഴ്നാടാണ്. 32.63 കോടിയാണ് തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രചാരണത്തിനായി […]

Continue Reading