ഇന്ത്യയിലെ കോവിഡ് സംഖ്യ ആശങ്കാജനകം

രാജ്യത്ത് ആശങ്ക ഉയർത്തി കോവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 52,050 ആളുകള്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു. 18,55,746 ആളുകള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

Continue Reading

വെള്ളമുണ്ടക്കാർക്ക് ആശ്വാസമായി..

വെള്ളമുണ്ടക്കാർക്ക് ആശ്വാസമായി പി.എച്ച്‌.സി കുടുംബാരോഗ്യ കേന്ദ്രമായിഉയർത്തി. വെള്ളമുണ്ട പി.എച്ച്.എസി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയാതോടെഇനി മുതൽ വൈകുന്നേരം വരെ ഒ.പി. സംവിധാനം ഉണ്ടാകും.കോവിഡ് മഹാമാരി കാലത്ത് മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടുന്ന നിരവധിയായ ആളുകൾക്ക് ഏറെ ഉപകാരപ്രദമാകുന്ന കുടുംബാരോഗ്യ കേന്ദ്രം വെള്ളമുണ്ടയിൽ അനുവദിച്ചത് വെള്ളമുണ്ടക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. വീഡിയോ കോൺഫറൻസിലൂടെ മുഖ്യ മന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്തത്. എം.എൽ.എ ഒ.ആർ.കേളു അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Continue Reading

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,84,42,382 ആയി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,84,42,382 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് 6,97,175 പേർക്ക് ജീവൻ നഷ്ടമായപ്പോൾ 1,16,72,615 പേർക്ക് രോഗമുക്തിയുണ്ടായി. 60,72,592 പേരാണ് ലോകത്തെ വിവിധ ഭാ​ഗങ്ങളിൽ ചികിത്സയിലുള്ളത്.

Continue Reading

സിദ്ധരാമയ്യക്കും കോവിഡ്

കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും കോവിഡ് പോസറ്റീവായത്. സിദ്ധരാമയ്യയെ മണിപ്പാല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യെദ്യൂരപ്പയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താന്‍ കോവിഡ് ബാധിതനാണെന്ന കാര്യം സിദ്ധരാമയ്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്‌. കോവിഡ് സ്ഥിരീകരിച്ചതോടെ മുന്‍ കരുതലെന്നോണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും സ്വയം ക്വാറന്റീനില്‍ പോകണമെന്നും സിദ്ധരാമയ്യ […]

Continue Reading

അനര്‍ഹ റേഷന്‍കാര്‍ഡുകള്‍ കൈവശം വെക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും

വൈത്തിരി:വൈത്തിരി താലൂക്കില്‍ അനര്‍ഹമായി മുന്‍ഗണനാഎ.എ.വൈ റേഷന്‍കാര്‍ഡുകള്‍ കൈവശം വെക്കുന്നവര്‍ ആഗസ്റ്റ് 31 നകം വിവര മറിയിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. വസ്തുതകള്‍ മറച്ചുവെച്ച് മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവില്‍ കൈപ്പറ്റിയ റേഷന്‍വിഹിതത്തിന്റെ കമ്പോള വില അവശ്യസാധന നിയമപ്രകാരം ഈടാക്കും. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ പ്പറ്റിയുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസില്‍ 04936255222 എന്ന ഫോണ്‍നമ്പറില്‍ വിളിച്ചും നേരിട്ടും അറിയിക്കാവുന്നതാണ്. വിവരം നല്‍കുന്നവര്‍ അവരുടെ […]

Continue Reading

ഇരുവരും മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങിയത് ഒരേ സാധനം..?

സ്വപ്നയും സരിതയും മലയാളി നിരാശനാണോ..? കേസുകൾ സ്വർണ്ണ കടത്തോ ബാർ കോഴയോ രാജ്യദ്രോഹമോ എന്തുമാവട്ടെ. പ്രതിഭാഗത്തു സാമാന്യ സൗന്ദര്യമുള്ള സ്ത്രീകൾ ഉണ്ടായിരിക്കണം അതാണ് ശരാശരി മലയാളി ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തിന് രാഷ്ട്രീയമായി ഭരണ പക്ഷത്തെ തേച്ചു ഒട്ടിക്കാൻ അർദ്ധ നഗ്ന സ്ത്രീ തന്നെ വേണം. അതും സാരിയുടുത്തിരിക്കണം. പത്ര ദൃശ്യ മാധ്യമങ്ങൾ പ്രതികളുടെ ചിത്രങ്ങൾ പല പോസിൽ , ഫുൾ സ്കേപ്പിലും അല്ലാതെയും ഉപയോഗിക്കണമെങ്കിൽ വിചാരണകൾ , ചർച്ച വിഷയങ്ങൾ സ്വർണ്ണവും ബാറും വിട്ടു കിടക്ക പങ്കിട്ടിട്ടുണ്ടോ എന്ന […]

Continue Reading

രാമക്ഷേത്ര നിർമാണം; കോൺഗ്രസ് പങ്കെടുക്കുന്നതിൽ തെറ്റില്ലഃ മഹിളാ കോൺഗ്രസ്‌ കേരള ഘടകം സെക്രട്ടറി

മഹിളാ കോൺഗ്രസ് കേരള സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രന്റെ ഫെയിസ് ബുക്ക് കുറിപ്പ് കെ.പി.സി.സി യുടെ നിലപാടാണോ..? ആരും പ്രതികരിച്ചത് കണ്ടില്ല. കുറിപ്പിന്റെ പൂർണ്ണ രൂപം.. ”രാമക്ഷേത്ര നിർമ്മാണം എന്നത് രാജ്യ താല്പര്യം അല്ലെങ്കിലും ബിജെപി യുടെ മാത്രം താൽപര്യത്തിന് നടക്കാൻ പോകുന്നില്ല. ഇവിടെ വിശ്വാസികളായ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും കൂടി നിർമ്മാണത്തിൽ പങ്കാളിത്തം ഉണ്ടാവണം.രാമൻ്റെയും കൃഷ്ണൻ്റെയും ഉടമസ്ഥാവകാശം ഇവിടെയാരും BJP ക്ക് ഒസ്യത്ത് നൽകിയിട്ടില്ല – രാമൻ്റെ ക്ഷേത്രം RSS -BJP ക്കാരുടെ മാത്രം തറവാടുവക […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൂടി കോവിഡ്, 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 815 പേര്‍ക്ക് രോഗമുക്തി സംസ്ഥാനത്ത് ഇന്ന് 962 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളത്തിൽ ഇക്കാര്യം അറിയിച്ചത്. രണ്ടു മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്(68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ(52) എന്നിവരാണ് മരിച്ചത്. ഇന്ന് സംസ്ഥാനത്ത് 815 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 801 പേർക്കാണ്. ഇതിൽ ഉറവിടം […]

Continue Reading

മാനന്തവാടി താലൂക്കില്‍ 144 പ്രകാരം നിരോധനാജ്ഞ

കോവിഡ് വ്യാപനം രൂക്ഷമായ മാനന്തവാടി താലൂക്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് (03.08.20) രാത്രി 9 മണി മുതല്‍ ആഗസ്റ്റ് 10 വരെ സി.ആര്‍.പി.സി സെക്്ഷന്‍ 144 (1), (2), (3) പ്രകാരം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിരോധനാജ്ഞ പുറപ്പെടുവിച്ചു. മാനന്തവാടി നഗരസഭയും ആറ് ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന മാനന്തവാടി താലൂക്ക് പരിധിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് ഒരു സമയത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടല്‍ […]

Continue Reading

ആഗസ്റ്റ് 4,5,6,7 തീയതികളില്‍ വയനാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്

കല്‍പ്പറ്റ:ആഗസ്റ്റ് 4,5,6,7 തീയതികളില്‍ വയനാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പ്ര വചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെ ന്നാണ് അതിശക്തമായ മഴ (ഓറഞ്ച് അലേര്‍ട്ട്) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.താഴ്ന്ന പ്രദേശങ്ങള്‍,നദീതീരങ്ങള്‍,ഉരുള്‍ പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

Continue Reading