വാളക്കട ബാലകൃഷ്ണന്‍ അന്തരിച്ചു

കോഴിക്കോട്ഃ അടിയന്തരാവസ്ഥ കാലത്ത് കെഎസ്ആര്‍ടിസിയില്‍ കയറ്റികൊണ്ടു പോയി വിവസ്ത്രനാക്കി എലത്തൂരില്‍ ഇറക്കിവിട്ടു; കര്‍ഷക പ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച സഖാവ്; ഫറോക്കിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിച്ചയാള്‍; കോഴിക്കോട്ടെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ വാളക്കട ബാലകൃഷ്ണന്‍ അന്തരിച്ചു.

Continue Reading

സ്കൂൾ പഠനം പൊതുവിദ്യാലയത്തിൽ ; സിവിൽ സർവീസ് ജേതാവ് ഹസ്സന്‍ ഉസൈദ് വയനാടിന് അഭിമാനം

നായ്ക്കട്ടി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വയനാടിന് അഭിമാനമായി ഹസ്സന്‍ ഉസൈദ്. നായ്ക്കട്ടി സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ അസൈന്‍ മാസ്റ്ററുടെയും മുത്തങ്ങ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപികയായ സൈനബയുടേയും മകനായ ഹസ്സന്‍ ഉസൈദ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 542 റാങ്ക് കരസ്ഥമാക്കി വയനാടിന്റെ അഭിമാനമായി.വിദ്യാഭ്യാസം മുഴുവന്‍ പൊതുവിദ്യാലയത്തില്‍ മലയാളം മീഡിയത്തിലാണ് നടത്തിയത്.നായ്ക്കട്ടി എല്‍പി സ്‌കൂള്‍, ജിയുപിഎസ് മാതമംഗലം , ജിഎച്ച്എസ് മൂലങ്കാവ്, ജിഎച്ച്എസ്എസ് മീനങ്ങാടി സിഇടി തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

Continue Reading

സി.പി.ഐ.എം നേതാവും മുന്‍ എംഎല്‍എയുമായ സുന്നം രാജ കൊവിഡ് ബാധിച്ച് അന്തരിച്ചു

ന്യൂഡല്‍ഹി: തെലങ്കാനയിലെ മുതിർന്ന സി.പി.ഐ.എം നേതാവും മുന്‍ എംഎല്‍എയുമായ സുന്നം രാജ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 68 വയസ്സായിരുന്നു അദ്ദേഹത്തിന്. തെലങ്കാനയിലെ സ്ഥിതിയാകെ ആശങ്കാജനകമാണ്.

Continue Reading

പുതിയ വിവാദങ്ങൾഃ; ലീഗ് യോഗം ചേരുന്നു.

കോഴിക്കോട്: പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്ര നിര്‍മാണത്തെ സ്വാഗതം ചെയ്ത സാഹചര്യത്തിൽ ലീഗ് യോഗം ചേരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തോട് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടില്‍ മുസ്‌ലിം ലീഗിന് അതൃപ്തിയുണ്ട്. വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച പാണക്കാട്ട് ലീഗ് ദേശീയ ഭാരവാഹികള്‍ യോഗം ചേരും.

Continue Reading

പ്ലസ്‌വണ്‍ പ്രവേശനം; സമഗ്ര ശിക്ഷ കേരളയുടെ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

മാനന്തവാടി:സമഗ്ര ശിക്ഷാ കേരളം മാനന്തവാടി ബിആര്‍സി യുടെ കീഴില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ മാനന്തവാടി താലൂക്കിലെ ഹൈസ്‌കൂളുകളില്‍ ആരംഭിച്ചു.ബ്ലോക്ക് തല പ്രവര്‍ത്തനോദ്ഘാടനം തോല്‍പ്പെട്ടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഹെഡ്മിസ്ട്രസ്സ് രാധിക സി നിര്‍വഹിച്ചു. ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് കോഡിനേറ്റര്‍ കെ ബി സിമില്‍,അധ്യാപകരായ ഷിജിന എന്‍ സി,സിനി കെ,ജോയ്‌സണ്‍ പിജെ,ക്ലസ്റ്റര്‍ റിസോഴ്‌സ് കോര്‍ഡിനേറ്റര്‍ വിവേക് ആലുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഹെൽപ് ഡെസ്ക് നമ്പർ 8075446404 ,8848190492

Continue Reading

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുറിച്യാർമല പ്രദേശത്ത്കാരോട് മാറാൻ നിർദ്ദേശം

കല്‍പ്പറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന വയനാട് ജില്ലയിലെ കുറിച്യാർമല പ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് തല്‍സ്ഥലത്തു നിന്നും മാറി താമസിക്കാൻ വില്ലേജ് ഓഫീസർ നിർദ്ദേശം നൽകി. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായ അച്ചൂരാനം വില്ലേജിൽ ഉള്‍പ്പെട്ട കുറിച്യാര്‍മല, വലിയപാറ, മേൽമുറി, സേട്ടുകുന്നു ഭാഗങ്ങളിലുള്ള ജനങ്ങളോടാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദേശത്തെത്തുടർന്ന് ജനങ്ങളോട് മാറിത്താമസിക്കാൻ നിർദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊഴുതന ഗ്രാമപഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരിക്കുകയാണ്. […]

Continue Reading

വയനാട്ടിൽ പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തി നേടുന്നു.

മാനന്തവാടിഃ പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തി നേടിയ രണ്ട് പേർ ഇന്ന് വയനാട് ജില്ലാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. പ്ലാസ്മ തെറാപ്പിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജില്ലാ ഹോസ്പിറ്റലിന്റെ നേട്ടം ഇതിനകം പ്രശംസനീയമായിരിക്കുകയാണ്.

Continue Reading

രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കെടുത്തില്ലെങ്കിൽ കോൺഗ്രസ്സിന് ഒരു ചുക്കും സംഭവിക്കില്ല.. ടി.എൻ.പ്രതാപൻ എം.പി

രാമക്ഷേത്ര നിർമ്മാണത്തിൽ പങ്കെടുത്തില്ലെങ്കിൽ കോൺഗ്രസ്സിന് ഒരു ചുക്കും സംഭവിക്കില്ല.. ടി.എൻ.പ്രതാപൻ എം.പിയുടെ ഫെയിസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.. ”സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഗാന്ധി വധം പോലെ, ബാബരി ധ്വംസനം പോലെ ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തിയ വേറെ സംഭവങ്ങൾ ഇല്ലെന്നാണ് ഞാനുറച്ച് വിശ്വസിക്കുന്നത്. രണ്ടിന്റെയും പിന്നിൽ ഇന്ത്യാ ഉപഭൂഖണ്ഡം കണ്ടതിൽ വെച്ച് ഏറ്റവും കടുത്തതും ശക്തിയുള്ളതും അപകടകരമായ ആശയ പിൻബലമുള്ളതുമായ സംഘപരിവാറായിരുന്നു. ഗാന്ധി വധത്തെ അവർ പലരൂപത്തിൽ ന്യായീകരിക്കുന്നതും പുനരവതരിപ്പിക്കുന്നതും ഗാന്ധി ഘാതകരെ […]

Continue Reading

കൈവിട്ട ആയുധവും വാ വിട്ട വാക്കും ഇട്ടു പോയ പോസ്റ്റും തിരിച്ചെടുക്കാൻ ആവില്ല..

കൈവിട്ട ആയുധവും വാ വിട്ട വാക്കും ഇട്ട പോസ്റ്റും തിരിച്ചെടുക്കാൻ ആവില്ല.. ‘Webqoof ‘ എന്നാദ്യമായി പറഞ്ഞതു ശ്രീ. ശശി തരൂർ ആണെന്നാണു ഓർമ്മ… ഇന്റർനെറ്റിലൊ, സോഷ്യൽ മീഡിയായുടെ പ്ലാറ്റ്ഫോമിലൊ കാണുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്നവരുടെ പേരാണു webqoof . ശരാശരി സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ എല്ലാം ഈ തരത്തിലാണെന്നു അനുമാനിക്കേണ്ടി വരും സമകാലിക സംഭവങ്ങൾ പരിഗണിച്ചാൽ… ഏതൊരാളെയും തന്റെ ഭാഷാ പ്രാവീണ്യം കൊണ്ടും ഇടപെടൽ കൊണ്ടും പറഞ്ഞു വിശ്വസിപ്പിക്കാൻ മിടുക്കനാണു മലയാളി..എന്നാൽ വേറൊരാളെ വിശ്വാസത്തിൽ എടുക്കാൻ മലയാളി […]

Continue Reading

ഇനി ചുമച്ചാലും തുപ്പിയാലും കളിക്ക് പുറത്ത്…

ഇനി ചുമച്ചാലും തുപ്പിയാലും കളിക്ക് പുറത്ത്…അനാവശ്യമായ വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുന്ന കുറ്റത്തിന് സമാനമായിരിക്കും ഇനിമുതല്‍ ഗ്രൗണ്ടിലെ ചുമയും തുപ്പലും.ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് പുതിയ മാനദണ്ഡവും നിയമവും വ്യക്തമാക്കിയിരിക്കുന്നത്. ഗ്രൗണ്ടില്‍ ഒരു താരം എതിര്‍താരത്തിനോ ഒഫീഷ്യല്‍സിനോ സമീപത്തുവെച്ച് ചുമയ്ക്കുകയോ തുപ്പുകയോ ചെയ്താല്‍ റഫറിക്ക് ഇനി മുതല്‍ മഞ്ഞക്കാര്‍ഡോ ചുവപ്പ് കാര്‍ഡോ കാണിക്കാം.അതേസമയം ദൂരെനിന്ന് സ്വാഭാവികമായി ചുമയ്ക്കുന്നത് ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. കളിക്കിടെ ഗ്രൗണ്ടില്‍ താരങ്ങള്‍ തുപ്പുന്നത് തടയാന്‍ റഫറി ശ്രദ്ധിക്കണമെന്നുമാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ […]

Continue Reading