തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

തൊണ്ടര്‍നാട്:തൊണ്ടര്‍നാട് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. കോറോത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയത്.ഇനി മുതല്‍ വൈകുന്നേരം 6 മണി വരെ ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കും.5 ഡോക്ടര്‍മാരുടേയും സ്റ്റാഫ് നഴ്‌സിന്റേയും പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും സേവനം ലഭിക്കും.

Continue Reading

വിദ്യാര്‍ത്ഥികള്‍ സാമൂഹിക നന്മക്കായി നിലകൊള്ളണം: ജസ്റ്റിസ്. ഫാത്തിമാ ബീവി.

പിണങ്ങോട്:പരീക്ഷകളിലെ ഉന്നത വിജയം,സാമൂഹിക നന്മക്കായി നിലകൊള്ളാനുള്ള ഊര്‍ജ്ജമായി മാറ്റണമെന്ന് ജസ്റ്റിസ് ഫാത്തിമാ ബീവി പറഞ്ഞു. പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ് സ്‌ക്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികവുറ്റ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വ്യക്തി ജീവിതം സഫലമാകുന്നത് സാമൂഹ്യ വളര്‍ച്ചയ്ക്ക് ഉതകുമ്പോഴാണ്. അതിന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കഴിയട്ടെയെന്ന് അവര്‍ ആശംസിച്ചു. ഇ പ്ലാറ്റ്‌ഫോമിലൂടെ നടത്തിയ ചടങ്ങില്‍ വ്യവസായ വകുപ്പ് സെക്രട്ടറി എം.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി.

Continue Reading

മണക്കാട്ട് തോമസ് (65) നിര്യാതനായി

തവിഞ്ഞാൽ :-മണക്കാട്ട് തോമസ് 65 (കുഞ്ഞ്) നിര്യാതനായിഭാര്യ അന്നക്കുട്ടി,മക്കൾ ബിജു, ബിനോയി, ജയ്സൻ ,ജെബിൻ, അഖിലമരുമക്കൾ :-വിദ്യ, ദിവ്യ.

Continue Reading

വാളാട് സമ്പർക്ക വ്യാപനം; കേസെടുക്കണമെന്നും കേസെടുക്കരുതെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നു

മാനന്തവാടിഃ വാളാട് കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് മരണാനന്തര ചടങ്ങുകളിലും,വിവാഹങ്ങളിലും പങ്കെടുത്തവര്‍ക്കെതിരെ വ്യാപകമായി കേസെടുക്കുന്നത് ശരിയായ രീതിയല്ലെന്നും വിവിധ പ്രതിസന്ധിയില്‍പ്പെട്ടവര്‍ക്കും, കൊവിഡ് രോഗം സ്ഥിരീകരിച്ചവര്‍ക്കുമെതിരെ ഇത്തരത്തില്‍ കേസുകളെടുക്കുന്നത് അവരെ മാനസികമായി തളര്‍ത്താനെ ഉപകരിക്കൂവെന്നും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അഭിപ്രായപ്പെട്ടു. അതേസമയം നിരുത്തരവാദിത്തത്തോടെ പരിപാടികൾ നടത്തുകയും പങ്കെടുക്കുകയും ചെയ്തവർക്കെതിരെ നടപടിയുണ്ടായില്ലങ്കിൽ മറ്റ് സ്ഥലങ്ങളിലും ഇത് ആവർത്തിക്കാൻ പ്രേരണയാകുമെന്നും ഒരു വിഭാഗം പറയുന്നു. വാളാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാനന്തവാടിയിലെ സാംസ്‌കാരിക പ്രവർത്തകനും കവിയുമായ ടി.കെ. ഹാരിസ്‌ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വിവാദമായിരുന്നു. അനുകൂലിച്ചും […]

Continue Reading

മന്‍സൂറയെ വാരാമ്പറ്റ മേഖല കോൺഗ്രസ് അനുമോദിച്ചു

വാരാമ്പറ്റ:കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ ലിറ്ററേച്ചറില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ മാനന്തവാടി ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിനി മന്‍സൂറ റഹീസിന് വാരാമ്പറ്റ മേഖലാ കോണ്‍ഗ്രസ് കമ്മറ്റി അനുമോദിച്ചു.വാരാമ്പറ്റ വാര്‍ഡ് മെമ്പര്‍ ലേഖാ പുരുഷോത്തമന്‍,ടി.കെ മമ്മൂട്ടി,കെ.എന്‍ സുരേഷ് ബാബു,റഹീസ് എന്‍.കെ, ഷൈജല്‍ രാഘവന്‍,സിറാജ് കമ്പ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Continue Reading

പാലത്തിന്റെ ഫുട്പാത്തിലെ സ്ലാബ് സാമൂഹ്യവിരുദ്ധര്‍ ഇളക്കിമാറ്റി കൊണ്ടുപോയി.

മുണ്ടക്കുറ്റി:തരുവണ മുണ്ടക്കുറ്റി റോഡിലെ കക്കടവ് പാലത്തിന്റെ ഫുട്പാത്തിലെ സ്ലാബ് സാമൂഹ്യവിരുദ്ധര്‍ ഇളക്കിമാറ്റി കൊണ്ടുപോയി.ഈ പാലം വഴി ധാരാളം വാഹനങ്ങളും ആളുകളും ദിവസവും കടന്നുപോകുന്നതാണ്. സ്ലാബ് ഇളക്കിമാറ്റിയതോടെ രാത്രി സമയങ്ങളില്‍ ഇതിലെ നടന്നുവരുന്ന ആളുകള്‍ അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ട്.

Continue Reading

ഗോഡ് ട്രീസ്’ ക്യാമ്പയിനുമായി സ്വാമിനാഥന്‍ ഫൗണ്ടേഷന്‍

വംശനാശം നേരിടുന്ന വൃക്ഷ ഇനങ്ങളുടെ സംരക്ഷണം;‘ഗോഡ് ട്രീസ്’ ക്യാമ്പയിനുമായി സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ കല്‍പ്പറ്റ:ഭൂമുഖത്തുനിന്നു അപ്രത്യക്ഷമാകുന്ന വൃക്ഷ ഇനങ്ങളുടെ സംരക്ഷണത്തിനും വംശവര്‍ധനനവിനും ‘ഗോഡ് ട്രീസ്'(ഗ്രോയിംഗ് ഔര്‍ ഡൈയിംഗ് ട്രീസ്)ക്യാമ്പയിനുമായി ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേണനിലയം. അപൂര്‍വവും തദ്ദേശീയവുമായതില്‍ പരമാവധി വൃക്ഷ ഇനങ്ങളെ വംശനാശത്തില്‍നിന്നു രക്ഷിക്കുന്നതിനു ഫൗണ്ടേഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചതാണ് ‘ഗോഡ് ട്രീസ്’ ക്യാമ്പയിനെന്നു സീനിയര്‍ ഡയറക്ടര്‍ ഡോ.എന്‍.അനില്‍കുമാര്‍ പറഞ്ഞു. വംശനാശത്തിന്റെ വക്കോളമെത്തിയ വൃക്ഷ ഇനങ്ങള്‍ കേരളത്തിലെ വൃദ്ധിക്ഷയം നേരിടുന്ന കാവുകളിലടക്കം നട്ടുപരിപാലിക്കുകയും ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുകയുമാണ് ഡോ.എം.എസ്. […]

Continue Reading

18 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം

തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് പോസിറ്റിവായവരുടെ എണ്ണത്തിൽ അരലക്ഷത്തിലേറെ വർധന; 18 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു; ഇന്നലെ 758 പേർ മരിച്ച ഇന്ത്യയിലെ മരണ നിരക്ക് താമസിയാതെ നാൽപ്പതിനായിരത്തിലെത്തും: മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു

Continue Reading

അതിവേഗ വരയുടെ കുലപതി അഡ്വ.ജിതേഷ്ജി

”വാർത്തകളിലെ വ്യക്തി” വൈഡ് ലൈവ് ഇന്ന് പരിചയപ്പെടുത്തുന്നത് അഡ്വ.ജിതേഷ്‌ജി. ലോകത്തിലെ അതിവേഗ രേഖാചിത്രകാരൻ, പരിസ്ഥിതി പ്രവർത്തകൻ. എക്കോ സ്പിരിച്വാലിറ്റി ” എക്കോസഫി” യുടെ പ്രചാരകൻ.ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ കാർട്ടൂണിസ്റ്റായി അറിയപ്പെടുന്നു. ഇരുകൈകളും ഒരേസമയം ഉപയോഗിച്ച്‌ വെറും 5 മിനിറ്റിനുള്ളിൽ 50 ലോകപ്രശസ്തവ്യക്തികളുടെ രേഖാചിത്രം അരങ്ങിൽ വരഞ്ഞ്‌ വരവേഗത്തിൽ ലോകറിക്കാർഡ്‌. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ “വരയരങ്ങ്‌” നവകലാരൂപത്തിന്റെ സൃഷ്ടാവ്‌. 2015 ൽ അഞ്ചു തുടർ ദിവസത്തിനുള്ളിൽ അഞ്ചു വിദേശരാജ്യങ്ങളിൽ സ്പീഡ്‌ കാർട്ടൂൺ സ്റ്റേജ്‌ ഷോ അവതരിപ്പിച്ച്‌ അവിസ്മരണീയ […]

Continue Reading

കോവിഡ് നിങ്ങളുടെയും പടിവാതിൽക്കലോ..! ജീവൻ വേണോ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

കോവിഡ് നിങ്ങളുടെയും പടിവാതിൽക്കലോ..!ജീവൻ വേണോഈ കാര്യങ്ങൾ ശ്രദ്ധിക്കുക 🗣️ കോവിഡ് – 19 രോഗം സ്ഥിരീകരിച്ച ആളുടെ വീട്ടിൽ താമസിക്കുന്ന ആളുകൾ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം? 🗣️ രോഗസാധ്യത ഉള്ളവരെ വീട്ടിൽ നിന്നു മാറ്റി പാർപ്പിക്കേണ്ടതുണ്ടോ? 🗣️ രോഗിയെ നേരിട്ട് കണ്ടിട്ടില്ല… എന്നാൽ അദ്ദേഹത്തിന്‍റെ മകനുമായി അടുത്തിടപഴകിയിരുന്നു …. ഇത്തരം വ്യക്തികൾ ക്വാറന്‍റൈനിൽ കഴിയേണ്ടതുണ്ടോ? 🗣️ ഒരാൾ സെക്കൻഡറി കോൺടാക്റ്റ് ആണെങ്കിൽ അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ക്വാറന്‍റൈനിൽ കഴിയേണ്ടതുണ്ടോ? 🗣️ ഒരാൾ താമസിക്കുന്ന വീടിന് അടുത്താണ് രോഗിയുടെ […]

Continue Reading