അനുശോചന യോഗം ചേര്‍ന്നു.

പിണങ്ങോട്:വയനാട്ടിലെ പെയിന്‍ & പാലിയേറ്റീവിന് തുടക്കം കുറിച്ച് ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്ന ഡോക്ടര്‍ സ്‌കൊളാസ്റ്റിക്കയുടെ നിര്യാണത്തില്‍ ദയ ഗ്രന്ഥശാല എക്‌സിക്യുട്ടീവ് അനുശോചനം രേഖപ്പെടുത്തി.യോഗത്തില്‍ ദയ ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി നൗഷാദ് കെ.കെ അനുസ്മരണ പ്രഭാഷണം നടത്തി.ഗ്രന്ഥശാല പ്രസിഡണ്ട് ഷാഹിന പി.കെ,സെക്രട്ടറി സജീവ് പി.സി, വൈസ് പ്രസിഡണ്ട് ജലീല്‍.എന്‍,സാലിഹ് പി.സി,സാജിദ് പി.കെ എന്നിവര്‍ സംസാരിച്ചു

Continue Reading

നാട്ടുകാർക്കിടയിൽ പ്രിയപ്പെട്ടവൻ പടയൻ ആലി വിടവാങ്ങി;വിധി കോവിഡ് രൂപത്തിൽ

മാനന്തവാടിഃഎപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ നാട്ടുകാർക്കിടയിലും വാളാട് അങ്ങാടിയിലും സജീവമായിരുന്നു നാട്ടുകാർക്ക് പ്രിയങ്കരനായ വയനാട് വാളാട് പള്ളിയറ പടയൻ വീട്ടിൽ ആലി (73) കോവിഡ് ചികിത്സയിലിരിക്കെ മരണപെട്ടു. കഴിഞ്ഞ ജൂലൈ 28 നാണ് കോവിഡ് സ്ഥിരീകരിച്ചു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസ കോശ രോഗ അർബുദ രോഗി കൂടിയായ ഇദ്ദേഹത്തിന്റെ ആരോഗ്യനില പിന്നീട്‌ വഷളാവുകയും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ മരണപെടുകയായിരുന്നു. ഭാര്യ ഃനബീസ ,മക്കൾഃറംല ,മൊയ്തു ,ഹുസ്സൈൻ,മുഹമ്മദലി ഹാരിസ് ,ജുബൈരിയത്. ഇതുവരെ ജില്ലയിൽ […]

Continue Reading

സ്വാതന്ത്ര ദിനത്തിൽ,സമീഹ ഡോക്ടറെയും, പോലീസിനേയും വിദ്യാർത്ഥികളെയും ആദരിച്ച് കെ.ബി.സി.റ്റി.

കൽപ്പറ്റഃ കോവിഡ് -19 കാലഘട്ടത്തിലെ 74-മത് സ്വാതന്ത്ര ദിനാഘോഷത്തിൽ KBCT വായനശാല &ക്ലബ്ബ്‌ അതുര ശുശ്രൂഷ രംഗത്ത് മികച്ച പ്രവർത്തനം നടത്തിവരുന്ന ഡോ. സമീഹ, പോലീസ് സേനയിലെ ആഷിഖ്. പി. പി, പരിയാരം ഗവണ്മെന്റു സ്കൂളിൽ നിന്നും നിന്നും എസ്. എസ്. എൽ. സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റൂബി നസ്‌റിൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ്, മുട്ടിൽ ഗ്രാമപഞ്ചായത്തു മെമ്പർ […]

Continue Reading

ദീപ്തി വായനശാല സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വെള്ളമുണ്ടഃ ചങ്ങാടം ദീപ്തി വായനശാല സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു വായനശാല സെക്രട്ടറി എ.പി ബാലകൃഷ്ണൻ മാസ്റ്റർ, രക്ഷാധികാരി കെ.പി ശശികുമാർ ,ഷാഫി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Continue Reading

മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ തന്നെയാണ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്. 2019 ലോകകപ്പിലാണ് ധോണി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. പിന്നീട് സജീവ ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീട വിജയത്തിലേക്ക് നയിച്ചത് ധോണി. 15 വർഷത്തോളം നീണ്ട ക്രിക്കറ്റ് കരിയറിനാണ് അദ്ദേഹം വിരാമമിട്ടിരിക്കുന്നത്. 2014 ഡിസംബറിലാണ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ധോണിയുടെ പിൻഗാമിയായി […]

Continue Reading

അയല്‍വീട്ടിലെ സർവീസ് വയര്‍ ശരിയാക്കുന്നതിനായി വൈദ്യുതി കാലില്‍ കയറുന്നതിനിടെ ഷോക്കേറ്റു മരിച്ചു

മലപ്പുറംഃ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. കപ്പൂര്‍ പഞ്ചായത്ത് കൊള്ളന്നൂര്‍ ഞാവളുംകാട് ഒപി അശോകന്‍ (46) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. അയല്‍വീട്ടിലേക്ക് സര്‍വ്വീസ് വയര്‍ ശരിയാക്കുന്നതിനായി വൈദ്യുതി കാലില്‍ കയറുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു.സുരക്ഷിതത്വം കണക്കിലെടുത്ത് കയറുപയോഗിച്ച് ബന്ധിച്ചിരുന്നതിനാല്‍ താഴെവീണില്ല. തുടര്‍ന്ന് നാട്ടുകാര്‍ വൈദ്യുതി ഓഫ് ചെയ്ത് അശോകനെ ഉടനെ തന്നെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 20 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി

തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 20 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി. തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം (2, 3), മാണിക്കല്‍ (18, 19, 20), മടവൂര്‍ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂര്‍ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാള്‍ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാര്‍ഡ് 11), പാലക്കാട് […]

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 48 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (15.08.20) 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍, സമ്പര്‍ക്കം 39 പേര്‍, ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 20 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1082 ആയി. ഇതില്‍ 729 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. 350 പേരാണ് ചികിത്സയിലുള്ളത്. 333 പേര്‍ ജില്ലയിലും […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 […]

Continue Reading

എലിപ്പനിക്കെതിരെ ഡോക്‌സിയാനവുമായി ആരോഗ്യ വിഭാഗം

മീനങ്ങാടി:മീനങ്ങാടി പഞ്ചായത്തില്‍ എലിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ‘ഡോക്‌സിയാനം’ പരിപാടി നടത്തി.എലിപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധമരുന്നായ ഡോക്‌സി സൈക്ലിന്‍ ഗുളിക പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ച് ആളുകള്‍ക്ക് വിതരണം ചെയ്യുന്ന പരിപാടിയാണ് ഇത്. ഇന്ന് പഞ്ചായത്തില്‍ 400 ആളുകള്‍ക്ക് ഗുളിക വിതരണം ചെയ്തതായും, ഇതുവരെ ഏകദേശം 2300 ഗുളികകള്‍ പഞ്ചായത്തില്‍ വിതരണം ചെയ്തതായും ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു.

Continue Reading