നവാഗത സംവിധായക രതീന ഷര്‍ഷാദിന് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നു.

നവാഗത സംവിധായക രതീന ഷര്‍ഷാദിന് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നു. പ്രഗല്‍ഭരായി തീര്‍ന്ന മലയാളത്തിലെ പല സംവിധായരുടെയും കന്നിയങ്കം മമ്മൂട്ടിയ്ക്കൊപ്പം ആയിരുന്നു. ആ പട്ടികയിലേക്ക് ഒരു നവാഗത സംവിധായിക കൂടി എത്തുകയാണ് – രതീന ഷര്‍ഷാദ്. താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന വിവരം രതീന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

Continue Reading

വെള്ളമുണ്ട പെട്രോൾ പമ്പും ക്വട്ടേഷൻ സംഘവും;അധികൃതർ നടപടിയെടുക്കണംഃ ഐ.എൻ.ടി.യു.സി

വെള്ളമുണ്ടഃ കോവിഡ്മഹാമാരിയുടെ പിടിയിലമർന്നു നിൽക്കുന്ന ഈ സാഹചര്യത്തിൽ പൊതു യാത്രാ സൗകര്യങ്ങൾ വളരെ കുറവാണ്. പിന്നെയുള്ള ഏക ആശ്രയം സ്വകാര്യവാഹനങ്ങളാണ്.ഈ സാഹചര്യത്തിൽ വെള്ളമുണ്ടയിൽ ഒരു മാസ കാലമായി അടഞ്ഞ് കിടക്കുന്ന പെട്രോൾ പമ്പ് തുറന്ന് പ്രവർത്തിക്കുവാൻ ഭാരത് പെട്രോളിയം കമ്പനിയും പോലീസ് അധികൃതരും നടപടി സ്വീകരിക്കണമെന്ന് വെള്ളമുണ്ട മണ്ഡലം ഐ.എൻ.ടി.യു.സി കമ്മിറ്റി ആവശ്യപ്പെട്ടു. പെട്രോൾ പമ്പ് പാർട്ണർമാർ തമ്മിലുള്ള കിടമത്സരവും അവകാശ തർക്കവും ജനങ്ങളെ വെല്ലു വിളിക്കും വിധം ഇപ്പോൾ ക്രമസമധാന പ്രശ്നമായി മാറിയിരിക്കുന്നു ക്വട്ടേഷൻ സംഘത്തിൻ്റെ […]

Continue Reading

ഇന്ത്യ നിർമിക്കുന്ന കോവിഡ് വാക്സീൻ ഈ വർഷം ലഭ്യമായേക്കില്ല.

തദ്ദേശീയമായി നിർമിക്കുന്ന കോവിഡ് വാക്സീൻ ഈ വർഷം ലഭ്യമായേക്കില്ല. ഇക്കാര്യത്തിൽ, റഷ്യയുടേതിനു സമാനമായി ധൃതിപിടിച്ചുള്ള നീക്കത്തിനില്ലെന്നു തദ്ദേശീയമായി സാധ്യതാ വാക്സീൻ വികസിപ്പിച്ച ഭാരത് ബയോടെക്കും സൈഡസ് കാഡിലയും സൂചന നൽകി.വാക്സീന്റെ ഫലപ്രാപ്തിക്കു പുറമേ, ഇത് എത്രകാലത്തേക്കു സുരക്ഷിതത്വം നൽകുമെന്നതു ചുരുങ്ങിയ കാലമെങ്കിലും പരിശോധിച്ചാകും സൈഡസ് കാഡില വാക്സീൻ പുറത്തിറക്കുക. ഇതിനു 4 മുതൽ 6 മാസത്തെയെങ്കിലും സാവകാശം വേണ്ടി വരും. ഇതനുസരിച്ച് അടുത്തവർഷം മാർച്ചോടെ മാത്രമേ സൈഡസ് കാഡിലയുടെ ‘സൈകോവ്–ഡി’ വാക്സീൻ ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പ്പു പരിപാടിയുടെ […]

Continue Reading

മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ, നടപടികൾ ആരംഭിക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ മത്സ്യവകുപ്പിന്റെ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനതല കർഷകദിനം, ബ്ലോക്ക്തല കാർഷിക വിജ്ഞാനകേന്ദ്രങ്ങൾ, കർഷകർക്കായുളള മൊബൈൽ ആപ്പുകൾ എന്നിവയുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പൊതുജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ വളർത്തും. പൊതുകുളങ്ങളിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകുഞ്ഞുങ്ങളെ വളർത്തി മത്സ്യസമ്പത്തിൽ സ്വയംപര്യാപ്ത കൈവരിക്കാനുളള സാഹചര്യം ഒരുക്കും. സ്വന്തം വീട്ടുവളപ്പിലും മത്സ്യം വളർത്താൻ വേണ്ട സഹായം മത്സ്യവകുപ്പ് ഒരുക്കും. ഇതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പട്ടിക […]

Continue Reading

ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എൻ.​ജെ. നായർ (58) നിര്യാതനായി

ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എൻ.​ജെ. നായർ (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന്​ തിങ്കളാഴ്​ച പുലർച്ചെ രണ്ട്​ മണിയോടെയാണ്‌ അന്ത്യം. ഞായറാഴ്​ച രാത്രി നെഞ്ചുവേദന അനുഭവ​പ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം​ എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന്​ ശസ്​ത്രക്രിയക്ക്​ വിധേയനാക്കി. എന്നാൽ തിങ്കളാഴ്​ച പുലർച്ചയോടെ വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരണപെടുകയുമായിരുന്നു .

Continue Reading

മഹാരാഷ്ട്രയിലും ആന്ധ്രയിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർധനവ്‌.

മഹാരാഷ്ട്രയിലും ആന്ധ്രയിയിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇന്ന് 1,111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 288 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 8,837 പേര്‍ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,95,865 ആയി. 1,58,395 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,17,123 പേര്‍ രോഗമുക്തരായപ്പോള്‍ 20,037 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ആന്ധ്രപ്രദേശില്‍ 8012 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 10,117 പേര്‍ രോഗമുക്തി […]

Continue Reading

വയനാട് ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (16.08.20) 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ ഒരാള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13 പേര്‍, സമ്പര്‍ക്കം വഴി 35 പേര്‍ (ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 61 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1131 ആയി. ഇതില്‍ 807 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 48 […]

Continue Reading

ഇന്ത്യയില്‍ കോവിഡ് മരണം 50,000 കടന്നു

ഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് മരണം 50,000 കടന്നു. കോവിഡ് മരണത്തില്‍ അമേരിക്ക, ബ്രസീല്‍, മെക്‌സിക്കോ എന്നി രാജ്യങ്ങള്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം ഇന്ത്യയുടെ കോവിഡ് മരണനിരക്ക് 1.9 ശതമാനമായി താഴ്ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോള ശരാശരി 3.5 ശതമാനമാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ മരണനിരക്ക് കുറയ്ക്കാന്‍ ഇന്ത്യക്ക് സാധിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും ബ്രസീലുമാണ് തൊട്ടുമുന്നില്‍. ശനിയാഴ്ച വരെയുളള […]

Continue Reading

പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഒ​ന്ന​ര വ​ർ​ഷ​മാ​യി വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ക​യാ​യിരുന്നയാൾ കോവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു.പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഒ​ന്ന​ര വ​ർ​ഷ​മാ​യി വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ക​യാ​യി​രു​ന്ന മ​ണി​ക​ണ്ഠ​ൻ(72)​ആ​ണ് മ​രി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. അതേസമയം പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ന്നാണ് റിപോർട്ടുകൾ

Continue Reading