എടവകയിലെ സഹോദരിമാരുടെ ചിത്രരചന ശ്രദ്ധേയമാകുന്നു

മാനന്തവാടി:സഹോദരങ്ങളുടെ കരവിരുതില്‍ ധന്യമായി എടവക പാണ്ടിക്കടവിലെ കോമ്പി ഹൗസ്.അക്രലിക്ക്,ഓയില്‍ പെയിന്റുകൊണ്ടുള്ള ഷാ ബിറയുടെയും ഷബ്‌നയുടെയും ചിത്ര പണികള്‍ അത്രയ്ക്കും മനോഹരങ്ങളാണ് സമ്മാനിക്കുന്നത്.ബിടെക്ക് ബിരുദധാരികളായ ഷാബിറയും സഹോദരി ഷബ്‌നയും വരച്ച് കൂട്ടുന്നത് പ്രകൃതി ഭംഗികളായ നിരവധി വര്‍ണ്ണ കൂട്ടുകളാണ്. പ്രകൃതി ദൃശ്വങ്ങള്‍,സൂര്യാസ്തമയവും,ഉദയവും,വെള്ളച്ചാട്ടംതുടങ്ങിയവ കാഴ്ചക്കാര്‍ക്ക് കണ്ണിനിമ്പമേകുന്ന നിരവധി ചിത്രങ്ങളാണ്.

Continue Reading

ഗ്രന്ഥശാല പ്രസ്ഥാനത്തിന് 76 വയസ്. ഗ്രന്ഥശാല സംഘത്തിന്റെ പിറന്നാൾ സമുചിതമായി ആചരിച്ചു

കൽപ്പറ്റഃ ഇന്ന് ഗ്രന്ഥശാല ദിനം. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ പ്രോജ്വലിപ്പിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിന് 76 വയസ്. ഗ്രന്ഥശാല സംഘത്തിന്റെ പിറന്നാൾ വയനാട്ടിൽ സമുചിതമായി ആചരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അക്ഷര സ്നേഹികൾ ഗ്രന്ഥശാലയിൽ ഒത്തുകൂടി. പതാക ഉയർത്തി. അക്ഷര ദീപം തെളിയിച്ചു. പുസ്തക ചർച്ചകൾ നടത്തി. മഹാമാരിയുടെ കാലത്തും ഗ്രന്ഥശാലകളെ നാടിന്റെ വിളക്കായി മാറ്റിയ ഗ്രന്ഥശാല ദിനാചരണതിൽ ജില്ലാ ലൈബ്രറിയിൽ, വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ പതാക ഉയർത്തി. സി. എം. […]

Continue Reading

വരും ദിവസങ്ങളിൽ രോഗബാധ കൂടാൻ സാധ്യതയുണ്ടെന്നും അതിജാഗ്രത വേണമെന്നും മുഖ്യമന്ത്രി.

വരും ദിവസങ്ങളിൽ രോഗബാധ കൂടാൻ സാധ്യതയുണ്ടെന്നും അതിജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Continue Reading

ഗ്രന്ഥശാലാ ദിനം;ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ലൈബ്രറിയുടേയും വെബ്‌സൈറ്റ് ആരംഭിച്ചു

കൽപ്പറ്റഃ വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ലൈബ്രറിയുടേയും വെബ്‌സൈറ്റ് ആരംഭിച്ചു. ജില്ലയിലെ ഗ്രന്ഥശാലകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍, പദ്ധതി പദ്ധതിയേര പരിപാടികളെ കുറിച്ചുള്ള അറിയിപ്പുകള്‍, ഫോമുകള്‍ തുടങ്ങിയവ അടങ്ങുന്നതാണ് വെബ്‌സൈറ്റ്. വെബ്‌സൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കല്‍പ്പറ്റ എം എല്‍ എ സി കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി ബി സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ സുധീര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി […]

Continue Reading

കേന്ദ്ര സർക്കാർ നയത്തിനെതിരെ കിസാൻ സംഘർഷ് കോ -ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ ദേശവ്യാപക പ്രക്ഷോഭം നടത്തി

വെള്ളമുണ്ടഃ കർഷക ദ്രോഹവും ജനവിരുദ്ധവുമായ ഓർഡിനൻസുകൾ കൊണ്ടു വരുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ കിസാൻ സംഘർഷ് കോ -ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ ദേശവ്യാപകമായി ഇന്ന് പ്രതിഷേധ സമരം നടത്തി.മൂന്ന് ഓർഡിനൻസുകളാണ് കോവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സഹായകമായ അവശ്യ വസ്തു സംരക്ഷണ നിയമമാണ് ഭേദഗതി ചെയ്തത്. വൻകിട ഭൂവുടമകൾക്കും വിദേശ ഏജൻസികൾ ഉൾപ്പെടെയുള്ള കോർപ്പറേറ്റുകൾക്ക് അനുകൂലമായി ഭൂവിനിയോഗം,വിള സംഭണം, കാർഷിക വ്യാപാരം എന്നിവയിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതാണ് മറ്റ് രണ്ട് ഓർഡിനൻസുകൾ […]

Continue Reading

ഇനി ആർക്കെങ്കിലും ‘തറക്കല്ലിടൽ’നടത്താൻ താല്പര്യമുണ്ടങ്കിൽ‌ വരാം

പള്ളിക്കൽ: അംഗൻവാടി കെട്ടിട അവകാശവാദത്തിൽ പള്ളിക്കൽ പഞ്ചായത്തിൽ കെട്ടിടത്തിന്തറക്കല്ലിടൽ നടന്നത് രണ്ടുതവണ. 20ാം വാർഡിൽ പുന്നൊടിയിൽ അംഗൻവാടിയുടെ ശിലാസ്ഥാപന കർമമാണ് രണ്ടുതവണ നടന്നത്.ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ വകയിരുത്തി നിർമിക്കുന്ന അംഗൻവാടിക്ക് ഇടതുപക്ഷവാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് പി. മിഥുന കഴിഞ്ഞ വെള്ളിയാഴ്ച ശിലയിട്ടിരുന്നു. മുസ്ലിം ലീഗ് അംഗമായ കൊണ്ടോട്ടിബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി. ജമീല ഞായറാഴ്ചയും ഇതേ കെട്ടിടത്തിന് തറക്കല്ലിട്ടു.ഏതായാലും ഇനി ആരും തറക്കല്ലിടൽ കർമ്മത്തിന് ഉണ്ടാവില്ല എന്നാണ് നാട്ടുകാരുടെ പ്രതീക്ഷ

Continue Reading

കക്ഷി രാഷ്ട്രീയ വഴക്കുകളിലേക്ക് മതവിശ്വാസത്തെയും വിശുദ്ധഗ്രന്ഥത്തെയും വലിച്ചിഴക്കുന്നത് അപക്വവും അപകടകരവുമാണ്ഃഎസ്.വൈ.എസ്

കക്ഷി രാഷ്ട്രീയ വഴക്കുകളിലേക്ക് മതവിശ്വാസത്തെയും വിശുദ്ധഗ്രന്ഥത്തെയും വലിച്ചിഴക്കുന്നത് അപക്വവും അപകടകരവുമാണെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു. സ്വര്‍ണക്കടത്തുകേസില്‍ സമഗ്രമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സത്യം പുറത്തുവരികയും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യണം. അതിന് കാത്തിരിക്കാതെ തര്‍ക്കവും വാഗ്വാദവുമുണ്ടാക്കി, സൗഹൃദരാജ്യത്തെപ്പോലും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രാഷ്ട്രീയ, മാധ്യമ വിചാരണകളിലേക്കും വര്‍ഗീയ ധ്രുവീകരണങ്ങളിലേക്കും കാര്യങ്ങള്‍ എത്തിക്കുന്നത് ഭൂഷണമല്ല. അവധാനതയോടെ വിഷയത്തെ സമീപിക്കാന്‍ ഭരണ- പ്രതിപക്ഷങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്. കക്ഷി രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം എന്തും വിളിച്ചു പറഞ്ഞും ദുരുപദിഷ്ടമായ ആരോപണങ്ങള്‍ […]

Continue Reading

ആളുകൾക്ക് വാക്സിനിൽ വിശ്വാസ്യത കുറവുണ്ടെങ്കിൽ താൻ ആദ്യം വാക്സിൻ എടുക്കുമെന്ന് മന്ത്രി ഹർഷ് വർധൻ

2021 ന്റെ ആദ്യ പാദത്തോടെ കൊറോണ വൈറസ് വാക്സിൻ തയ്യാറായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. “സൺ‌ഡേ സാംവാദ്” എന്ന പരിപാടിയുടെ ഭാഗമായുള്ള ഒരു ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകൾക്ക് വാക്സിനിൽ വിശ്വാസ്യത കുറവുണ്ടെങ്കിൽ താൻ ആദ്യം വാക്സിൻ എടുക്കുമെന്ന് ഹർഷ് വർധൻ പറഞ്ഞു.

Continue Reading

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വരാന്തറപള്ളി സ്വദേശി തങ്കപ്പന്‍ (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ […]

Continue Reading

പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെയും ,ഐ.എ.ജി യുടെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി

കല്‍പ്പറ്റ:കല്‍പ്പറ്റയില്‍ പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെയും ,ഐ.എ.ജി യുടെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി.നിഥിന്‍ രാജ് ഐ.പി.എസ് രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കോവിഡ് മഹാമാരിയുടെ പ്രതിസന്ധിക്കിടയിലും ഇത്തരം മഹത്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂട്ടായ്മക്ക് അഭിനന്ദനമറിയിച്ചാണ് അദ്ദേഹം രക്തദാനത്തില്‍ പങ്കാളിയായത്.കല്‍പ്പറ്റ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അനില്‍ കുമാര്‍ എ.പി,പള്‍സ് സബ് ടീമായ വാളാട് കാരുണ്യ റെസ്‌ക്യൂ അംഗങ്ങള്‍, കേരള റീട്ടയില്‍ ഫുട് വെയര്‍ അസോസിയേഷന്‍ പ്രതിനിധികള്‍, പള്‍സ് വനിതാ ടീമംഗങ്ങള്‍ തുടങ്ങി 47 പേരുടെ രക്തമാണ് ക്യാമ്പിലൂടെ […]

Continue Reading