പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണ കരാര്‍ ടാറ്റ പ്രൊജക്ട്‌സിന്. 861.90 കോടി രൂപ ചെലവില്‍ കെട്ടിടം പൂര്‍ത്തീകരിക്കാനാണ് കരാര്‍

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണ കരാര്‍ ടാറ്റ പ്രൊജക്ട്‌സിന്. 861.90 കോടി രൂപ ചെലവില്‍ കെട്ടിടം പൂര്‍ത്തീകരിക്കാനാണ് കരാര്‍. 21 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.ഇപ്പോള്‍ നടക്കുന്ന വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രവൃത്തികള്‍ ആരംഭിക്കുമെന്നാണ് വിവരം. എല്‍ ആന്‍ഡ് ടി, ടാറ്റ പ്രൊജക്ട്‌സ്, ഷപൂര്‍ജി പല്ലോന്‍ജി ആന്‍ഡ് കമ്പനി എന്നീ കമ്പനികളാണ് അവസാനഘട്ട ലേലത്തില്‍ ഉണ്ടായിരുന്നത്. 865 കോടിയാണ് എല്‍ ആന്‍ഡ് ടി മുന്നോട്ടുവെച്ചത്.

Continue Reading

കോവിഡ് പശ്ചാത്തലത്തിൽ ടൂറിസം സാധ്യതകളെ കുറിച്ച് പ്രമുഖ ടൂറിസ്റ്റ് എക്സ്പേർട്ട് സൈഫ് വൈത്തിരി Wide Live News ൽ സംസാരിക്കുന്നു.അഭിമുഖം കാണാം..

Continue Reading

ബഫർ സോൺ – നിശബ്ദ കുടിയൊഴിപ്പിക്കൽ അനുവദിക്കില്ലഃ കാർഷിക പുരോഗമന സമിതി

കൽപറ്റഃ മലബാർ, ആറളം , കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ ഉൾപ്പെടുത്തി ബഫർസോൺ പ്രഖ്യാപിച്ച കേന്ദ്ര ഗവണ്മെന്റിന്റെ നയം തിരുത്തണമെന്ന് കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പിഎം ജോയ് പറഞ്ഞു കാർഷിക പുരോഗമന സമിതി വൈത്തിരി താലൂക്ക് കമ്മിറ്റി വൈത്തിരി ടെലഫോൺ എക്സ്ചേഞ്ച്നു മുൻപിൽ നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ പ്രദേശങ്ങളിൽ പരിസ്ഥിതി ലോല പ്രഖ്യാപനത്തിലൂടെ നിശബ്ദ കുടിയിറക്കലിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രലയം പിന്തുണനല്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.വനത്തിനു ചുറ്റും ബഫർസോൺ ഒരു കിലോമീറ്റർ […]

Continue Reading

ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പിണറായി വിജയന്‍

നിയമസഭാംഗത്വത്തിന്റെ അൻപതാം വാര്‍ഷികം ആഘോഷിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്ന് പിണറായി വിജയന്‍ എഴുതിയ കുറിപ്പില്‍ പറയന്നു. മാതൃഭൂമിയും മലയാള മനോരമയുമാണ് കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

Continue Reading

സമരാഭാസം പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മന്ത്രി കെ.ടി ജലീലിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരാഭാസം പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അപകീര്‍ത്തിപ്പെടുത്താന്‍ ദിവസവും പത്രസമ്മേളനം നടത്തുന്ന വ്യക്തിയാണ് ചെന്നിത്തല. ഖുറാന്റെ മറവില്‍ ജലീല്‍ സ്വര്‍ണ്ണം കടത്തിയെന്നത് പരിശോധിക്കണമെന്ന് പറഞ്ഞ ആളാണ് പി.കെ.കുഞ്ഞാലിക്കുട്ടി. ഇക്കൂട്ടരുടെ ആഹ്വാനപ്രകാരമാണ് നാട്ടില്‍ അരാജകത്വം അരങ്ങേറുന്നതെന്നും സിപിഎം ആരോപിക്കുന്നു.

Continue Reading

കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Continue Reading

ബത്തേരിയിലെ വ്യാപാരി ഹർത്താൽ വ്യപാരി ദ്രോഹമെന്ന് വ്യാപാരി വ്യവസായി സമിതി

സുൽത്താൻ ബത്തേരിയെ കണ്ടയ്മെന്റ് സോണിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപെട്ട് ഒരു വിഭാഗം വ്യാപാരികൾ പ്രഖ്യാപിച്ച ഹർത്താൽ വ്യാപാരികളോടും പൊതു സമൂഹത്തോടും ഉള്ള ദ്രോഹമാണ് വ്യാപാര വ്യവസായി സമിതി. കോവിഡിനെതിരെ ഒരു നാടാകെ പെരുതുമ്പോൾ ഇത്തരം കാര്യങ്ങളിൽ ജില്ലാ ഭരണകൂടവും, നഗരസഭാ അധികാരികളുമായി ചർച്ച നടത്തി വ്യപാരികളുടെ ആശങ്ക പരിഹരിക്കുന്നതിന് പകരം ഇത്തരം ജനദ്രോഹപരമായ തീരുമാനങ്ങൾ ജനങ്ങളെയും വ്യാപാരികളെയും കൂടുതൽ ബുദ്ധിമുട്ടിലാക്കുകയെ ഉള്ളു . വ്യാപാരി വ്യവസായി സമിതി യൂണിറ്റ് നേതാക്കാൾ നഗരസഭാ അധികൃതരുമായി ഇന്ന് ചർച്ച നടത്തുകയും […]

Continue Reading

നെഞ്ചുവേദനയെ തുടര്‍ന്ന് തടവു പ്രതി മരണപ്പെട്ടു

മാനന്തവാടി:ആനക്കൊമ്പ് കൈവശം വെച്ച് വില്‍പ്പനക്ക് ശ്രമിച്ച കേസിലെ പ്രതി തടവില്‍ കഴിയവെ മരിച്ചു. കുഞ്ഞോം കാട്ടിയേരി കോളനിയിലെ ചണ്ണക്കന്റെ മകന്‍ രാജു (34) ആണ് മരിച്ചത്.വയനാട് ജില്ലാ ജയിലിലായിരുന്ന രാജുവിന് ഇന്ന് 11 മണിയോടെ കടുത്ത നെഞ്ച് വേദന അനുഭവപ്പെടുകയും തുടര്‍ന്ന് ജയിലധികൃതര്‍ ജില്ലാശുപത്രി സാറ്റലൈറ്റ് കേന്ദ്രമായ വിന്‍സെന്റ് ഗിരി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

Continue Reading

മന്ത്രി കെ ടി ജലീലിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് ഇ.ഡി.

മന്ത്രി കെടി ജലീലിനെ ഇനി ചോദ്യം ചെയ്യില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വര്‍ണക്കടത്ത് കേസിലല്ല മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുത്തത്. സ്വത്തം വിവരം സംബന്ധിച്ച പരാതിയിലാണ് മൊഴിയെടുത്തതെന്നും ഇഡി അറിയിച്ചു .മന്ത്രി കെ ടി ജലീലിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് ഇഡി വ്യക്തമാക്കി.ഖുറാന്‍ കൊണ്ടുവന്നതില്‍ അവ്യക്തതയില്ല. യുഎഇയില്‍ നിന്നും കൊണ്ടുവന്നത് ഖുറാന്‍ മാത്രമായിരുന്നുവെന്നും ഇഡി വ്യക്തമാക്കി. ഖുറാന്‍ എവിടെയാണ് ഉള്ളതെന്ന് പരിശോധിച്ചിട്ടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റു വൃത്തങ്ങൾ വ്യക്തമാക്കി.

Continue Reading

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തോട് അടുക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,809 പേർക്കാണ് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് രോ​ഗം സ്ഥിരീകരിച്ചവുരുടെ എണ്ണം 49,30,236 ആയി ഉയർന്നു.കോവിഡ് മരണ സംഖ്യയും ഓരോ ദിവസവും ഉയരുകയാണ്. ഒരു ദിവസം ആയിരത്തിൽ കൂടുതൽ ആളുകളാണ് രാജ്യത്ത് കോവിഡ് മൂലം മരിക്കുന്നത്. ഇന്നലെ മാത്രം 1054 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 80,776 ആയി ഉയർന്നു.

Continue Reading