ആറ് കൊല്ലത്തിന് ശേഷം ജോര്‍ജുകുട്ടിയും ഫാമിലിയും; ദൃശ്യം സെക്കന്‍ഡ് തൊടുപുഴയിലേക്ക്
‘ദൃശ്യം 2’ സെറ്റിൽ നിന്നും ലേറ്റസ്റ്റ് ചിത്രവുമായി സംവിധായകൻ ജീത്തു ജോസഫ്. മോഹൻലാൽ, മീന, അൻസിബ, എസ്തർ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബർ 21നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ആദ്യഘട്ടം കൊച്ചിയിലും പിന്നീട് തൊടുപുഴയിലുമായാണ് ചിത്രീകരണം. രണ്ടാം ഘട്ട ചിത്രീകരണത്തിനായി ടീം തൊടുപുഴയിലേയ്ക്ക് തിരിക്കും.
Continue Reading