രാജ്യത്ത് കോവിഡ് ബാധിതര്‍ 67 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിതര്‍ 67 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 72,049 പേര്‍ക്ക് രോഗബാധ ഉണ്ടായി. ഇതോടെ രോഗബാധിതരുടെ എണ്ണം 67,57,132 ആയി ഉയര്‍ന്നു.ഈ സമയത്ത് 986 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 9,07,883 പേര്‍ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നു. 57,44,694 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1,04,555 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 11,99,857 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 8,22,71,654 സാമ്പിളുകള്‍ […]

Continue Reading

കോവിഡ് രോഗപ്രതിരോധ കുത്തിവെപ്പ് തയ്യാറാകുന്ന മുറയ്ക്ക് മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ഖത്തർ

കോവിഡ് മഹാമാരിയെ ചെറുക്കാനുള്ള പോരാട്ടത്തിലാണ് ഓരോ രാജ്യങ്ങളും. കോവിഡ് രോഗപ്രതിരോധ കുത്തിവെപ്പ് തയ്യാറാകുന്ന മുറയ്ക്ക്മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ഖത്തറിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡിനെതിരെയുള്ള വാക്‌സിൻ കണ്ടെത്തുന്നതിനായി അശ്രാന്ത പരിശ്രമത്തിലാണ് മിക്ക രാജ്യങ്ങളും. ഖത്തറിലും പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി ആരോഗ്യ മന്ത്രാലയം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഒരു പക്ഷെ ആഴ്ച്ചകള്‍ക്കകം തന്നെ ഇത് സാധ്യമായേക്കാമെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ ഡോ അബ്ധുല്‍ ലത്തീഫ് അല്‍ ഖാല്‍ വ്യക്തമാക്കി. അതേ സമയം സാര്‍സ് കോവിഡ് […]

Continue Reading

മലബാറിന്റെയാകെ വികസനകുതിപ്പിന് തുരങ്കപാത ആക്കം കൂട്ടും

കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ – കല്ലാടി- മേപ്പാടി തുരങ്കപാത പദ്ധതിക്ക് തുടമായി. 900 കോടി രൂപയാണ് നിലവില്‍ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള 658 കോടി രൂപയ്ക്ക് ഭരണാനുമതിയായി. സര്‍വേയും, സാങ്കേതിക പഠനവും പൂര്‍ത്തിയായാല്‍ മാത്രമേ അന്തിമ ചെലവ് കണക്കാക്കാനാവൂ. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ അനുവദിക്കുംചെലവ് പ്രതീക്ഷിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള 658 കോടി രൂപയ്ക്ക് ഭരണാനുമതിയായി. സര്‍വേയും, സാങ്കേതിക പഠനവും പൂര്‍ത്തിയായാല്‍ മാത്രമേ അന്തിമ ചെലവ് കണക്കാക്കാനാവൂ. കൂടുതല്‍ തുക […]

Continue Reading

രോഗവ്യാപനസാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രോഗവ്യാപനസാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം അണ്‍ലോക് മാര്‍ഗരേഖ ഇറക്കിയെങ്കിലും എല്ലാ കാര്യങ്ങളിലും ഇളവ് നല്‍കാനാവില്ല. രോഗനിയന്ത്രണത്തിന് കര്‍ക്കശനിലപാട് എടുക്കണമെന്നാണ് സര്‍വകക്ഷിതീരുമാനം– മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വിവരങ്ങള്‍ പങ്കുവയ്ക്കാനായി ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തിൽ രാജ്യത്തെ അണ്‍ലോക്ക് 5.0 യുമായി ബന്ധപ്പെട്ടുള്ള ഇളവുകളിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. അണ്‍ലോക്ക് 5.0 നിര്‍ദ്ദേശത്തിലുള്ള ഇളവുകൾ നടപ്പിലാക്കണം എന്നത് തന്നെയാണ് സംസ്ഥാന സർക്കാരിന്‍റെ ആഗ്രഹം.

Continue Reading

ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടനടി നീക്കം ചെയ്യണം; മുന്നറിയിപ്പുമായി ഗൂഗിള്‍

ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് 17 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു. ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവരോട് എത്രയും വേഗം അവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ഗൂഗിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ജോക്കര്‍ സ്‌പൈവെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ എത്തിയിരിക്കുന്നത്.നേരത്തെയും ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയ ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു. […]

Continue Reading

വയനാട്ടിലേക്കുള്ള തുരങ്കം എങ്ങനെ തീരുമാനിച്ചു?

വയനാട്ടിലേക്കുള്ള തുരങ്കം എങ്ങനെ തീരുമാനിച്ചു? വയനാട്ടിലേക്ക് പോകാൻ താമരശ്ശേരി ചുരം ഒഴിവാക്കി മലതുരന്നു നീണ്ട തുരങ്കമുണ്ടാക്കാൻ തീരുമാനിച്ചിരിക്കുകയാണ് പിണറായി വിജയൻ സർക്കാർ. വികസനത്തെ തുരങ്കം വെയ്ക്കാൻ സമ്മതിക്കില്ലെന്ന് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. വനമേഖല ഉൾപ്പെടെയുള്ള വലിയ മല തുരന്നാണ് തുരങ്കം ഉണ്ടാക്കേണ്ടത്.വനംമന്ത്രാലയത്തിന്റെ അനുമതിയോ പാരിസ്ഥിതിക അനുമതിയോ കിട്ടാൻ അപേക്ഷ പോലും കൊടുക്കും മുൻപ് പദ്ധതി പൂർത്തിയാക്കും എന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ദാ, നിർമ്മാണ ഉദ്ഘാടനവും കഴിഞ്ഞു. ഒരു പദ്ധതി വേണോ വേണ്ടയോ എന്നറിയാൻ സാമ്പത്തികമായും പാരിസ്ഥിതികമായും […]

Continue Reading

പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സ്ത്രീകള്‍ക്കെതിരെ യു ട്യൂബ് ചാനലിലൂടെ മോശം പരമാര്‍ശം നടത്തിയ വിജയ് പി. നായര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഭാഗ്യലക്ഷ്മി പറയുന്നു.വിജയ് പി. നായര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. സൈബര്‍ നിയമത്തില്‍ വകുപ്പില്ലെന്നും പൊലീസ് പറഞ്ഞു.സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തരമായി നിയമനിര്‍മ്മാണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സ്ത്രീകള്‍ നല്‍കിയ സൈബര്‍ പരാതിയില്‍ എത്ര കേസുകളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സ്ത്രീകളെ ആക്ഷേപിക്കുന്ന വീഡിയോ പ്രചരിപ്പിച്ച […]

Continue Reading

ആദം ജോണിലെ  നായിക മിഷ്ടി മരിച്ചെന്ന് വ്യാജ വാർത്ത;  പ്രതികരണവുമായി  താരം

ബം​ഗാളി നടി മിഷ്തി മുഖർജി  മരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ  വാർത്തയായിരുന്നു. എന്നാൽ  ചില മാധ്യമങ്ങൾ മരിച്ചത് നടി മിഷ്ടി ചക്രവർത്തിയാണെന്നാണ്വാർത്ത നൽകിയത്.ഇപ്പോഴിതാ  ഇതിനെതിരെ   പ്രതികരിച്ചിരിക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് മരിച്ചത് താനല്ല എന്ന് താരം അറിയിക്കുന്നത്.“ചില വാർത്തകൾ പറയുന്ന പ്രകാരം  ഞാനിന്ന് മരിച്ചു…ദൈവാനു​ഗ്രഹം കൊണ്ട് ഇപ്പോൾ  ആരോ​ഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാൾ ജീവിക്കാനുണ്ട്”. വ്യാജ വാർത്തകൾക്കെതിരേ മിഷ്ടി കുറിച്ചു. ആദം ജോൺ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മിഷ്ടി.

Continue Reading

റഷ്യയില്‍ നിന്നും അത്യാധുനിക യുദ്ധ ടാങ്കുകള്‍ വാങ്ങാനൊരുങ്ങുകയാണ് ഇന്ത്യ

റഷ്യയില്‍ നിന്നും അത്യാധുനിക യുദ്ധ ടാങ്കുകള്‍ വാങ്ങാനൊരുങ്ങുകയാണ് ഇന്ത്യ. രണ്ട് ഡസന്‍ ടാങ്കുകളാണ് ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ടാങ്കുകള്‍ നിയന്ത്രണ രേഖയിലെ ഉയരം കൂടിയ പ്രദേശങ്ങളില്‍ വിന്യസിക്കുന്നതിന് പരിമിതികൾ ഏറെയുണ്ട്. ഭരണകൂടുതലാണ് പരിമിതികൾ സൃഷ്ടിക്കുന്നത്. അതിനാൽ തന്നെ റഷ്യയുടെ പക്കൽ നിന്നും നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള സ്പ്രൂട്ട് എസ്.ഡി.എം1 യുദ്ധ ടാങ്ക് വാങ്ങുകയെന്നതാണ് ഇന്ത്യയുടെ പദ്ധതി.എന്നാൽ, റഷ്യയുമായുള്ള കരാർ യാഥാർഥ്യമാകുന്നതിനു മുൻപ് ഇന്ത്യയിൽ തന്നെ പരീക്ഷണങ്ങൾ നടത്തുന്നതിന് ഇന്ത്യ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരങ്ങൾ. 24 ടാങ്കുകളാകും […]

Continue Reading

മന്ത്രിതല സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സുദര്‍ശന്‍ ടിവിക്ക് അവസരം നല്‍കണമെന്ന് കേന്ദ്രം

മന്ത്രിതല സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സുദര്‍ശന്‍ ടിവിക്ക് അവസരം നല്‍കണമെന്നും വാര്‍ത്താവിതരണ മന്ത്രാലയത്തിന് ചാനലിന്റെ ഭാഗം കേള്‍ക്കണമെന്നും കേന്ദ്ര സർക്കാർ. സുദര്‍ശന്‍ ടിവിയുടെ യുപിഎസ്സി ജിഹാദ് പരിപാടിയില്‍ മന്ത്രിതല സമിതി മാറ്റങ്ങള്‍ നിര്‍ദേശിച്ചുവെന്ന വിവരം സുപ്രീംകോടതിയിലാണ് അറിയിച്ചത്. അതേസമയം, സുദര്‍ശന്‍ ടി.വിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി ഈ മാസം 26 ലേയ്ക്ക് മാറ്റിവച്ചു. മറ്റുള്ളവരിൽ പ്രകോപനമുണ്ടാക്കുന്ന രീതിയിലാണ് ടിവിയിലെ പരിപാടിയുടെ അവതരണമെന്നും ഒരു പ്രത്യേക സമുദായം ബ്യൂറോക്രസിയിലേക്ക് നുഴഞ്ഞുക്കയറുന്നുവെന്ന തരത്തിലാണ് പരിപാടികളെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേരത്തെ തന്നെ […]

Continue Reading