രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കും; സർക്കാരിന്റെ ആശ്വാസപ്രഖ്യാപനം

മൊറട്ടോറിയം കാലയളവിലെ രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ. ഉത്സവ സീസണിനു മുന്നോടിയായാണ് സർക്കാരിന്റെ ആശ്വാസ പ്രഖ്യാപനം. മൊറട്ടോറിയം ഇല്ലാത്തവർക്കും ഇത് ബാധകമാകും. കോവിഡ് മഹാമാരിയെ തുടർന്ന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ രണ്ടു കോടി രൂപ വരെയുള്ളവരുടെ പലിശ ഇളവ് നടപ്പാക്കാൻ സമയം അനുവദിക്കണമെന്ന് സർക്കാർ വാദം സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് പ്രഖ്യാപനം. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസത്തിന് എക്‌സ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൊയതുവിള സ്വദേശിനി ശോഭന കുമാരി (54), മലയിന്‍കീഴ് സ്വദേശി സോമശേഖരന്‍ […]

Continue Reading

വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു അവസരം കൂടി. ഒക്‌ടോബര്‍ 1ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ അന്തിമ വോട്ടര്‍പട്ടിക ഒക്‌ടോബര്‍ 1ന് പ്രസിദ്ധീകരിച്ചിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ ഒഴിവാക്കുന്നതിനും ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 […]

Continue Reading

പിൻസീറ്റ് യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈൻസ് റദ്ദാക്കും

ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനു പുറമേ ലൈസൻസും റദ്ദാക്കാൻ ഉത്തരവ്. കേന്ദ്ര മോട്ടോർ വാഹനത്തിലെ ശിപാർശ അടുത്ത മാസം ഒന്നു മുതൽ ശക്തമായി നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ അജിത് കുമാർ ഉത്തരവിട്ടു. നിയമപ്രകാരം ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനം ഓടിക്കുന്ന ആളിന്റെ ലൈസന്‍സ് അയോഗ്യത കല്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം ഉണ്ടെന്ന് ഗതാഗത കമ്മീഷണര്‍ എം ആര്‍ അജിത്കുമാര്‍ അറിയിച്ചു. ഹെൽമെറ്റ് ധരിക്കാത്തവരുടെ ലൈസൻസ് മൂന്നു മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനാണ് ഉത്തരവ്. പിൻസീറ്റ് യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചില്ലെങ്കിലും […]

Continue Reading

മണ്ണിനെ സ്നേഹിച്ച പ്രവാസി എം.എ.ബഷീർ എളേറ്റിൽ നേതൃത്വം നൽകുന്ന ബ്രീസ്‌ലാൻഡ് ഫാം ടൂറിസം പദ്ധതികളുടെ സവിശേഷതകൾ കാണാം..

കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് അറബിക്കടലും അതിര് തീർക്കുന്ന കേരള മണ്ണ് കോവിഡ് കാലത്തെ അതിജീവിക്കാൻ കരുത്താർജ്ജിച്ചിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഫാം ടൂറിസം എന്ന ആശയം പുതിയതല്ലെങ്കിലും ഈ കാലഘട്ടത്തിൽ പ്രസക്തമായ ഒരു ടൂറിസം വകഭേദം ആണ്. ടൂറിസം മേഖല ആകെ സ്തംഭിച്ചു നിൽക്കുന്ന ഈ കാലത്തിൽ കേരളത്തിന്റെ നെടുംതൂണുകളായ കൃഷിയും ടൂറിസവും പരസ്പരം താങ്ങും തണലും ആകേണ്ടാതായിട്ടുണ്ട്. പ്രകൃതിയുടെ തലോടലും ശിക്ഷയും ഏറ്റു വാങ്ങിയിട്ടുള്ള കേരളത്തിൽ വെള്ളപ്പൊക്കം സംഹാരതാണ്ഡവം ആടിയിട്ട് അധികം നാളായിട്ടില്ല. ഇതിന്റെ ദുരിതം […]

Continue Reading

വാട്‌സ്ആപ് ഇല്ല, മേക്കപ്പ് ഇടാതെ ഫോട്ടോ പോസ്റ്റ് ചെയ്യും; ചര്‍ച്ചയായി രജിഷ വിജയന്റെ സ്‌റ്റോറികള്‍

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് രജിഷ വിജയന്‍. കോവിഡ് ലോക്ഡൗണിനിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു താരം. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ ഉത്തരവുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നിലവിലെ വാട്‌സ്ആപ്പ് ഡിപി എന്താണ് എന്നായിരുന്നു ചോദ്യം. താന്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാറില്ല എന്ന മറുപടിയാണ് രജിഷ നല്‍കിയിരിക്കുന്നത്. മലയാള സിനിമയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി എന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്. […]

Continue Reading

ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിന് ഇടപെടാൻ രാഹുൽ ഗാന്ധിക്ക് നിവേദനം നല്‍കി

മാനന്തവാടിഃ നമ്മുടെ രാജ്യത്തെ 75 ഓളം ആസ്പിരേഷൻ ജില്ലകളിലെ ഗവൺമെന്‍റ് ജില്ലാ ആശുപത്രികളെ അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജുകളാക്കി മാറ്റുവാനുള്ള കേന്ദ്ര ഗവര്‍ണമെന്‍റിന്‍റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലാ ആശുപത്രിയും അപ്ഗ്രേഡ് ചെയ്ത് മെഡിക്കൽ കോളേജായി ഉയർത്തുവാൻ രാഹുൽ ഗാന്ധിക്ക് നിവേദനം നല്‍കി ആസ്പിരേഷൻ ജില്ലയായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ജില്ലയാണ് വയനാട്. നമ്മുടെ രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന, ആകെ 3 നിയോജക മണ്ഡലങ്ങളിൽ രണ്ടെണ്ണവും സംവരണ മണ്ഡലമായ, ചുരത്തിൽ അനുഭവപ്പെടുന്ന […]

Continue Reading

സംസ്ഥാനത്ത് കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാൻ നടപടിയെന്ന് കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ

സംസ്ഥാനത്ത് കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാൻ നടപടിയെന്ന് കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ. നാഫെഡിൽ നിന്ന് സാവള വാങ്ങി കുറഞ്ഞ വിലയ്ക്ക് നൽകാൻ കൃഷി വകുപ്പ് നടപടി തുടങ്ങിയെന്ന് അദ്ദേഹം അറിയിച്ചു. 100 ടൺ സാവളയാണ് നാഫെ‍ഡിൽ നിന്ന് വാങ്ങുന്നത്. കിലോക്ക് 45 രൂപക്ക് ഹോർട്ടികോർപ്പ് വഴി വിതരണം ചെയ്യും. സംഭരണവിലക്ക് തന്നെ സവാള കിട്ടിയാൽ കിലോക്ക് 35 രൂപക്ക് നൽകുമെന്നും മന്ത്രി സുനി‌ൽകുമാർ പറഞ്ഞു.ഹോർട്ടികോർപ്പ് വഴി പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം […]

Continue Reading

‘വേണ്ടപ്പോള്‍ മുന്നില്‍നിര്‍ത്തും, അവസരങ്ങള്‍ വരുമ്പോള്‍ മാറ്റി നിര്‍ത്തും’; വി.എസിന് നേര്‍ന്ന ആശംസക്കു ശോഭാസുരേന്ദ്രന് ട്രോള്‍

വി.എസ്. അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് ട്രോള്‍. വേണ്ടപ്പോള്‍ മുന്നില്‍നിര്‍ത്തുകയും, അവസരങ്ങള്‍ വരുമ്പോള്‍ മാറ്റിനിര്‍ത്തുകയും ചെയ്യുന്ന പാര്‍ട്ടിയില്‍ ആശയങ്ങള്‍ക്കും പ്രത്യായശാസ്ത്രത്തിനും വേണ്ടി നിലകൊള്ളുന്ന വി.എസ് അച്യുതാനന്ദന് ആശംസകള്‍ എന്നതായിരുന്നു ശോഭ സുരേന്ദ്രന്റെ പോസ്റ്റ്. ബി.ജെ.പിയിലെ സ്വന്തം അവസ്ഥയെക്കുറിച്ചാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞതെന്നാണ് പോസ്റ്റിന് കീഴെയുള്ള കമന്റുകള്‍. ശോഭ സുരേന്ദ്രന്റെ അവസ്ഥയാണ് പറഞ്ഞത്, സാരമില്ല എല്ലാം ഒരുനാള്‍ ശരിയാകും. ഈ ക്രൂരത ചെയ്തവരോട് ദൈവം ചോദിക്കും,ബി.ജെ.പിയിലും ഇതാണ് […]

Continue Reading

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 76,51,108 ആയി. 54,044 പേര്‍ക്കാണ് 24 മണിക്കൂറിനിടെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 76,51,108 ആയി. 54,044 പേര്‍ക്കാണ് 24 മണിക്കൂറിനിടെ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ മൂലം 717 മരണമാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതലാണ്.നിലവില്‍ 7,40,090 പേരാണ് ചികിത്സയിലുള്ളത്. 61,775 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ കോവിഡ് മുക്തി നേടിയവര്‍ 67,95,103 ആയി. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം രോഗികളുള്ളത്. തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവടങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.

Continue Reading