ഡി.വൈ.എഫ്.ഐ സ്ഥാപകദിനം

യൗവനതീക്ഷ്ണമായ സമരഭൂമികയിൽ ഡി.വൈ.എഫ്.ഐ രൂപം കൊണ്ടിട്ട് നാല് പതിറ്റാണ്ട് പൂർത്തിയാവുന്നു. അടിയന്തിരാവസ്ഥക്കെതിരായ ഐതിഹാസികമായ ജനാധിപത്യപോരാട്ടത്തിന്റെ സമരാവേശം ജ്വലിച്ചുനിന്ന കാലത്ത് 1980 നവംബർ 3 ന് ഗദ്ദർ വിപ്ലവകാരി കർത്താർസിംഗ് സരഭയുടെ ഹൃദയരക്തം വീണു ചുവന്ന ലുധിയാനയിലാണ് ഡി.വൈ.എഫ്.ഐ ജന്മം കൊള്ളുന്നത്.“എല്ലാവർക്കും വിദ്യാഭ്യാസം എല്ലാവർക്കും തൊഴിൽ” എന്ന മുദ്രാവാക്യമുയർത്തി പോരാട്ടമേറ്റെടുത്ത ഡി.വൈ.എഫ്.ഐയുടെ സമരചരിത്രവും തുടരുന്ന സാമൂഹ്യ ഇടപെടലുകളും സമാനതകളില്ലാത്തതാണ്. ഡി.വൈ.എഫ്.ഐ സ്ഥാപക ദിനമായ ഇന്ന് സംസ്ഥാന വ്യപകമായി പ്രവർത്തകർ സ്ഥാപക ദിനം ആചരിക്കുകയാണ്. കൽപ്പറ്റ ടൗണിൽ ഡി.വൈ.എഫ്.ഐ വയനാട് […]

Continue Reading

ന്യൂസിലന്റ് മന്ത്രിസഭയില്‍ അംഗമായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങൾ നേർന്ന് മുഖ്യമന്ത്രി

ന്യൂസിലന്റ് മന്ത്രിസഭയില്‍ അംഗമായ ആദ്യത്തെ ഇന്ത്യന്‍ വംശജ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികള്‍ക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണെന്ന് പറഞ്ഞു. ദീർഘകാലമായി ലേബർ പാർട്ടിയിൽ പ്രവർത്തിക്കുന്ന പ്രിയങ്കയ്ക്ക് സാമൂഹിക വികസനം, സന്നദ്ധ മേഖല, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി സ്ഥാനം കൂടെ അവർ വഹിക്കുന്നുണ്ട്. അതേസമയം, കോവിഡ് പ്രതിരോധം വളരെ മികച്ച രീതിയിൽ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലൻ്റ്. മാതൃകാപരമായ അത്തരം പ്രവർത്തനങ്ങളുമായി ആ […]

Continue Reading

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണം, നിലപാട് പറഞ്ഞത് മദ്രാസ് ഹൈക്കോടതി

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണമെന്ന നിലപാടുമായി മദ്രാസ് ഹൈക്കോടതി രംഗത്ത്. ജസ്റ്റിസ് എൻ. കൃപാകരൻ, ജസ്റ്റിസ് ബി. പുകഴേന്തി എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ തൂക്കിക്കൊന്നാൽ മാത്രമേ അഴിമതി അവസാനിപ്പിക്കാൻ കഴിയൂ എന്നാണ് നിലപാട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതിയെ കുറിച്ച് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ഈ മറുപടി. ജസ്റ്റിസ് എൻ. കൃപാകരൻ, ജസ്റ്റിസ് ബി. പുകഴേന്തി എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് അഴിമതിക്കാരെ തൂക്കിക്കൊല്ലണമെന്ന ആവശ്യം ഉന്നയിച്ചത്.

Continue Reading

നിരന്തരമായി ശല്യം ചെയ്യുന്നു; ഉത്തർപ്രദേശിൽ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയെ പരസ്യമായി കൈകാര്യം ചെയ്ത് കാല് പിടിപ്പിച്ച് യുവതികൾ

ലക്‌നൗഃനിരന്തരമായ ശല്യം സഹിക്കാൻവയ്യാതെ ഉത്തര്‍പ്രദേശിലെ കോൺഗ്രസ്സ് ജലാവ് ജില്ലാ പ്രസിഡന്റിനെ പരസ്യമായി കൈകാര്യം ചെയ്ത് യുവതികൾ. ഇയാളെ തല്ലുന്നതിന്റെയും കാല് പിടിച്ചു മാപ്പ് പറയിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു കോണ്‍ഗ്രസ് അധ്യക്ഷന്‍ അനൂജ് മിശ്രയെയാണ് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ശനിയാഴ്ച ഒറായിലെ റെയില്‍വെ സ്റ്റേഷന്‍ റോഡിലാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കോണ്‍ഗ്രസ് നേതാവ് തങ്ങളെ നിരന്തരം ഫോണില്‍ വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മിശ്രയെ മര്‍ദ്ദിച്ച മായ, വര്‍ഷ എന്നിവര്‍ […]

Continue Reading

ജി.എസ്.ടി നിയമ വ്യവസ്ഥയിലെ കരിനിയമങ്ങൾക്കെതിരെ ഉപവാസം നടത്തി

കൽപ്പറ്റഃകേരളത്തിലെ ഫർണിച്ചർ മേഖലയിലെ ഒരേ ഒരു സംഘടന “FUMMA” സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ജി.എസ്. ടി നിയമ വ്യവസ്ഥയിലെ കരിനിയമങ്ങൾക്കെതിരെ ജില്ലയിൽ ഉപവാസ സമരം നടത്തി. കൽപ്പറ്റ ജി.എസ്.ടി കമ്മീഷൻ ഓഫീസിനു മുൻപിൽ നടത്തിയ സമരപരിപാടി FUMMA ജില്ലാ പ്രസിഡൻറ് കെ.കെ.എസ് നായർ ഉദ്ഘാടനം ചെയ്തു. FUMMA വയനാട് ജില്ലാ സെക്രട്ടറി ഹാരിസ് ഹൈടെക് അധ്യക്ഷത വഹിച്ചു. സ്വാഗതം ജില്ലാ ട്രഷറർ വിനൂജിയും നന്ദി ന്യൂ ടെക് നൗഷാദും പറഞ്ഞു. സമരത്തിന്റെ ഭാഗമായി 11 ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന […]

Continue Reading

നൂറ്​ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ ഒമാനില്‍ വിസയില്ലാതെ പ്രവേശനം അനുവദിക്കും.

നൂറ്​ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ ഒമാനില്‍ വിസയില്ലാതെ പ്രവേശനം അനുവദിക്കും. ധനകാര്യ മന്ത്രാലയം തിങ്കളാഴ്​ച പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ്​ ഇക്കാര്യം അറിയിച്ചത്​. ടൂറിസം മേഖലക്ക്​ കരുത്ത്​ പകരുന്നതിന്​ ഒപ്പം വിദേശ ടൂറിസ്​റ്റുകളെ രാജ്യത്തേക്ക്​ ആകര്‍ഷിക്കുന്നതിന്റെ കൂടി ഭാഗമായാണ്​ വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള തീരുമാനമെന്ന്​ ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവഴി ദേശീയ സമ്പദ്​ഘടനയില്‍ ടൂറിസം മേഖലയുടെ വിഹിതം ഉയര്‍ത്താന്‍ സാധിക്കും. ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന്​ നികുതി ഈടാക്കുമെന്നതാണ്​ മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. 2022 മുതലാണ്​ വരുമാന […]

Continue Reading

കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂര്‍ 195, ഇടുക്കി 60, കാസര്‍ഗോഡ് 58, വയനാട് 46, പത്തനംതിട്ട 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആലങ്കോട് സ്വദേശി രാജപ്പന്‍ ചെട്ടിയാര്‍ […]

Continue Reading

രാംവിലാസ് പാസ്വാൻ്റെ മരണം; മകനും എൽജെപി നേതാവുമായ ചിരാഗ് പസ്വാനെതിരെ സംശയങ്ങൾ നീളുന്നു, മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഹിന്ദുസ്ഥാനി മോര്‍ച്ച

പട്‌ന: എൽജെപി നേതാവ് റാം വിലാസ് പാസ്വാന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവിശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. രാംവിലാസ് പാസ്വാന്റെ മകനും എൽജെപി നേതാവുമായ ചിരാഗ് പസ്വാനെ വിഷയത്തിൽ ചോദ്യം ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.രാം വിലാസ് പാസ്വാന്റെ മരണ വാര്‍ത്ത കേട്ട് ഈ രാജ്യം ഞെട്ടി. എന്നാല്‍ അവസാന ചടങ്ങുകള്‍ക്ക് ശേഷം പിറ്റേ ദിവസം നടന്ന ഒരു ഷൂട്ടിങ്ങില്‍ എല്‍ ജെ പി മേധാവി ചിരാഗ് പാസ്വാന്‍ വളരെ സന്തോഷവാനായി […]

Continue Reading

സംസ്ഥാനത്ത് നാളെ മുതല്‍ തുലാവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം

സംസ്ഥാനത്ത് നാളെ മുതല്‍ തുലാവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്തെ മലയോര ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും ആറ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യതയെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസമില്ല.

Continue Reading

മുതിര്‍ന്ന നേതാക്കളുടെ പരിഭവം ഉള്‍ക്കൊളളുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍

മുതിര്‍ന്ന നേതാക്കളുടെ പരിഭവം ഉള്‍ക്കൊളളുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. പദവി ലഭിക്കാത്തതില്‍ ചിലര്‍ക്ക് വിഷമം ഉണ്ടാകാം. എല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. തലമുറമാറ്റം വരുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ വരാം. ആരെങ്കിലും കേന്ദ്രനേതൃത്വത്തിന് പരാതി അയച്ചതായി കരുതുന്നില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാര്‍ വാദം പൊളിഞ്ഞെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസും മുഖ്യമന്ത്രിയുടെ പ്രതിപുരുഷനും പ്രതിക്കൂട്ടിലായി. സി.ബി.ഐ അന്വേഷണത്തിന് തുരങ്കം വച്ചത് കുറ്റവാളികളെ രക്ഷിക്കാനെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു

Continue Reading