നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്റര്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് സന്ദര്‍ശിച്ചു

വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ ഏക കാന്‍സര്‍ കെയര്‍ സെന്ററായ നല്ലൂര്‍നാട് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആരോഗ്യ- വനിതാ, ശിശുവികസന വകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് സന്ദര്‍ശിച്ചു. വികസനം തേടുന്ന ആശുപത്രിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ സന്ദര്‍ശനം. ട്രൈബൽ ആശുപത്രിക്ക് പ്രത്യേക പരിഗണന നൽകുമെന്നും 24 മണിക്കൂർ കിടത്തി ചികിത്സ നൽകുന്നതിനുള്ള ഐ.പി. തുടങ്ങാനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.മലയോര ജില്ലയില്‍ പട്ടികവര്‍ഗക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കാന്‍സര്‍ രോഗികളുടെ ആശ്വാസ കേന്ദ്രമായ നല്ലൂര്‍നാട് ആശുപത്രിയില്‍ […]

Continue Reading

വിവാദ കാർഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന്‌ പ്രധാനമന്ത്രി

ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാന. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കർഷർ സമരം തുടരുന്ന പശ്ചാത്തലത്തിൽ നിയമം നടപ്പിലാക്കി ഒരുവർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും മോദി അറിയിച്ചു. പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽകൂടിയാണ് കേന്ദ്രസർക്കാർ നിർണായക തീരുമാനമെടുത്തത്.

Continue Reading

ജില്ലയില്‍ 289 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (18.11.21) 289 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 315 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 288 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.62  ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 130154 ആയി. 126918 പേര്‍ രോഗമുക്തരായി. നിലവില്‍ 2347 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2201 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.  പുതുതായി […]

Continue Reading

‘പ്രേതം’ പിന്തുടരുന്നു!ഗൂഡല്ലൂരിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്​ത നിലയിൽ

ചെന്നൈ: തമിഴ്​നാട്ടിലെ ഗൂഡല്ലൂരിൽ പ്രേതഭീതിയെ തുടർന്ന്​ പൊലീസുകാരൻ ആത്മഹത്യ ചെയ്​തു. 33കാരനായ പ്രഭാകരനെയാണ്​ പൊലീസ്​ ക്വാർ​ട്ടർസിൽ മരിച്ച നിലയിൽ ​കണ്ടെത്തിയത്​. കല്ലാക്കുറിച്ചി ജില്ലയിലെ പെരുമ്പാക്കം സ്വദേശിയാണ്​ ഇദ്ദേഹം. ഇയാൾക്ക്​ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്​. ഭാര്യ വിഷ്​ണുപ്രിയയും കുട്ടികളും അടുത്ത ബന്ധുവിന്‍റെ വിവാഹത്തിന്​ പോയി മടങ്ങിയെത്തിയപ്പോഴാണ്​ പ്രഭാകരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്​. അയൽവാസികൾ ഗൂഡല്ലുർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രഭാകരന്‍റെ മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി അയച്ചു. ഗൂഡല്ലൂർ ന്യൂ ടൗൺ പൊലീസ്​ കേസെടുത്ത്​ അന്വേഷണവും ആരംഭിച്ചു.

Continue Reading

ചീങ്കണ്ണിയെ ആലിംഗനം ചെയ്ത് യുവതി; അവസാനം സംഭവിച്ചത്..

ചീങ്കണ്ണിയെ ആലിംഗനം ചെയ്യുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഒരു ഉരഗ മൃഗശാലയിലെ കെയര്‍ടേക്കറാണ് ഈ സാഹസത്തിന് ഒരുങ്ങിയത്. ഡാര്‍ത്ത് ഗേറ്റര്‍ എന്ന കൂറ്റന്‍ ചീങ്കണ്ണിയെയാണ് ജീവനക്കാരി കെട്ടിപ്പിടിക്കുന്നത്. വര്‍ഷങ്ങളായി യുവതിക്ക് ചീങ്കണ്ണിയോടുള്ള ആത്മബന്ധമാണ് ഈ ധൈര്യത്തിന് പിന്നില്‍. യുവതിയുടെ അടുത്തേക്ക് ചീങ്കണ്ണി ഇഴഞ്ഞ് നീങ്ങുന്നത് വീഡിയോയിൽ കാണാം. 

Continue Reading

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 36,800. ഗ്രാമിന് പത്ത് രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4600 രൂപ. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. ഇന്നലെ പവന് വില 200 രൂപ കുറഞ്ഞു. പിന്നാലെയാണ് ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം […]

Continue Reading

ന്യൂനപക്ഷ സ്‌കോളർഷിപ്പ്

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് (റിന്യൂവൽ) പുതുക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.2020-21 അധ്യയന വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കലിന് അവസരം. ബിരുദ വിദ്യാർത്ഥിനികൾക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 6,000 രൂപ വീതവും, പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്റ്റൈപന്റ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ് […]

Continue Reading

സംസ്ഥാനത്തിന് പുറത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒ.ബി.സിക്കാർക്ക് സ്‌കോളർഷിപ്പ്

ഒ.ബി.സി വിഭാഗത്തിൽപെട്ട സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയായിരിക്കണം. www.egrantz.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ൽ ലഭ്യമാണ്. അവസാന […]

Continue Reading

വിഴിഞ്ഞം തുറമുഖത്ത് 2023 മേയിൽ ആദ്യ കപ്പൽ അടുക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് 2023 മേയിൽ ആദ്യ കപ്പലടുക്കുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കപ്പലായിരിക്കും ഇത്. 2023 ഒക്ടോബറോടെ തുറമുഖത്തെ ബെർത്ത് ഓപ്പറേഷൻ പൂർണ തോതിലാകുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ വർഷം ഡിസംബറിൽ വിഴിഞ്ഞത്തെ 220 കെ.വി. സബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി പറഞ്ഞു. 2022 മാർച്ചിൽ ഗേറ്റ് കോംപ്ലക്സും സെപ്റ്റംബറിൽ വർക് ഷോപ്പ് കെട്ടിടങ്ങളും തുറന്നുകൊടുക്കാനാകും. […]

Continue Reading

മത്സ്യബന്ധനത്തിനായി കൂടുതൽ മണ്ണെണ്ണ ലഭ്യമാക്കാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും

മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ ലഭിക്കാത്തതും മണ്ണെണ്ണയുടെ ഉയർന്ന വിലയും കേരളത്തിലെ മത്സ്യബന്ധനമേഖലയിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കുവാൻ കൂടുതൽ മണ്ണെണ്ണ ലഭ്യമാക്കാൻ കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മത്സ്യബന്ധനത്തിനായി 51000 കിലോ ലിറ്റർ മണ്ണെണ്ണ ആവശ്യപ്പെട്ടുകൊണ്ട് കേരളം നേരത്തെ കേന്ദ്രത്തിന് കത്തെഴുതിയിരുന്നുവെങ്കിലും 3084 കിലോ ലിറ്റർ മാത്രമാണ് അനുവദിക്കപ്പെട്ടത്. നിലവിൽ ലഭ്യമായ മണ്ണെണ്ണ ഉടൻ വിതരണം ചെയ്യാനുള്ള നടപടികൾ […]

Continue Reading