ന്യൂസ് പേപ്പർ ഏജൻസ് അസോസിയേഷൻ പുൽപ്പള്ളി ഏരിയ സമ്മേളനം നടത്തി

പുൽപ്പള്ളി :വയനാട് ന്യൂസ് പേപ്പർ ഏജൻസ് അസോസിയേഷൻ ഏരിയ സമ്മേളനങ്ങളുടെ ഉദ്ഘാടനം പുൽപ്പള്ളിയിൽ എൻ പി എ എ വയനാട് ജില്ലാ സെക്രട്ടറി പങ്കജാക്ഷൻ നിർവഹിച്ചു. ഏരിയാ പ്രസിഡണ്ടായി ഷിജു മാപ്പിളശേരിയേയും സെക്രട്ടറിയായി ആയി എ.കെ. സന്തോഷിനെയും തിരഞ്ഞെടുത്തു. ജില്ലാ ട്രഷറർ സാബു, ബിജു ജോസഫ്, എൻ കരുണാകരൻ, ജോയ് മൂർപ്പനാട്, സിനേഷ് പ്രസംഗിച്ചു.

Continue Reading

കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി 242, ആലപ്പുഴ 225, മലപ്പുറം 155, വയനാട് 118, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന […]

Continue Reading

മാനന്തവാടി നഗരസഭ ഡിവിഷനുകളിൽ വാർഡ് തല സഭാ യോഗത്തിന് തുടക്കമായി

മാനന്തവാടി: കോവിഡ് എന്ന മഹാമാരിയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം മാനന്തവാടി നഗരസഭയിൽ വാർഡ് തല സഭാ യോഗം ആരംഭിച്ചു. മാനന്തവാടി നഗരസഭ പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യ്ത് പൊതുജനങ്ങൾക്കുള്ള ആക്ഷേപങ്ങളും പരാതികളും സ്വീകരിച്ച് മാസ്റ്റർ പ്ലാൻ അന്തിമമാക്കുന്നതിനും, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2022-2023 സാമ്പത്തിക വർഷത്തിലേക്കുള്ള ആക്ഷൻ പ്ലാൻ സംബന്ധിച്ചും, നഗരസഭയുടെ പുതുക്കിയ വസ്തു നികുതിയിനുമേൽ പൊതു ജനങ്ങൾക്കുള്ള പരാതികൾ സമർപ്പിക്കുന്നത് സംബന്ധിച്ചുമുള്ള അജണ്ടകളോടെയാണ് മാനന്തവാടി നഗരസഭ വാർഡ്തല സഭാ യോഗങ്ങൾക്ക് ആരംഭം […]

Continue Reading

‘ലിറ്റിൽ കൈറ്റ്‌സ്’:പ്രവേശന പരീക്ഷ നവംബർ 20ന്

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്‌സ്’ ഐടി ക്ലബ്ബുകളിൽ 2020-23 വർഷത്തേക്ക് അംഗത്വം ലഭിക്കുന്നതിനുള്ള അഭിരുചി പരീക്ഷ നവംബർ 20 ന് ഉച്ചയ്ക്ക് 10 മുതൽ യൂണിറ്റ് അനുവദിച്ചിട്ടുള്ള ഹൈസ്‌കൂളുകളിൽ നടക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു. 2021-22 അധ്യയനവർഷം ഒൻപതാം ക്ലാസിൽ പഠിക്കുന്നവരും നേരത്തെ പരീക്ഷക്ക് രജിസ്റ്റർ ചെയ്തതുമായ കുട്ടികൾക്ക് കൈറ്റ് പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരിക്കും പരീക്ഷ നടത്തുക.അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ […]

Continue Reading

ഫാർമസിസ്റ്റ് കരാർ നിയമനം

തിരുവനന്തപുരം റിജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. നവംബർ 20 ന് വൈകിട്ട് 03.30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.

Continue Reading

ട്രാൻസിലേഷണൽ എൻജിനിയറിങ്ങിൽ ഇന്റർഡിസിപ്ലിനറി എംടെകിന് അപേക്ഷിക്കാം

ഇന്റർ ഡിസിപ്ലിനറി വിദ്യാഭ്യാസ മേഖലയിൽ എ.ഐ.സി.ടി.ഇ. അംഗീകാരത്തോടെ ബാർട്ടൺഹിൽ എൻജിനിയറിങ് കോളജ്് നടത്തുന്ന ട്രാൻസിലേഷണൽ എൻജിനിയറിങ് ബിരുദാനന്തര ബിരുദ കോഴ്സിന്റെ ഏഴാമതു ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ട്രാൻസിലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ് സെന്റർ വഴി സംഘടിപ്പിക്കുന്ന കോഴ്സിന്റെ ആറു ബാച്ചുകൾ ഇതിനകം പരിശീലനം പൂർത്തിയാക്കി. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു വിദേശ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഐ.ഐ.ടികളിലും സ്‌റ്റൈപെന്റോടെയുള്ള ഇന്റേൺഷിപ്പിന് അവസരം ലഭിക്കുമെന്നതും കോഴ്സിന്റെ പ്രത്യേകതയാണ്.അടിസ്ഥാന പഠനത്തിനൊപ്പം വിവിധ തലങ്ങളിലേക്കുള്ള സാങ്കേതികവിദ്യാ കൈമാറ്റത്തെക്കുറിച്ചു പഠിക്കാൻ വിദ്യാർഥികളെ പര്യാപ്തമാക്കുന്ന കോഴ്സിൽ […]

Continue Reading

ബസ് ചാര്‍ജ് വര്‍ധനയ്ക്ക് സാധ്യത; മിനിമം ചാര്‍ജ് 10 രൂപയാക്കിയേക്കും

തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും ബസ് ചാർജ് ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. ഉടമകൾ ഉന്നയിച്ച വിഷയങ്ങളിൽ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രി ആന്റണി രാജു നൽകിയ ഉറപ്പിന്മേലാണ് സമരം മാറ്റിവെച്ചത്. ബസ്സുടമകൾ 12 രൂപ മിനിമം ചാർജ് എന്ന് വാദിക്കുന്നുണ്ടെങ്കിലും 10 രൂപയായി വർധിപ്പിച്ചേക്കുമെന്നാണ് സൂചന.

Continue Reading

സ്കൂൾ- കോളേജ് വിദ്യാർഥികൾക്ക് യാത്രാ പാസ് ഉടൻ അനുവദിക്കണം- കാംപസ് ഫ്രണ്ട്

കൽപറ്റ : കോവിഡ് പ്രതിസന്ധികൾക്ക് ശേഷം സ്കൂളുകളും കോളേജുകളും തുറന്നു പ്രവർത്തനമാരംഭിച്ചതിനാൽ വിദ്യാർഥികൾക്കുള്ള യാത്രാ പാസുകൾ ഉടൻ അനുവദിക്കണമെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ്‌ അജ്നാസ് പി കെ. അവസാന വർഷ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ ആരംഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടെങ്കിലും അവർക്കും അത് പോലെ ഈ മാസം തുടക്കത്തിൽ ക്ലാസ് തുടങ്ങിയവർക്കും ഇത് വരെ പാസ്സ് അനുവദിച്ചിട്ടില്ല.അത് കൊണ്ട് തന്നെ കണ്ടക്ടർമാരുടെ ചോദ്യം ചെയ്യലുകൾക്ക് വിദ്യാർഥികൾ നിത്യേന വിധേയരാവുകയാണ്..ചില വിദ്യാർഥികളുടെ അടുത്ത് […]

Continue Reading

നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോഴിക്കോട്: നാടക, ടെലിവിഷൻ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 1979-ൽ അങ്കക്കുറി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 1985 – 87 കാലങ്ങളിൽ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷൻ, കുട്ടിസ്രാങ്ക്. എന്നിവയുൾപ്പെടെ എൺപതോളം […]

Continue Reading

മുസ്ലിം യൂത്ത് ലീഗ് നിർമിച്ച ബൈത്തുറഹ്മ വീട് കൈമാറി

തരുവണ : മറ്റുള്ളവരുടെ കണ്ണീരൊപ്പി അവരെ സന്തോഷിപ്പിക്കാൻ കഴിയുന്നതാണ് നമ്മുടെ ഏറ്റവും വലിയ സന്തോഷമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. തരുവണയിൽ മുസ്ലിം യൂത്ത് ലീഗ് നിർമിച്ച ബൈത്തുറഹ്മ വീട് കൈമാറി ക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കോവിഡ് പ്രതിസന്ധിയിലും ഇത്തരം പ്രവർത്തനങ്ങൾ അഭിമാനമാണന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രസിഡന്റ് എസ്. നാസ്സർ അധ്യക്ഷത വഹിച്ചു. പി.കെ അസ്മത്, എ.കെ നാസർ, വി. അബ്ദുള്ള, കെ സി ആലി, […]

Continue Reading