കിഴക്കമ്പലം ആക്രമണം ; 4 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കിറ്റക്സ് കമ്പനി ജീവനക്കാർ പൊലിസിനെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലുള്ള നാല് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത്.എറണാകുളം കോലഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

Continue Reading

രണ്‍ജിത് വധക്കേസ്; 2 മുഖ്യ പ്രതികള്‍ കൂടി കസ്റ്റഡിയില്‍

ആലപ്പു‍ഴ രണ്‍ജിത് വധക്കേസില്‍ രണ്ട് മുഖ്യ പ്രതികള്‍ കൂടി കസ്റ്റഡിയിലായി. ആലപ്പുഴ സ്വദേശികളായ രണ്ടു പേരാണ് കസ്റ്റഡിയിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണിവര്‍.പെരുമ്പാവൂരില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. രണ്ടു പ്രതികളെ നേരത്തെ പിടുകൂടിയിരുന്നു. വെള്ളക്കിണര്‍ സ്വദേശി സിനു, റസീബ് എന്നിവരെയാണ് പൊലിസ് നേരത്തേ അറസ്റ്റ് ചെയ്തത്.ഇരുവരേയും ജനുവരി 12 വരെ റിമാന്‍ഡ് ചെയ്തു. കൃത്യത്തില്‍ പങ്കെടുത്ത എട്ട് പേരെ ഇനിയും പിടികൂടാനുണ്ട്. അനൂപിനെ ബാംഗ്ലൂര്‍ നിന്നും റസീബിനെ ആലപ്പുഴയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.12 മണിക്കൂറിനിടെയാണ് ആലപ്പുഴയില്‍ രണ്ട് കൊലപാതകങ്ങള്‍ […]

Continue Reading

കുതിച്ചുയർന്ന് രാജ്യത്ത് ഒമൈക്രോൺ- കൊവിഡ് കേസുകൾ

രാജ്യത്ത് കുതിച്ചുയർന്ന് ഒമൈക്രോൺ- കൊവിഡ് കേസുകൾ. രാജ്യത്ത് 22,775 പേർക്ക് ആണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലായി.രാജ്യത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം ആയിരത്തി അഞ്ഞൂറിനോട് അടുക്കുന്നു. രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്രയാണ് മുൻപിൽ. അതേസമയം കൗമാരക്കാർക്കുള്ള വാക്സിനേഷൻ്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.പുതുവർഷത്തിലും രാജ്യത്തെ ഒമൈക്രോൺ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. രാജ്യത്ത് ഇത് വരെ 1,431 പേർക്കാണ് ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചത്. നിലവിൽ 23 സംസ്ഥാനങ്ങളിലും […]

Continue Reading

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; അപകടകാരണം മോശപ്പെട്ട കാലാവസ്ഥയെന്ന് റിപ്പോര്‍ട്ട്

സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.അപകടകാരണം മോശപ്പെട്ട കാലാവസ്ഥ കാരണമാകാം എന്നാണ് നിഗമനം. ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണം പൂര്‍ത്തിയായി.റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും.അതേസമയം,കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപിന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി. ഇന്നലെ വീട്ടിലെത്തിയ പിണറായി വിജയന്‍ പ്രദീപിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചു.വീടിന്റെ […]

Continue Reading

എറണാകുളം കടവന്ത്രയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരണപ്പെട്ട നിലയില്‍

എറണാകുളം കടവന്ത്രയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരണപ്പെട്ട നിലയില്‍ രണ്ടും കുട്ടികളും അമ്മയുമായാണ് കൊലപ്പെട്ടത്. ഗൃഹനാഥന്‍ നാരായണന്‍ ആത്മഹത്യക്ക് ശ്രമിച്ചു.ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം നാരായണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് സംശയം. നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

താമരശ്ശേരി ചുരം എട്ടാം വളവിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു

താമരശ്ശേരി: ചുരം എട്ടാം വളവിൽ ലോറി മറിഞ്ഞു, കർണാടകയിൽ നിന്നും ഫറൂഖിലേക്ക് ചരക്കുമായി വന്ന TN 91 B – 8043 നമ്പർ ലോറിയാണ് രാവിലെ 10 മണിയോടെ മറിഞ്ഞത്. ഡ്രൈവറെ പരിക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

കേരളം ഗുണ്ട സംഘങ്ങളുടെ വിഹാര കേന്ദ്രം – യൂത്ത് കോണ്‍ഗ്രസ്

മാനന്തവാടി: കേരളത്തിൽ കഴിഞ്ഞ ആറ് വർഷക്കാലമായി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും ക്രമസമാധാനനില വീഴ്ച്ച വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പോലീസ് സ്റ്റേഷനു മുന്‍മ്പില്‍നോക്കുകുത്തി സ്ഥാപിച്ച് പ്രതിഷേധിച്ചു.മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കാലം മുതൽ കേരളത്തിലെ ക്രമസമാധാനനില തകർന്നിരിക്കുകയാണ്. കൊലപാതക പരമ്പര കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.കേരളത്തിൽ ഗുണ്ടാവിളയാട്ടം കാരണം ജനങ്ങൾ പുറത്തിറങ്ങാൻ തന്നെ ഭയമാണ്.ആർ.എസ്.എസ്.എസ് […]

Continue Reading

എസ്.കെ.എസ്.എസ്.എഫ് എരുമത്തരുവ് യൂണിറ്റ് സമ്മളനം നടത്തി

മാനന്തവാടി രാജിയാകാത്ത ആത്മാഭിമാനം എന്ന പ്രമേയത്തിൽ എരുമത്തരുവ് എസ് കെ.എസ് എസ് ഫ് യൂണിറ്റ് സമ്മേളനം മാനന്തവാടി മേഘലാ ട്രഷറർ കബീർ മാനന്തവാടി ഉൽഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് അർഷാദ് അദ്യക്ഷത വഹിച്ചു.മജീദ് ഉസ്താദ്,അസ്‌ലം രണ്ടേനാല്, ജാഫർ,അയ്യൂബ് എന്നിവർ സംസാരിച്ചു

Continue Reading

കടുവ വിഷയം സമരം ഒൻമ്പതാം ദിവസത്തിലേക്ക്

മാനന്തവാടി: പയ്യംപള്ളി പ്രദേശത്ത് നിരന്തരമായുണ്ടായ കടുവ ശല്യത്തിനെതിരെയും, കടുവ പിടിച്ച വില പിടിപ്പുള്ള വളർത്ത് മൃഗങ്ങൾക്ക് നിലവിലുള്ള മാർക്കറ്റ് വില നൽകുക, കാടും നാടും വേർതിരിക്കുക ഭരണകൂട അനാസ്ഥക്കെതിരെ യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തി വരുന്ന റിലേ സത്യാഗ്രഹ സമരം ഒൻമ്പതാം ദിവസത്തിലേക്ക് കടന്നു. പനമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല, അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോസ് നിലമ്പനാട്ട്, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി […]

Continue Reading

വെള്ളറടയിൽ മാൻകൊമ്പും മാരകായുധങ്ങളുമായി ഒരാൾ പിടിയിൽ

നെയ്യാറ്റിൻകര വെള്ളറടയിൽ മാനിന്റെ കൊമ്പും, രണ്ടു തോക്കും, മാരകയുധങ്ങളുമായി ഒരാൾ പിടിയിൽ. വെള്ളറട അമ്പൂരി കൂട്ടപ്പു സ്വദേശി മനഷാ ജോർജ് (37) ആണ് പിടിയിലായത്. മാൻ കൊമ്പ്, വാൾ, മഴു, നാടൻ തോക്ക്, എയർ ഗൺ എന്നിവയാണ് ഇയാളിൽ നിന്നും പിടികൂടിയത്.കഞ്ചാവ് കടത്ത്, കൊലപാതകശ്രമം,എക്സൈസിനെ മർദ്ദിച്ച കേസ് ഉൽപ്പെടെ നിരവധി കേസിലെ പ്രതിയാണിയാൾ. നാട്ടുകാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്.

Continue Reading