കിറ്റക്സ് കമ്പനി ജീവനക്കാർ പൊലിസിനെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലുള്ള നാല് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത്.
എറണാകുളം കോലഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.